/indian-express-malayalam/media/media_files/uploads/2022/01/Untitled-design-11.jpg)
ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം. ഇഞ്ചുറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഗോൾ നേടിയ ഇഷാന്‍ പണ്ഡിത്താണ് ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ ജംഷഡ്പൂർ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി.
നോര്‍ത്ത് ഈസ്റ്റിനായി ഡെഷാം ബ്രൗണ്‍ രണ്ട് ഗോളുകൾ നേടിയപ്പോള്‍ ജോര്‍ദാന്‍ മറി, ബോറിസ് സിങ് ഇഷാന്‍ പണ്ഡിത് എന്നിവരാണ് ജംഷഡ്പൂരിനായി വലകുലുക്കിയത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഡെഷോം ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യ ലീഡ് നേടിയത്. പിന്നീട് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി കഴിയുന്നതിന് തൊട്ടു മുൻപ് ജോര്‍ദാന്‍ മറി ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.
Also Read: സന്ദേശ് ജിങ്കാൻ ഐഎസ്എല്ലിൽ മടങ്ങിയെത്തി; എടികെ മോഹൻ ബഗാനുമായി കരാർ ഒപ്പിട്ടു
രണ്ടാം പകുതിയിൽ ജംഷഡ്പൂര്‍ ആക്രമിച്ചു കളിക്കാൻ ആരംഭിച്ചു. അതിന്റെ ഫലമായി 56-ാം മിനിറ്റിൽ ബോറിസ് സിങ് ജംഷഡ്‌പൂരിനെ മുന്നിലെത്തിച്ചു. പിന്നീട് 66-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ജോര്‍ദാന്‍ മറി നഷ്ടമാക്കി. പിന്നീട് ഗോൾ കണ്ടെത്താൻ ഇരു ടീമുകളും വിഷമിച്ചു.
എന്നാല്‍ ജംഷഡ്പൂര്‍ ജയം ഉറപ്പിച്ച ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഡെഷോം ബ്രൗണ്‍ ഒരിക്കൽ കൂടി വലകുലുക്കി സ്കോർ സമനിലയിലാക്കി. പക്ഷേ അതിന്റെ ആവേശം തീരും മുൻപേ ഇഷാന്‍ പണ്ഡിത്തിലൂടെ വിജയഗോൾ കണ്ടെത്തി ജംഷഡ്പൂര്‍ വിജയാഘോഷം തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.