scorecardresearch

ഐപിഎല്‍ കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുന്നു; സൗരവ് ഗാംഗുലി പറയുന്നു

ഹോം, എവേ മത്സങ്ങള്‍ തിരികെയെത്തുമെന്നും സൗരവ് ഗാംഗുലി

ഹോം, എവേ മത്സങ്ങള്‍ തിരികെയെത്തുമെന്നും സൗരവ് ഗാംഗുലി

author-image
Sports Desk
New Update
ipl

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2020-ല്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏതാനും അടച്ചിട്ട വേദികളില്‍ മാത്രമേ ഐപിഎല്‍ നടന്നിട്ടുള്ളൂ, ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്ന് വേദികളിലായിരുന്നു. 2021ല്‍ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നീ നാല് വേദികളിലായാണ് ടൂര്‍ണമെന്റ് നടന്നത്. എന്നിരുന്നാലും, മഹാമാരിയെ തുടര്‍ന്ന് ലീഗ് അതിന്റെ പഴയ ഫോര്‍മാറ്റിലേക്ക് മടങ്ങും, അതില്‍ ഓരോ ടീമും ഒരു ഹോം, ഒരു എവേ മത്സരം കളിക്കും.

Advertisment

പുരുഷന്മാരുടെ ഐപിഎല്ലിന്റെ അടുത്ത സീസണും ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റിലേക്ക് മടങ്ങും, പത്ത് ടീമുകളും അവരുടെ ഹോം മത്സരങ്ങള്‍ അവരുടെ നിയുക്ത വേദികളില്‍ കളിക്കും,'' ഗാംഗുലി സംസ്ഥാന യൂണിറ്റുകള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. 2020 ന് ശേഷം ആദ്യമായി ബിസിസിഐ ഒരു സമ്പൂര്‍ണ്ണ ആഭ്യന്തര സീസണ്‍ നടത്തുന്നു, കൂടാതെ എല്ലാ മള്‍ട്ടി-ഡേ ടൂര്‍ണമെന്റുകളും പരമ്പരാഗത ഹോം, എവേ ഫോമിലേക്ക് മടങ്ങും. വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിന്റെ ഉദ്ഘാടന പതിപ്പ് അടുത്ത വര്‍ഷം ആദ്യം നടത്താനും ബിസിസിഐ പദ്ധതിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷം മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നടക്കുമെന്ന് പിടിഐ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിനായുള്ള പ്രവര്‍ത്തനത്തിലാണ് ബിസിസിഐ. അടുത്ത വര്‍ഷം ആദ്യം സീസണ്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഗാംഗുലി സെപ്റ്റംബര്‍ 20 ലെ കത്തില്‍ പറഞ്ഞു.

Advertisment

വനിതാ ഐപിഎല്‍ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.വനിതാ ഐപിഎല്ലിനു പുറമെ പെണ്‍കുട്ടികളുടെ അണ്ടര്‍ 15 ഏകദിന ടൂര്‍ണമെന്റും ബിസിസിഐ ആരംഭിക്കുന്നുണ്ട്. ''ഈ സീസണ്‍ മുതല്‍ പെണ്‍കുട്ടികളുടെ U15 ഏകദിന ടൂര്‍ണമെന്റ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോകമെമ്പാടും വനിതാ ക്രിക്കറ്റ് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു, നമ്മുടെ ദേശീയ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ പുതിയ ടൂര്‍ണമെന്റ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കളിക്കാനുള്ള ഒരു വഴി സൃഷ്ടിക്കും, ''ഗാംഗുലി പറഞ്ഞു. ഡിസംബര്‍ 26 മുതല്‍ ജനുവരി 12 വരെ ബാംഗ്ലൂര്‍, റാഞ്ചി, രാജ്കോട്ട്, ഇന്‍ഡോര്‍, റായ്പൂര്‍, പൂനെ എന്നീ അഞ്ച് വേദികളിലായാണ് 15 വയസ്സിന് താഴെയുള്ളവരുടെ ആദ്യ വനിതാ മത്സരം.

Bcci Ipl Saurav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: