scorecardresearch

CSK vs SRH Live Score, IPL 2023: ഡെവണ്‍ ദി സൂപ്പര്‍ കിങ്; ഹൈദരാബാദിന് ചെപ്പോക്കില്‍ അസ്തമയം

CSK vs SRH IPL 2023 Live Cricket Score: സീസണിലെ ചെന്നൈയുടെ നാലാം ജയമാണിത്

CSK vs SRH IPL 2023 Live Cricket Score: സീസണിലെ ചെന്നൈയുടെ നാലാം ജയമാണിത്

author-image
Sports Desk
New Update
CSK vs SRH

Photo: IPL

Chennai Super Kings vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 29-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏഴ് വിക്കറ്റ് ജയം. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം കണ്ടത്.

Advertisment

ചെന്നൈക്കായി ഡെവണ്‍ കോണ്‍വെ അര്‍ദ്ധ സെഞ്ചുറി നേടി. 35 റണ്‍സുമായി റുതുരാജ് ഗെയ്ക്വാദ് കോണ്‍വെക്ക് മികച്ച പിന്തുണ നല്‍കി.135 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.

ചെപ്പോക്കിലെ പിച്ചില്‍ ചെന്നൈ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഹൈദരാബാദ് ബാറ്റിങ് നിരയ്ക്ക് മറുപടിയില്ലായിരുന്നു. ഹൈദാരാബാദിന്റെ ഒരു ബാറ്റര്‍ക്ക് പോലും സ്കോറിങ്ങിന് വേഗത കൂട്ടാന്‍ സാധിച്ചില്ല. ആകാശ് സിങ്ങിന്റെ പന്തില്‍ ഹാരി ബ്രൂക്കാണ് ആദ്യ വീണത്. 18 റണ്‍സുമായാണ് സീസണിലെ ആദ്യ സെഞ്ചൂറിയന്‍ മടങ്ങിയത്.

അഭിഷേക് ശര്‍മ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 26 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേകിനെ രവീന്ദ്ര ജഡേജ അജിങ്ക്യ രഹാനെയുടെ കൈകളില്‍ എത്തിച്ചു. രാഹുല്‍ ത്രിപാതി (21), മായങ്ക അഗര്‍വാള്‍ (2) എന്നിവരാണ് ജഡേജയുടെ ഇരയായ മറ്റ് താരങ്ങള്‍. മായങ്കിന്റെ ഐപിഎല്ലിലെ പരാജയങ്ങള്‍ തുടരുകയാണ്.

Advertisment

എയ്ഡന്‍ മാര്‍ക്രത്തെ മഹേഷ് തീക്ഷണയും ഹെന്‍റിച്ച് ക്ലാസനെ പതിരാനയും പുറത്താക്കി. 22 പന്തില്‍ 17 റണ്‍സെടുത്ത മാര്‍ക്കൊ യാന്‍സണാണ് ഹൈദരാബാദിന്റെ സ്കോര്‍ 130 കടത്തിയത്. ആറ് പന്തില്‍ ഒൻപത് റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും തന്റേതായ സംഭാവന ടീമിന് നല്‍കി.

ടീം ലൈനപ്പ്

ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായിഡു, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, മതീശ പതിരന.

സൺറൈസേഴ്സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, വാഷിങ്ടണ്‍ സുന്ദർ, മാർക്കോ യാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർഖണ്ഡെ, ഉമ്രാൻ മാലിക്.

പ്രിവ്യു

അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ചെന്നൈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബാംഗ്ലൂരിനെ ചിന്നസ്വാമിയില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൂട്ടിനുണ്ടാകും. റുതുരാജ് ഗെയ്ക്വാദിന്റെ ഫോം മങ്ങിയെങ്കിലും അജിങ്ക്യ രഹാനെ, ഡെവണ്‍ കോണ്‍വെ, ശിവും ദൂബെ എന്നിവര്‍ തിളങ്ങുന്നുണ്ട്.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ നായകന്‍ ധോണി മികവ് പുലര്‍ത്തുന്നുണ്ട്. ജഡേജയ്ക്കും റായുഡുവിനും മുകളില്‍ ധോണിയെത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ബോളിങ്ങിലും ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കിലും ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെതിരെ റണ്‍വഴങ്ങിയെങ്കിലും ജയം പിടിച്ചെടുക്കാനായത് തലയെടുപ്പോടെ പറയാനാകുന്ന നേട്ടം തന്നെ.

മറുവശത്ത് ഫോമിലേക്ക് ഉയര്‍ന്ന് വന്നെ ഹൈദരാബാദിനെ പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് മുംബൈ ഇന്ത്യന്‍സ് തള്ളിവിട്ടിരിക്കുകയാണ്. മുകളിലേക്ക് കുതിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യം തന്നെ. മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാതി എന്നിവരുടെ ഫോമാണ് പ്രധാന ആശങ്ക. ഹാരി ബ്രൂക്കിന്റെ സ്ഥിരതയില്ലായ്മയും തലവേദനയാണ്.

ഹെന്‍റിച്ച് ക്ലാസെന്റെ വെടിക്കെട്ട് ബാറ്റിങ് ഫിനിഷിങ്ങിലെ പോരായ്മകള്‍ നികത്താന്‍ പോന്നതാണ്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, മാര്‍ക്കൊ യാന്‍സണ്‍ എന്നിവര്‍ അണിനിരക്കുന്ന പേസ് നിര അതിശക്തമാണ്. സ്പിന്‍ ദ്വയമായ മായങ്ക് മാര്‍ഖണ്ഡെയും വാഷിങ്ടണ്‍ സുന്ദറും മധ്യ ഓവറുകളില്‍ നിര്‍ണായകമാകും.

Chennai Super Kings Sunrisers Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: