scorecardresearch
Latest News

IPL 2019, RCB vs KXIP Live Score: ഡി വില്ല്യേഴ്സ് തകർത്തടിച്ചു; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം

IPL 2019, RCB vs KXIP Live Score: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ബാംഗ്ലൂരിന് ഓരോ മത്സരവും നിർണായകമാണ്

IPL 2019, RCB vs KXIP Live Score: ഡി വില്ല്യേഴ്സ് തകർത്തടിച്ചു; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം

IPL 2019, RCB vs KXIP Live Score:ബാംഗ്ലൂർ: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂർ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 202 റൺസാണ് പഞ്ചാബിനെതിരെ ബാംഗ്ലൂർ അടിച്ചെടുത്തത്. ആദ്യ ഓവറുകളിൽ പാർത്ഥീവ് പട്ടേലും അവസാന ഓവറുകളിൽ എബി ഡി വില്ല്യേഴ്സും മാർക്കസ് സ്റ്റോയിനിസും തകർത്തടിച്ചതോടെയാണ് പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ താളം കണ്ടെത്താൻ സാധിച്ചെങ്കിലും അവസാന ഓവറുകളിൽ പഞ്ചാബ് വീഴുകയായിരുന്നു. 17 റൺസിനാണ് ബാംഗ്ലൂരിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ടീം സ്കോർ 35ൽ നിൽക്കെ നായകൻ വിരാട് കോഹ്‌ലിയെ നഷ്ടമായി. എന്നാൽ പാർത്ഥീവ് പട്ടേൽ ബൗണ്ടറികൾ കണ്ടെത്തിയതോടെ ബാംഗ്ലൂർ സ്കോർബോർഡ് അതിവേഗം ചലിച്ചു. 43 റൺസിൽ പാർത്ഥീവിന്റെ ക്രീസിലെ ആയുസ് നിലച്ചു. പിന്നാലെ എത്തിയ മൊയിൻ അലിയും അക്ഷ്ദീപ് നാഥും കാര്യമായ റൺസ് സംഭവന നൽകാതെ മടങ്ങിയതോടെ മധ്യ ഓവറുകളിൽ ബാംഗ്ലൂർ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡിവില്ല്യേഴ്സ് – സ്റ്റോയിനിസ് സഖ്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തതോടെ ബാംഗ്ലൂർ വീണ്ടും താളം കണ്ടെത്തി. പഞ്ചാബ് ബൗളർമാരെ നിരന്തരം ബൗണ്ടറി പായിച്ച് ഇരുവരും വെള്ളം കുടിപ്പിച്ചു. അക്രമണത്തിൽ മുന്നിൽ ഡി വില്ല്യേഴ്സ് തന്നെയായിരുന്നു. 44 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും പായിച്ച് 82 റൺസാണ് ഡിവില്ല്യേഴ്സ് അടിച്ചുകൂട്ടിയത്. 34 പന്തിൽ 46 റൺസായിരുന്നു സ്റ്റോയിനിസിന്റെ സമ്പാദ്യം.

റൺസ് വിട്ടുനൽകുന്നതിൽ നായകൻ ആർ അശ്വിന് ഒഴിച്ച് പഞ്ചാബ് നിരയിലെ മറ്റ് ബോളർമാർ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. മുഹമ്മദ് ഷമി നാല് ഓവറിൽ 53 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തപ്പോൾ ഹാർഡസ് വിൽജോൺ വിട്ടുനൽകിയത് 51 റൺസായിരുന്നു. ആർ അശ്വിനാകട്ടെ നാല് ഓവറിൽ വഴങ്ങിയത് കേവലം 15 റൺസ് മാത്രവും.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ മികച്ച റൺറേറ്റ് കണ്ടെത്തിയ പഞ്ചാബ് വിജയലക്ഷ്യം മറികടക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബാറ്റ് വീശിയത്. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ 23 റൺസിന് പുറത്തായി. മായങ്ക് അഗർവാളും രാഹുലും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 35 റൺസുമായി മായങ്കും 42 റൺസുമായി രാഹുലലും ക്രീസ് വിട്ടു.

രക്ഷാദൗത്യം പിന്നീട് നിക്കോളാസ് പൂറാന്റെയും ഡേവിഡ് മില്ലറുടെയും തോളിൽ. സൂക്ഷിച്ച് തുടങ്ങിയ ഇരുവരും ക്രീസിൽ നിലയുറപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് തകർത്തടിക്കുകയും ചെയ്തു. ഇതോടെ എത്തിപിടിക്കാവുന്ന ദുരത്തിൽ വിജയലക്ഷ്യവും എത്തി. എന്നാൽ 19-ാം ഓവറിൽ ഇരുവരെയും പുറത്താക്കി സെയ്നി വീണ്ടും മത്സരം ബാംഗ്ലൂരിന്റെ വരുതിയിൽ എത്തിച്ചു. അവസാന ഓവറിലും രണ്ട് വിക്കറ്റ് വീണതോടെ പഞ്ചാബ് പതനം പൂർത്തിയായി. പൂറാൻ 46 റൺസ് നേടിയപ്പോൾ മില്ലറുടെ സമ്പാദ്യം 24 ആയിരുന്നു. പിന്നീടെത്തിയ താരങ്ങൾക്കാർക്കും രണ്ടക്കം കടക്കാനുമായില്ല.

Live Blog

IPL 2019, RCB vs KXIP Live Cricket Match Score Online: ഐപിഎൽ 2019, കിങ്സ് ഇലവൻ പഞ്ചാബ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ














23:38 (IST)24 Apr 2019





















വിക്കറ്റ്…

അടുത്ത പന്തിൽ വിൽജോണിനെ പുറത്താക്കി ഉമേഷ് യാദവ്

23:36 (IST)24 Apr 2019





















വിക്കറ്റ്…

അശ്വിനും പുറത്ത്

23:35 (IST)24 Apr 2019





















വിക്കറ്റ്…

അതേ ഓവറിന്റെ അവസാന പന്തിൽ നിക്കോളാസ് പൂറാനെയും പുറത്താക്കി സെയ്നി. 46 റൺസെടുത്ത പൂറാനെ സെയ്നി ഡി വില്ല്യേഴ്സിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

23:28 (IST)24 Apr 2019





















വിക്കറ്റ്…

വിജയലക്ഷ്യം പൂർത്തികരിക്കാതെ മില്ലറും പുറത്ത്. 24 റൺസെടുത്ത മില്ലറെ സെയ്നിയാണ് പുറത്താക്കിയത്

23:20 (IST)24 Apr 2019





















അർധസെഞ്ചുറി കൂട്ടുകെട്ട്

നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പൂറാൻ – മില്ലർ സഖ്യം

23:12 (IST)24 Apr 2019





















കിങ്സ് ഇലവൻ പഞ്ചാബ് : 143/3, ഓവർ: 15

15 ഓവർ അവസാനിക്കുമ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെന്ന നിലയിൽ

22:54 (IST)24 Apr 2019





















വിക്കറ്റ്…

പഞ്ചാബിന് മൂന്നാം വിക്കറ്റ് നഷ്ടമായി. 42 റൺസെടുത്ത രാഹുലിനെ മൊയിൻ അലി സൗത്തിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു

22:52 (IST)24 Apr 2019





















കിങ്സ് ഇലവൻ പഞ്ചാബ് : 105/2, ഓവർ: 10

10 ഓവർ അവസാനിക്കുമ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ

22:47 (IST)24 Apr 2019





















വിക്കറ്റ്…

മായങ്ക് അഗർവാളും പുറത്ത്. പഞ്ചാബിന് രണ്ടാം വിക്കറ്റ് നഷ്ടമായി. മാർക്കസ് സ്റ്റോയിനിസിനാണ് വിക്കറ്റ്

22:46 (IST)24 Apr 2019





















കിങ്സ് ഇലവൻ പഞ്ചാബ് @ 100

കിങ്സ് ഇലവൻ പഞ്ചാബ് ടീം സ്കോർ 100 കടന്നു. ഒമ്പതാം ഓവറിലാണ് ടീം സ്കോർ സെഞ്ചുറി തികയ്ക്കുന്നത്

22:44 (IST)24 Apr 2019





















50 റൺസ് കൂട്ടുകെട്ട്

രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുമായി മായങ്ക് – രാഹുൽ സഖ്യം

22:25 (IST)24 Apr 2019





















കിങ്സ് ഇലവൻ പഞ്ചാബ് : 56/1, ഓവർ: 5

5 ഓവർ അവസാനിക്കുമ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിൽ

22:21 (IST)24 Apr 2019





















വിക്കറ്റ്…

തകർപ്പനകളിലേക്ക് നീങ്ങിയ ക്രിസ് ഗെയ്ലിനെ പുറത്താക്കി ബാംഗ്ലൂർ

22:00 (IST)24 Apr 2019





















പഞ്ചാബ് ഇന്നിങ്സ്

കിങ്സ് ഇലവൻ പഞ്ചാബ് മറുപടി ബാറ്റിങ് ആരംഭിച്ചു. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ക്രിസ് ഗെയ്ലും കെ എൽ രാഹുലും

21:27 (IST)24 Apr 2019





















ഡി വില്ല്യേഴ്സ് @ 50

ബാംഗ്ലൂർ താരം എബി ഡി വില്ല്യേഴ്സ് അർധസെഞ്ചുറി തികച്ചു

21:19 (IST)24 Apr 2019





















റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ : 122/4, ഓവർ: 15

15 ഓവർ അവസാനിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ

20:54 (IST)24 Apr 2019





















റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ : 84/4, ഓവർ: 10

10 ഓവർ അവസാനിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ

20:53 (IST)24 Apr 2019





















വിക്കറ്റ്…

ബാംഗ്ലൂരിന് നാലാം വിക്കറ്റ് നഷ്ടമായി

20:42 (IST)24 Apr 2019





















വിക്കറ്റ്…

മൊയിൻ അലിയെ മടക്കി അശ്വിൻ.  ബാംഗ്ലൂരിന് മൂന്നാം വിക്കറ്റും നഷ്ടമായി

20:36 (IST)24 Apr 2019





















വിക്കറ്റ്…

തകർപ്പൻ അടികൾക്ക് പിന്നാലെ പാർത്ഥീവ് പട്ടേലും പുറത്ത്. 43 റൺസുമായാണ് പാർത്ഥീവ് ക്രീസ് വിടുന്നത്

20:31 (IST)24 Apr 2019





















റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ : 52/1, ഓവർ: 5

5 ഓവർ അവസാനിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ

20:21 (IST)24 Apr 2019





















വിക്കറ്റ്…

നായകൻ വിരാട് കോഹ്‌ലി പുറത്ത്. ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത കോഹ്‌ലിയെ ഷമി മന്ദീപിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

20:02 (IST)24 Apr 2019





















ബാംഗ്ലൂർ ഇന്നിങ്സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റിങ് ആരംഭിച്ചു. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് പാർത്ഥീവ് പട്ടേലും വിരാട് കോഹ്‌ലിയും

19:51 (IST)24 Apr 2019





















റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: പാർത്ഥീവ് പട്ടേൽ, വിരാട് കോഹ്‌ലി, എബി ഡി വില്ല്യേഴ്സ്, മൊയിൻ അലി, മാർക്കസ് സ്റ്റോയിനിസ്, എ നാഥ്, വാഷിങ്ടൺ സുന്ദർ, ടിം സൗത്തി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, എൻ സെയ്നി

19:42 (IST)24 Apr 2019





















ടോസ് ടൈം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് കിങ്സ് ഇലവൻ പഞ്ചാബ്. ബാംഗ്ലൂർ ആദ്യം ബറ്റിങ്ങിന്

കഴിഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബിനെ നേരിടാനെത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 162 റണ്‍സിന്റെ വിജയ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. 20 ഓവര്‍ ബാറ്റ് ചെയ്ത ബെംഗളൂരു 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് എടുത്തത്.

എന്നാൽ ഡൽഹിയോട് ഏറ്റുവാങ്ങിയ പരാജയത്തിൽ നിന്നുമാണ് പഞ്ചാബിന്റെ വരവ്. ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ വിജയം. അവസാന ഓവറു വരെ നീണ്ട മത്സരം രണ്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ വിജയം. അഞ്ച് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2019 rcb vs kxip live score