scorecardresearch

ഐഎസ്എല്‍: കൊമ്പുകുലക്കി മഞ്ഞപ്പട; ചെന്നൈയിനെതിരെ ഉജ്വല ജയം

ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും കേരള ബ്ലാസ്റ്റേഴ്സിനായി

ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും കേരള ബ്ലാസ്റ്റേഴ്സിനായി

author-image
Sports Desk
New Update
Kerala Blasters

Photo: Facebook/ ISL

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരുന്നു. ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും മഞ്ഞപ്പടയ്ക്കായി. പെരേര ഡയാസ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്.

Advertisment

മുംബൈ സിറ്റി എഫ് സിക്കെതിരായ വിജയത്തിന്റെ മുഴുവന്‍ ആത്മവിശ്വാസവും ബ്ലാസ്റ്റേഴ്സിന്റെ കളിയിലുണ്ടായിരുന്നു. ആല്‍വാരോ വാസ്ക്വസും പെരേരയും നേതൃത്വം നല്‍കിയ മുന്നേറ്റ നിരയ്ക്ക് ആദ്യ ഗോള്‍ കണ്ടെത്താന്‍ വേണ്ടി വന്നത് കേവലം പത്ത് മിനിറ്റുകള്‍ മാത്രമായിരുന്നു. ലാൽതതംഗ ഖൗൾഹിങ്ങിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു പെരേര ലക്ഷ്യം കണ്ടത്.

ആദ്യ പകുതി അവസാനിക്കാന്‍ ഏഴ് മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് മലയാളി താരം സഹല്‍ കേരളത്തിന്റെ ലീഡ് രണ്ടായി ഉയര്‍ത്തിയത്. പന്തുമായി ബോക്സിലേക്ക് കുതിച്ച സഹലിന്റെ ഷോട്ട് തടയാന്‍ ചെന്നൈയിനായെങ്കിലും രണ്ടാമത് ലഭിച്ച അവസരത്തില്‍ താരം പന്ത് വലയിലെത്തിച്ചു. സീസണിലെ സഹലിന്റെ മൂന്നാം ഗോളാണിത്.

Advertisment

രണ്ടാം പകുതിയില്‍ തിരിച്ചു വരവ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു ചെന്നൈയിന്‍ നടത്തിയത്. പക്ഷെ സുവര്‍ണാവസരങ്ങള്‍ പോലും പാഴാക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത് കണ്ടത്. 79-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ നേടിയത്. ഇത്തവണ മധ്യനിരയിലെ മജീഷ്യന്‍ ലൂണയുടെ ബൂട്ടുകളാണ് പന്തിനെ ഗോള്‍ വര കടത്തിയത്.

മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറി വാസ്ക്വസിന് നല്‍കാനുള്ള ലൂണയുടെ ശ്രമം. ചെന്നൈയിന്‍ പ്രതിരോധ താരത്തിന്റെ ഇടപെടലില്‍ പാസ് ലക്ഷ്യം തെറ്റി. എന്നാല്‍ അവസരം മുതലാക്കിയ ലൂണ മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പായിച്ച ഷോട്ട് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പാഞ്ഞു. ഗോളി വിശാല്‍ കൈതിന് പന്ത് തടയാനായില്ല. കേരളം 3-0 ന് മുന്നില്‍.

Also Read: വുകുമനോവിച്ചിന്റെ മഞ്ഞപ്പടയ്ക്ക് മൊഞ്ചു കൂടുന്നു

Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: