scorecardresearch

ധോണിയെ ഭയപ്പെടണം; ഐപിഎൽ ബോളർമാർക്ക് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്പോൾ ബോളർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻസഹതാരം കൂടിയായ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ

സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്പോൾ ബോളർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻസഹതാരം കൂടിയായ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ

author-image
Sports Desk
New Update
ms dhoni, dhoni, എംഎസ് ധോണി, ms dhoni retirement, ഇർഫാൻ പത്താൻ, ms dhoni ipl 2020, irfan pathan, irfan pathan ms dhoni, dhoni irfan pathan, ipl 2020, ipl, cricket news

രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ എംഎസ് ധോണി കളത്തിലിറങ്ങുന്നതും കാത്തരിക്കുകയാണ് ആരാധകർ. സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്പോൾ ബോളർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻസഹതാരം കൂടിയായ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ.

Advertisment

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. എട്ട് തവണയാണ് ധോണിയുടെ മഞ്ഞപ്പട ഐപിഎൽ ഫൈനൽ കളിച്ചത്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ടോപ് സ്കോററായിരുന്ന ധോണി ഇത്തവണയും കളത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. തനും വളരെയധികം ആവേശത്തിലാണെന്ന് ഇർഫാൻ പത്താൻ പറയുന്നത്.

Also Read: ഇനി ചെന്നൈയുടെ മാത്രം; നീലകുപ്പായമഴിക്കുമ്പോൾ മഞ്ഞയിൽ 'തല'യുയർത്തി ധോണി

രാജ്യാന്തര ക്രിക്കറ്റിന്റെ ഭാരമെല്ലാം ഒഴിഞ്ഞ ധോണി യാതൊരു സമ്മർദ്ദവുമില്ലാതെയാകും ഐപിഎൽ കളിക്കുക എന്ന് ഇർഫാൻ പത്താൻ പറയുന്നു. "ഐപിഎല്ലിലേക്ക് വരുമ്പോൾ എന്നെ പോലെ വിരമിച്ച താരങ്ങൾ ഉൾപ്പടെ ധോണിക്ക് പന്തെറിയാൻ അത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം മികച്ച ഫോമിലായിരിക്കും."

Advertisment

“ഞാൻ അതിനായി കാത്തിരിക്കുകയാണ്, എല്ലാ ബോളർമാരും ശ്രദ്ധിക്കുക. സി‌എസ്‌കെക്ക് വേണ്ടി കളിക്കുമ്പോൾ, അവൻ അത് ആസ്വദിക്കുന്നു… ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നു.” ഇർഫാൻ പത്താൻ പറഞ്ഞു.

Also Read: എന്തുകൊണ്ട് ഓഗസ്റ്റ് 15? ധോണിയുടെയും തന്റെയും വിരമിക്കൽ പ്രഖ്യാപന തിയതിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി റെയ്ന

തനിക്ക് സാധ്യമായതെല്ലാം രാജ്യത്തിന് നൽകിയതിന്റെ സംതൃപ്തിയോടെ നീല ജേഴ്സി അഴിക്കുന്ന ധോണിയിൽ നിന്നും ഇനിയും കൂടുതൽ ചെന്നൈ പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ, നേതാവ്, ഉപദേഷ്ടാവ്, അതിലെല്ലാം ഉപരി സി‌എസ്‌കെക്ക് ധോണി അവരുടെ മുഖം തന്നെയാണ്. 39കാരനായ ധോണിയെന്ന ക്രിക്കറ്ററിന് ഈ പ്രായം ഒരു ശരത്കാലമായിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ തന്ത്രങ്ങളും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും റൺസ് കണ്ടെത്തുന്നതിനുള്ള ആർജ്ജവവും, ഏത് വിജയലക്ഷ്യവും പിന്തുടർന്ന് ജയിക്കാമെന്ന വിശ്വാസവും മതി ചെന്നൈയ്ക്ക്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ടോപ്പ് സ്കോററായിരുന്നു ധോണി.

ചെന്നൈയ്ക്ക് ധോണിയല്ലാതെ തകർപ്പൻ അടിക്കാരാരും ടീമിലില്ല. മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് ഒന്നിലധികം വെടിക്കെട്ട് താരങ്ങളുള്ളപ്പോൾ ചെന്നൈ ധോണിയെ എത്രത്തോളം ആശ്രയിക്കുന്നു എന്ന് മനസിലാക്കാം.

Also Read: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം

അടുത്ത മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണുകളിലും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു (സി എസ് കെ) വേണ്ടി കളിക്കുമെന്ന് ടീം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) വിശ്വനാഥന്‍ പറഞ്ഞിരുന്നു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020-യില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സി എസ് കെയുടെ ക്യാപ്റ്റനുമായ ധോണി കളിക്കുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യാടുഡേയോടാണ് സിഇഒ പറഞ്ഞു.

Irfan Pathan Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: