/indian-express-malayalam/media/media_files/uploads/2019/04/virat-kohli-ashwin-ipl.jpg)
ക്രിക്കറ്റ് മത്സരങ്ങൾക്കിടിയിൽ താരങ്ങളുടെ ആഘോഷം ചിലപ്പോഴൊക്കെ അതിരു വിടാറുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പഞ്ചാബിന്റെ നായകൻ ആർ.അശ്വിനെ ക്യാച്ചിലൂടെ പുറത്താക്കിയതാണ് കോഹ്‌ലി ആഘോഷിച്ചത്.
Read: ഡി വില്ല്യേഴ്സ് തകർത്തടിച്ചു; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം
ബാംഗ്ലൂർ ഉയർത്തിയ 203 റൺസ് പിന്തുടർന്ന പഞ്ചാബിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 27 റൺസായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ ബോൾ അശ്വിൻ സിക്സ് ഉയർത്തി. അടുത്ത ബോളും സിക്സിനായി ഉയർത്തിയെങ്കിലും ബൗണ്ടറി ലൈനിന് അരികിൽനിന്ന വിരാട് കോഹ്‌ലി ക്യാച്ചെടുത്തു. വിക്കറ്റെടുത്തശേഷം വിരാട് കോഹ്‌ലി അശ്വിനെ നോക്കി ആഘോഷിച്ചു. കോഹ്‌ലിയുടെ ആഘോഷം കണ്ടിട്ടാണോ അതോ വിക്കറ്റ് പോയതിന്റെ നിരാശയിലാണോ എന്നറിയില്ല, പവലിയനിലേക്ക് മടങ്ങി പോകവേ കൈയ്യിലെ ഗ്ലൗസ് ഊരിയെറിഞ്ഞാണ് അശ്വിൻ അമർഷം തീർത്തത്.
M42: RCB vs KXIP – Ravichandran Ashwin Wicket https://t.co/7oV9lO9udQ
— PRINCE SINGH (@PRINCE3758458) April 25, 2019
മത്സരത്തിൽ 17 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 202 റൺസാണ് പഞ്ചാബിനെതിരെ ബാംഗ്ലൂർ അടിച്ചെടുത്തത്. ആദ്യ ഓവറുകളിൽ പാർത്ഥിവ് പട്ടേലും അവസാന ഓവറുകളിൽ എബി ഡിവില്ലിയേഴ്സും മാർക്കസ് സ്റ്റൊയിനിസും തകർത്തടിച്ചതോടെയാണ് പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ താളം കണ്ടെത്താൻ സാധിച്ചെങ്കിലും അവസാന ഓവറുകളിൽ പഞ്ചാബ് വീഴുകയായിരുന്നു. 17 റൺസിനാണ് ബാംഗ്ലൂരിന്റെ ജയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.