scorecardresearch

'പത്താം സ്ഥാനം പൊന്നു പോലെ നോക്കണം'; തോല്‍വിക്ക് പിന്നാലെ ചെന്നൈക്ക് ട്രോള്‍മഴ

ആദ്യ മൂന്ന് കളികള്‍ തോറ്റ മുംബൈയും ചെന്നൈയും തമ്മിലായിരിക്കും പത്താം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടം നടക്കുകയെന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍

ആദ്യ മൂന്ന് കളികള്‍ തോറ്റ മുംബൈയും ചെന്നൈയും തമ്മിലായിരിക്കും പത്താം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടം നടക്കുകയെന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍

author-image
Sports Desk
New Update
'പത്താം സ്ഥാനം പൊന്നു പോലെ നോക്കണം'; തോല്‍വിക്ക് പിന്നാലെ ചെന്നൈക്ക് ട്രോള്‍മഴ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തുടര്‍ച്ചയായ നാലാം മത്സരത്തിലും തോല്‍വി വഴങ്ങിയിരിക്കുകയാണ്. ടീമിന്റെ കിരീട സമ്പന്നമായ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു മോശം തുടക്കം രണ്ടാം തവണയാണ്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ചെന്നൈയെ ട്രോള്‍ മഴയില്‍ മുക്കിയിരിക്കുകയാണ് കേരളത്തിലെ ട്രോളന്മാര്‍.

Advertisment

പത്താം സ്ഥാനം പൊന്നു പോലെ നോക്കണമെന്ന് ഹൈദരാബാദ് പറയുന്നത് മുതല്‍ തുടങ്ങുന്നു ട്രോളുകളുടെ നിര. പോയ സീസണുകളിലെല്ലാം മോശം പ്രകടനം പുറത്തെടുത്ത ടീമായിരുന്നു ഹൈദരാബാദ്. ആദ്യ മൂന്ന് കളികള്‍ തോറ്റ മുംബൈയും ചെന്നൈയും തമ്മിലായിരിക്കും പത്താം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടം നടക്കുകയെന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍.

publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image

ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ ആധികാരികമായായിരുന്നു ഹൈദരാബാദ് കീഴടക്കിയത്. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലായിരുന്നു ഹൈദരാബാദ് മറികടന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മ (75), രാഹുല്‍ (15 പന്തില്‍ 39 റണ്‍സ്) എന്നിവരുടെ പ്രകടനമായിരുന്നു വിജയത്തില്‍ നിര്‍ണായകമായത്.

Also Read: IPL 2022 CSK vs SRH: വിസിലടിക്കാറായിട്ടില്ല! ഹൈദരാബാദിന് ആദ്യ ജയം; ചെന്നൈയ്ക്ക് നാലാം തോല്‍വി

Advertisment
Chennai Super Kings Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: