/indian-express-malayalam/media/media_files/uploads/2020/04/Dhoni-and-Bravo.jpg)
IPL 2020: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. എംഎസ് ധോണിയുടെ നായകത്വത്തിൽ ടീം മൂന്ന് തവണ ഐപിഎൽ കിരീടനേട്ടം സ്വന്തമാക്കി. സിഎസ്കെ നായകൻ തന്റെ കരിയറിലെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ടീമിനെ ഇനി ആര് നയിക്കുമെന്ന ആലോചനകൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
Read More: IPL 2020 Schedule: ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു:
ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് എപ്പോൾ വേണമെങ്കിലും നടക്കാവുന്ന കാര്യമാണെന്നും പകരം ആ സ്ഥാനത്തേക്ക് ആരാണ് എത്തിച്ചേരുക എന്നതിന് പല ഉത്തരങ്ങളും ലഭിക്കാമെന്നും സിഎസ്കെ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ പറഞ്ഞു. സുരേഷ് റെയ്‌നയോ അല്ലെങ്കിൽ വരും വർഷങ്ങളിൽ ടീമിനെ നയിക്കാൻ കഴിയുന്ന ചെറുപ്പക്കാരനായ ഒരാളോ അങ്ങനെ ആരെങ്കിലും ആവാം അതെന്നും ബ്രാവോ പറഞ്ഞു.
Vaathi Coming... #WhistlePodu#HappyTeachersDay@msdhonipic.twitter.com/thbXHrgoYC
— Chennai Super Kings (@ChennaiIPL) September 5, 2020
“കുറച്ചു കാലമായി ഇത് അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് എനിക്കറിയാം, നാമെല്ലാവരും ചില സമയങ്ങളിൽ മാറിനിൽക്കേണ്ടതുണ്ട്. ഇത് എപ്പോൾ സംഭവിക്കും എന്നതേ അറിയേണ്ടതുള്ളൂ... എപ്പോഴാണ് മാറിനിൽക്കുന്നതെന്നതും റെയ്നയ്ക്കോ അല്ലെങ്കിൽ ചെറുപ്പക്കാരനായ ഒരു താരത്തിനോ ഇത് കൈമാറുന്നതെന്നതും," ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിക്കുറിച്ച് ബ്രാവോ പറഞ്ഞതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read More: IPL 2020: ചെന്നൈയ്‌ക്ക് തിരിച്ചടിയായി ഫാസ്റ്റ് ബൗളർമാരുടെ അഭാവം
“അദ്ദേഹത്തിന് ഇപ്പോൾ നൂറു കോടി ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, ഇത് സിഎസ്‌കെ എന്ന ഫ്രാഞ്ചൈസി മാത്രമാണ്, പക്ഷേ അത് ആ വ്യക്തിയെ മാറ്റുമെന്ന് ഞാൻ കരുതുന്നില്ല, ടീമിനെ അദ്ദേഹം എങ്ങനെ നയിക്കുമെന്നതിനെ മാറ്റില്ല, തീർച്ചയായും അദ്ദേഹം അതേ വ്യക്തി തന്നെ ആയിരിക്കും, ”ബ്രാവോ കൂട്ടിച്ചേർത്തു.
Of reflexes and reflections! #WhistlePodu#Yellovepic.twitter.com/d1QnwjSF03
— Chennai Super Kings (@ChennaiIPL) September 5, 2020
“ഞങ്ങൾക്ക് പരിചയസമ്പന്നരെക്കൊണ്ട് നിറഞ്ഞ വളരെ കഴിവുള്ള ഒരു സ്ക്വാഡുണ്ട്, ഞങ്ങൾക്ക് നല്ല മാനേജ്മെന്റ് സ്റ്റാഫും ഉണ്ട്, അത് വളരെ സുഗമമായി മുന്നോട്ട് പോവുന്നതും സന്തുലിതവുമാണ്, ഒപ്പം ഉടമകളും ഇതിനോട് ചേർന്നു പോവുന്നു… ഇവയെല്ലാം ഒത്തുചേർന്ന് സിഎസ്‌കെയെ വിജയകരമായ ഒരു ഫ്രാഞ്ചൈസിയാക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നു .”
Read More: റെയ്ന മുതൽ മലിംഗ വരെ; ഐപിഎൽ 13-ാം പതിപ്പിന്റെ നഷ്ടങ്ങൾ
“ഞങ്ങൾക്ക് ഉടമകളിൽ നിന്നോ മാനേജുമെന്റിൽ നിന്നോ യാതൊരുവിധ സമ്മർദ്ദവും ഇല്ല. ക്യാപ്റ്റനെന്ന നിലയിൽ എംഎസ് ധോണിക്ക് കീഴിൽ ഞങ്ങൾ സമ്മർദ്ദത്തിലാണെന്ന് തോന്നാറില്ല,” അടുത്തിടെ 500 ടി20 വിക്കറ്റുകൾ നേടിയ ആദ്യത്തെ ക്രിക്കറ്ററായി മാറിയ ബ്രാവോ പറഞ്ഞു.
'twas nice being back to school, gd n8 den! @imjadeja#WhistlePodupic.twitter.com/Qd2OV6B0Lx
— Chennai Super Kings (@ChennaiIPL) September 4, 2020
മുംബൈ, ഡെൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ ഞങ്ങൾ കളിച്ചാലും അവിടെയും എത്തിച്ചേരാൻ സിഎസ്‌കെയുടെ ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ടെന്ന് ഞാൻ കരുതുന്നു. ഗാലറിയിൽ ധാരാളം മഞ്ഞ ജഴ്സികൾ നിങ്ങൾക്ക് കാണാനാവും. ഞങ്ങൾ ഓരോരുത്തരുടെയും വിജയം ആസ്വദിക്കുന്നു, അതിനാൽ ഇവയാണ് സിഎസ്‌കെയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ,” ബ്രാവോ പറഞ്ഞു.
Read More: Who will be CSK’s next captain? ‘It’s been in the back of MS Dhoni’s mind,’ says Bravo
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us