Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Live

Coronavirus India Live Updates: ‘നിങ്ങൾ ദന്തഗോപുരത്തിൽ കഴിയുകയാണോ?’ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

Coronavirus India Live Updates: “ഒരു ഒട്ടകപ്പക്ഷി പോലെ നിങ്ങളുടെ തല മണലിൽ താഴ്ത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം, പക്ഷേ ഞങ്ങൾ സമ്മതിക്കില്ല,” ഡിവിഷൻ ബെഞ്ച് പറഞ്ഞു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 restrictions, covid-19 restrictions kerala, covid-19 maharashtra, covid-19 tamil nadu, covid-19 karnataka, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Coronavirus India Live Updates: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിസാര കാര്യങ്ങളില്‍ തടസം പറയുകയാണെന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനു കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെഡൽഹി ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

“നിങ്ങൾ ദന്തഗോപുരത്തിൽ കഴിയുകയാണോ? ഒരു ഒട്ടകപ്പക്ഷി പോലെ നിങ്ങളുടെ തല മണലിൽ താഴ്ത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം, പക്ഷേ ഞങ്ങൾ സമ്മതിക്കില്ല,”ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ഡിവിഷൻ ബെഞ്ച് പറഞ്ഞു.700 മെട്രിക് ടൺ ഓക്സിജൻ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതായുള്ള കോടതി നിരീക്ഷണത്തെ കേന്ദ്രസർക്കാർ ചോദ്യം ചെയ്തപ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

ഡല്‍ഹിയിക്ക് അനുവദിച്ച 590 മെട്രിക് ടണ്‍ ഓക്‌സിജന്‍ പോലും ലഭിക്കുന്നില്ലെന്നു കോടതി പറഞ്ഞു. ആളുകള്‍ക്ക് ഓക്‌സിജന്‍ കിടക്കകളും ഐസിയു കിടക്കകളും ലഭിക്കാത്ത ഭയാനകമായ യാഥാര്‍ഥ്യത്തെ ദേശീയ തലസ്ഥാനം എല്ലാ ദിവസവും അഭിമുഖീകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഡല്‍ഹിയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു മാസത്തേക്കു സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്്. ”ഡല്‍ഹിയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും, ഏകദേശം 72 ലക്ഷം പേര്‍ക്ക്, അടുത്ത രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ലോക്ക് ഡൗണ്‍ രണ്ടു മാസം തുടരുമെന്ന് ഇതിനര്‍ത്ഥമില്ല. ഇത് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ മാത്രമുള്ളതാണ്,” കേജ്‌രിവാള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിഹാറില്‍ മേയ് 15 വരെ സമ്പൂര്‍ണ്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

Also Read: ഓഫീസുകളിൽ പ്രവേശനം 25 ശതമാനം ജീവനക്കാർക്ക് മാത്രം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതല്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.57 ലക്ഷം പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2.02 കോടിയിലധികമായി. രാജ്യത്ത് 34 ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. 1.66 കോടിയിലധികം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,449 മരണങ്ങളാണുണ്ടായത്. മൊത്തം മരണം 2.22 ലക്ഷത്തിലധികമായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ വ്യാപനം കുറയുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 ദിവസത്തിനിടെ ആദ്യമായി, പ്രതിദിന രോഗബാധിതരുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് തിങ്കളാഴ്ച 48,621 ആയി താഴ്ന്നു. രോഗബാധിതരുടെ മൊത്തം എണ്ണം 47,71,022 ആയി. അതേസമയം, 567 കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 70,851 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഏപ്രില്‍ മൂന്നിന് 49,447 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരുന്നത്്. ഏപ്രില്‍ ഒന്നിനു 43,183 ഉം രണ്ടിനു 47,827 ഉം കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ മിക്കവാറും 60,000 കേസുകളാണു ശരാശരി.

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിൽ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ഇന്നു മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്. പ്രാദേശിക മേഖലകളിലും നഗരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

അവശ്യ സർവീസുകൾ ഒഴികെയുളള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുളളത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രോഗികള്‍ക്കും അവരുടെ കൂടെയുള്ള സഹായികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും ഐഡി കാര്‍ഡ് കാണിച്ചാല്‍ യാത്ര അനുവദിക്കും. രാത്രി ഒമ്പത് മണിക്കു മുമ്പ് കടകള്‍ അടയ്ക്കണം.

Live Updates
4:00 (IST) 4 May 2021
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ഡൽഹിയിൽ കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി.

“നിങ്ങൾ ദന്തഗോപുരത്തിൽ കഴിയുകയാണോ? ഒരു ഒട്ടകപ്പക്ഷി പോലെ നിങ്ങളുടെ തല മണലിൽ താഴ്ത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം, പക്ഷേ ഞങ്ങൾ സമ്മതിക്കില്ല,”ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ഡിവിഷൻ ബെഞ്ച് പറഞ്ഞു.700 മെട്രിക് ടൺ ഓക്സിജൻ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതായുള്ള കോടതി നിരീക്ഷണത്തെ കേന്ദ്രസർക്കാർ ചോദ്യം ചെയ്തപ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

12:56 (IST) 4 May 2021
കേന്ദ്രസർക്കാരിനു കാരണംകാണിക്കൽ നോട്ടിസ്

ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിസാര കാര്യങ്ങളില്‍ തടസം പറയുകയാണെന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനു കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

11:29 (IST) 4 May 2021
കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയോടെ പെരുമാറരുത്: ഹൈക്കോടതി

കൊച്ചി: കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയോടെ പെരുമാറരുതെന്നു ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ ആവാം, എന്നാൽ അപമര്യാദയോ ഉപദ്രവമോ പാടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. Read More

10:42 (IST) 4 May 2021
സംസ്ഥാനത്ത് കർശന നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ഇന്നു മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്. പ്രാദേശിക മേഖലകളിലും നഗരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

10:09 (IST) 4 May 2021
പ്രധാനമന്ത്രിയുടെ പുതിയ വീടിലല്ല ശ്രദ്ധ വേണ്ടത്, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെന്ന് പ്രിയങ്ക ഗാന്ധി

രാ.ജ്യത്ത് കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ഓക്സിജൻ, വാക്സിൻ ക്ഷാമത്താലും, ആശുപത്രികളിൽ കിടക്കകളില്ലാതെയും ജനം വലയുമ്പോൾ കേന്ദ്രത്തിന്റെ ശ്രദ്ധ പ്രധാനമന്ത്രിയുടെ പുതിയ വീട് നിർമ്മാണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുപകരം 13,000 കോടി മുടക്കി പ്രധാനമന്ത്രിക്ക് പുതിയ വീട് പണിയുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

9:14 (IST) 4 May 2021
കോവിഡ് പരിശോധനാ ലാബുകൾ അവശ്യ സർവീസായി പരിഗണിക്കണം, തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: കോവിഡ് പരിശോധനാ ലാബുകൾ അവശ്യ സർവീസായി പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലാബുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.

8:40 (IST) 4 May 2021
താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

ന്യൂഡൽഹി: താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമായി. ഇന്നു ചേർന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം. Read More

7:36 (IST) 4 May 2021
ഡൽഹി ജനങ്ങൾക്ക് 2 മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേജ്‌രിവാൾ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ജനങ്ങൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 72 ലക്ഷത്തോളം വരുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ കിട്ടും

7:21 (IST) 4 May 2021
ബിഹാറിൽ മേയ് 15 വരെ ലോക്ക്ഡൗൺ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാറിൽ മേയ് 15 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു

6:24 (IST) 4 May 2021
വടക്കൻ ജില്ലകളിൽ വാക്‌സിൻ ക്ഷാമം; ക്യാമ്പുകളുടെ എണ്ണം ചുരുക്കി

കോഴിക്കോട്: കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. വ്യാപനത്തെ വാക്‌സിനേഷൻ കൊണ്ട് പ്രതിരോധിക്കാം എന്ന മാർഗത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് വാക്‌സിൻ ക്ഷാമം. വടക്കൻ ജില്ലകളായ കോഴിക്കോടും, മലപ്പുറത്തും വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്. Read More

5:59 (IST) 4 May 2021
കേന്ദ്രമന്ത്രി തവാർ ചന്ദ് ഗെഹ്‌ലോട്ടിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്രമന്ത്രി തവാർ ചന്ദ് ഗെഹ്‌ലോട്ടിന്റെ മകൾ യോഗിത സോലങ്കി (44) കോവിഡ് ബാധിച്ച് മരിച്ചു. ഇൻഡോറിലെ മെഡാന്ത ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു.

5:16 (IST) 4 May 2021
സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ മുതൽ കർശന നിയന്ത്രണങ്ങൾ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളില്‍ പരമാവധി 25 ശതമാനം ജീവനക്കാർക്ക് മാത്രമേ ഹാജർ അനുവദിക്കാവൂ. ബാക്കിയുള്ള ജിവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യാമെന്നു സർക്കാർ വ്യക്തമാക്കി. നിയന്തണങ്ങൾ എന്തൊക്കെയെന്ന് വിശദമായി ഇവിടെ അറിയാം

https://malayalam.indianexpress.com/kerala-news/covid-kerala-strict-restrictions-492356/

4:56 (IST) 4 May 2021
3.57 ലക്ഷം പേര്‍ക്കു കൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.57 ലക്ഷം പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2.02 കോടിയിലധികമായി. രാജ്യത്ത് 34 ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. 1.66 കോടിയിലധികം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,449 മരണങ്ങളാണുണ്ടായത്. മൊത്തം മരണം 2.22 ലക്ഷത്തിലധികമായി

Web Title: Covid 19 india coronavirus kerala latest updates may 4

The moderation of comments is automated and not cleared manually by malayalam.indianexpress.com