/indian-express-malayalam/media/media_files/uploads/2023/03/MSD-and-Hardik.jpg)
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഫൈനലില്‍ എത്തിയതോടെ നായകന്‍ ഹാര്‍ദിക്ക് പാണ്ഡ്യയെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ എം എസ് ധോണിയോട് ഉപമിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍.
"ധോണിയോടുള്ള അടുപ്പത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും അദ്ദേഹത്തിന്റെ ശൈലിയോടുള്ള താല്‍പ്പര്യവുമെല്ലാം ഹാര്‍ദിക്ക് തുറന്നു പറഞ്ഞിട്ടുണ്ട്. അവര് ടോസിനായി പോകുമ്പോള്‍ തന്നെ വളരെയധികം സൗഹൃദം പുലര്‍ത്തുന്നതായി കാണാനും കഴിയും," ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
"എന്നാല്‍ മത്സരത്തിലേക്ക് വരുമ്പോള്‍ അതില്‍ മാറ്റം വരുന്നത് കാണാം, നായകനെന്ന നിലയില്‍ വളരെ വേഗത്തിലാണ് ഹാര്‍ദിക്ക് കാര്യങ്ങള്‍ മനസിലാക്കിയെടുത്തത്," ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
"ഗുജറാത്തിന്റെ നായകപദവി ഹാര്‍ദിക്ക് ഏറ്റെടുത്തപ്പോള്‍ പലരും സംശയിച്ചു. എന്നാല്‍ അദ്ദേഹം മികവ് തെളിയിച്ചു, താരമെന്ന നിലയിലും നായകനെന്ന നിലയിലും," ഗവാസ്കര്‍ വ്യക്തമാക്കി.
"ഹാര്‍ദിക്ക് ടീമിലേക്ക് കൊണ്ടുവരുന്ന ഊര്‍ജം, ശാന്തത എന്നിവ ധോണിയെ അനുസ്മരിപ്പിക്കും വിധമാണ്. ഇത് വളരെ സന്തോഷത്തോടെ കളിക്കുന്ന ടീമാണ്. അത് തന്നെയാണ് ചെന്നൈയുടെ കാര്യത്തിലും കാണാനാകുന്നത്," അദ്ദേഹം പറഞ്ഞു.
ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ പ്രകടനം വിലയിരുത്തിയാല്‍ അവര്‍ ഫൈനലിലെത്തിയതില്‍ അതിശയിക്കേണ്ട കാര്യമില്ലെന്നും ഗവാസ്കര്‍ പുകഴ്ത്തി.
നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.