Latest News

പിഎസ്ജിയെ തകർത്ത് സിറ്റി പ്രീക്വാർട്ടറിൽ, ലിവർപോളിനും റയലിനും ഇന്റർ മിലാനും ജയം

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം

Photo: Twitter/ Riyad Mehrez

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ വീഴ്ത്തി മഞ്ചാസ്റ്റർ സിറ്റി പ്രീക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. മറ്റു പ്രമുഖ ടീമുകളായ ലിവർപൂളും റയൽമാഡ്രിഡും പ്രീക്വാർട്ടറിലെത്തി. ഇന്റർ മിലാൻ, അയാക്സ് എന്നി ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിൽ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിക്ക് ശേഷം അൻപതാം മിനിറ്റില്‍ കിലിയൻ എംബപ്പേയിലൂടെയാണ് ലീഡെടുത്തത്. മെസിയുടെ പാസ് എംബപ്പേ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ സിറ്റി തിരിച്ചടിച്ചു അറുപത്തിമൂന്നാം മിനിറ്റിൽ റഹീം സ്റ്റേർലിങും എഴുപത്തിയാറാം മിനിട്ടിൽ ഗബ്രിയേൽ ജെസൂസുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.

പോർട്ടോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. തിയാഗോ അൽകൻതാരയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ഗോൾ നേടിയത്. ആദ്യ പാദത്തിൽ തങ്ങളെ അട്ടിമറിച്ച ഷേറിഫിനെ റയൽമാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപിച്ചത്. റയലിനായി ഡേവിഡ് അലാബ, ടോണി ക്രൂസ്, കരിം ബെന്‍സേമ എന്നിവര്‍ വലകുലുക്കി.

ഷാക്തറിനെ വീഴ്ത്തിയാണ് ഇന്റർമിലാൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന അയാക്സ് ബെസ്‌കിറ്റാഷിനെ തോൽപ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. അയാക്സിന്റെ തുടർച്ചയായ അഞ്ചാം ദിനമാണ് ഇത്.

Also Read: ISL 2021/22, Odisha FC vs Bengaluru FC Score, Goals, Result- ബംഗലൂരു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് ഒഡീഷ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Champions league results scores psg manchester city liverpool real madrid

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com