scorecardresearch

താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്

കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്

author-image
Sports Desk
New Update
ipl, ie malayalam

ന്യൂഡൽഹി: താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമായി. ഇന്നു ചേർന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം.

Advertisment

രണ്ട് ഹൈദരാബാദ് തരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുൻപ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി.

Read More: Coronavirus India Live Updates: ബിഹാറിൽ മേയ് 15 വരെ ലോക്ക്ഡൗൺ, ഡൽഹി ജനങ്ങൾക്ക് 2 മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേജ്‌രിവാൾ

അടുത്ത മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ മൂന്ന് തവണ പരിശോധന നടത്തി നെഗറ്റീവ് ആകണമെന്നാണ് പ്രോട്ടോക്കോൾ. നേരത്തെ രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള താരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു

Advertisment

ഓസ്ട്രേലിയൻ താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂസ് ടൈ തുടങ്ങിയവരും ഐപിഎല്ലിൽ നിന്നും പിന്മാറി. കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്പയർ നിതിൻ മേനോനും ടൂർണമെന്റ് വിട്ടു. ദക്ഷിണാഫ്രിക്കൻ തരങ്ങൾക്ക് ഐപിഎല്ലിൽ തുടരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്നായിരുന്നു ക്രിക്കറ്റ്‌ ബോർഡ്‌ പ്രസിഡന്റ്‌ ഗ്രെയിം സ്മിത്ത് പറഞ്ഞത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: