/indian-express-malayalam/media/media_files/uploads/2022/04/layers-go-through-these-kind-of-rough-patches-bangar-on-kohli-643824-FI.jpg)
മുംബൈ: ചെയ്യുന്ന കാര്യത്തില്‍ ബോധ്യമുള്ളയാളാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് എന്ന് വീരാട് കോഹ്ലി. പറയുന്ന കാര്യത്തില്‍ സാധ്യതയില്ലെങ്കില്‍ തന്റെ നിര്‍ദേശങ്ങള്‍ പോലും ഡുപ്ലെസി പരിഗണിക്കാറില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ച് ബാംഗ്ലൂരില്‍ കളിക്കുന്നതിന് ഒരുപാട് മുന്‍പ് തന്നെ ഞാനും ഫാഫും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കാരണം അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു. തന്റെ തീരുമാനങ്ങളില്‍ ബോധ്യമുള്ള വ്യക്തിയാണ് ഫാഫ്. ചിലപ്പോള്‍ ഞാന്‍ നിര്‍ദേശിക്കുന്ന പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന് പലപ്പോഴും ഫാഫ് തുറന്ന് പറയാറുണ്ട്. ഞാന്‍ അതിനെ ഏറെ ബഹുമാനിക്കുന്നു, കോഹ്ലി പറഞ്ഞു.
ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്നു ഡുപ്ലെസിസ്. നായകസ്ഥാനം രാജിവയ്ക്കുന്നു എന്ന കോഹ്ലിയുടെ തീരുമാനത്തിന് പിന്നാലെയാണ ഡുപ്ലെസിസിന് ചുമതല ലഭിച്ചത്.
നിലവില്‍ 12 കളികളില്‍ നിന്ന് ഏഴ് ജയവുമായി ബംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നിലെങ്കിലും വിജയിച്ചാല്‍ മാത്രമെ പ്ലെ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.
Also Read: ‘ജഡേജയുടെ മടക്കം വൈദ്യോപദേശത്തെ തുടർന്ന്’; അഭ്യൂഹങ്ങൾക്കിടെ ചെന്നൈ സിഇഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.