scorecardresearch

ISL 2021/22, Kerala Blasters vs NorthEast United Live Streaming: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്

നേരിട്ടുള്ള പോരാട്ടങ്ങളില്‍ നോര്‍ത്ത്ഈസ്റ്റിന് മുകളില്‍ ചെറിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്

നേരിട്ടുള്ള പോരാട്ടങ്ങളില്‍ നോര്‍ത്ത്ഈസ്റ്റിന് മുകളില്‍ ചെറിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്

author-image
Sports Desk
New Update
ISL, Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ Photo: Facebook/ Kerala Blasters

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. ആദ്യ മത്സങ്ങളില്‍ തോല്‍വി വഴങ്ങിയതിന് ശേഷമാണ് ഇരുടീമുകളും എത്തുന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ട്.

Advertisment

കരുത്തരായ ബംഗലൂരു എഫ്സിയോട് 4-2 നായിരുന്നു നോര്‍ത്ത്ഈസ്റ്റ് പരാജയപ്പെട്ടത്. സമാന സ്കോറില്‍ എടികെ മോഹന്‍ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സും കീഴടങ്ങി. പ്രതിരോധത്തിലെ പോരായ്മയായിരുന്നു രണ്ട് ടീമിനും തിരിച്ചടിയായത്.

നോര്‍ത്ത്ഈസ്റ്റിന്റെ ഫെഡറിക്കൊ ഗല്ലെഗോയും പാട്രിക് ഫ്ലോട്ട്മാനും ആദ്യ മത്സരത്തില്‍ പരിക്ക് മൂലം കളിച്ചിരുന്നില്ല. ഇരുവരും ശാരീരികക്ഷമത വീണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം. ഈ ആഴ്ചയിലെ മത്സരങ്ങളില്‍ താരങ്ങള്‍ കളത്തിലിറങ്ങിയേക്കും.

മോഹന്‍ ബഗാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രാഹുല്‍ കെ.പി ബ്ലാസ്റ്റേഴ്സിനായി ഇറങ്ങില്ല. നിഷു കുമാറില്ലാതെയാണ് മഞ്ഞപ്പട ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ താരം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

Advertisment

നേരിട്ടുള്ള പോരാട്ടങ്ങളില്‍ ചെറിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. നോര്‍ത്ത്ഈസ്റ്റ് നാലും. അഞ്ച് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു. ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

When will the ISL 2021/22 match between Kerala Blasters vs NorthEast United take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Kerala Blasters vs NorthEast United be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs NorthEast United be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs NorthEast United be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: പിഎസ്ജിയെ തകർത്ത് സിറ്റി പ്രീക്വാർട്ടറിൽ, ലിവർപോളിനും റയലിനും ഇന്റർ മിലാനും ജയം

Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: