scorecardresearch

SRH vs LSG Live Score, IPL 2023: എറിഞ്ഞും അടിച്ചും ക്രുണാല്‍; ഹൈദരാബാദിനെതിരെ ലഖ്നൗവിന് അഞ്ച് വിക്കറ്റ് ജയം

SRH vs LSG IPL 2023 Live Cricket Score: 23 പന്തില്‍ 34 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്

SRH vs LSG IPL 2023 Live Cricket Score: 23 പന്തില്‍ 34 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്

author-image
Sports Desk
New Update
SRH vs LSG, IPL

Photo: Facebook/Lucknow Super Giants

Sunrisers Hyderabad vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ പത്താം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് അഞ്ച് വിക്കറ്റ് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ബാക്കി നില്‍ക്കെയാണ് ലഖ്നൗ മറികടന്നത്.

Advertisment

31 പന്തില്‍ 35 റണ്‍സെടുത്ത നായകന്‍ കെ എല്‍ രാഹുലാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. 23 പന്തില്‍ 34 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. ക്രുണാലാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ ലഖ്നൗവിലെ പിച്ചില്‍ ഇഴഞ്ഞു നീങ്ങാന്‍ മാത്രമെ സാധിച്ചൊള്ളു. മാര്‍ക്ക് വുഡിന്റെ അസാന്നിധ്യത്തില്‍ ലഖ്നൗവിന്റെ സ്പിന്‍ നിരയാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയി, അമിത് മിശ്ര സ്പിന്‍ ത്രയത്തിന് മുന്നില്‍ ഹൈദരാബാദ് ബാറ്റിങ് നിര വീഴുകയായിരുന്നു.

അൻമോൽപ്രീത് സിങ് (26 പന്തില്‍ 31), രാഹുല്‍ ത്രിപാതി (41 പന്തില്‍ 35), വാഷിങ്ടണ്‍ സുന്ദര്‍ (28 പന്തില്‍ 16), അബ്ദുള്‍ സമദ് (പത്ത് പന്തില്‍ 21) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ടീമിന്റെ നായകനായ ആദ്യ മത്സരത്തില്‍ എയ്ഡന്‍ മര്‍ക്രം ഗോള്‍ഡണ്‍ ഡക്കായാണ് മടങ്ങിയത്. മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക് എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശ സമ്മാനിച്ചു.

Advertisment

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. അമിത് മിശ്ര രണ്ട് വിക്കറ്റ് നേടി. രവി ബിഷ്ണോയ്, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സീസണിലെ രവി ബിഷ്ണോയിയുടെ വിക്കറ്റ് നേട്ടം ആറായി ഉയര്‍ന്നു.

ടീം ലൈനപ്പ്

സൺറൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിങ്, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം, ഹാരി ബ്രൂക്ക്, വാഷിങ്ടണ്‍ സുന്ദർ, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, ആദിൽ റഷീദ്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാൻ, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, യാഷ് താക്കൂർ, ജയ്ദേവ് ഉനദ്കട്ട്, രവി ബിഷ്‌ണോയ്.

പ്രിവ്യു

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആധികാരിക വിജയം നേടിയ ലഖ്നൗവിന് ചെന്നൈ സുപ്പര്‍ കിങ്സിനെതിരെ പിഴച്ചിരുന്നു. ചെന്നൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ പൊരുതി തോല്‍ക്കുകയായിരുന്നു. നിക്കോളാസ് പൂരാനും കെയില്‍ മേയേഴ്സും ഒഴികെയുള്ള ബാറ്റര്‍മാര്‍ ലഖ്നൗവിനായി പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

നായകന്‍ കെഎല്‍ രാഹുലും ദീപക് ഹൂഡയും രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ സ്ഥിതയും സമാനമാണ്. ബോളിങ്ങില്‍ മാര്‍ക്ക് വുഡും രവി ബിഷ്ണോയിയും മാത്രമാണ് ഇതുവരെ തിളങ്ങിയിട്ടുള്ളത്. ആവേശ് ഖാന്‍, ക്രുണാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ മെച്ചപ്പെടേണ്ടതുണ്ട്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് വമ്പന്‍ തോല്‍വി വഴങ്ങിയാണ് ഹൈദരാബാദ് എത്തുന്നത്. 72 റണ്‍സിന്റെ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം ടീമിനൊപ്പം ചേര്‍ന്നത് ഹൈദരാബാദിന്റെ ബാറ്റിങ് പ്രതിസന്ധികള്‍ക്ക് പരിഹാരമായേക്കും.

ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ് നിരയില്‍ ടി നടരാജനും ഉമ്രാന്‍ മാലിക്കുമാണ് പ്രധാനികള്‍. നടരാജന്‍ രാജസ്ഥാനെതിരെ ഉജ്വല തിരിച്ചുവരവാണ് നടത്തിയത്. റണ്‍സ് വിട്ടുകൊടുക്കുന്നത് തടയാന്‍ ഉമ്രാന് സാധിക്കുന്നില്ലാ എന്നത് ഒരു പോരായ്മയാണ്. ആദില്‍ റഷീദ്, വാഷിങ്ടണ്‍ സുന്ദരുമാണ് ടീമിന്റെ സ്പിന്‍ ദ്വയങ്ങള്‍.

Sunrisers Hyderabad Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: