ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടികളുടെ പരമ്പരയാണ്. ഇന്ത്യൻ താരം ദീപക് ചാഹറുൾപ്പടെ ടീമിലെ താരങ്ങൾക്കും സപ്പോട്ടിങ് സ്റ്റാഫിനും അടക്കം പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സൂപ്പർ താരം സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങി.
Also Read: റെയ്ന മുതൽ മലിംഗ വരെ; ഐപിഎൽ 13-ാം പതിപ്പിന്റെ നഷ്ടങ്ങൾ
ടീമിലെ പ്രധാന താരമായ ഹർഭജൻ സിങ്ങും വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം പേസർമാരുടെ അഭാവമാണ്. പ്രധാന താരം ദീപക് ചാഹറിനൊപ്പം ടീമിലെ നെറ്റ് ബോളർമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പരിശീലനത്തിന് പോലും ചെന്നൈ താരങ്ഹൾക്ക് പേസർമാരുടെ സഹായം ലഭ്യമാകുന്നില്ല.
Also Read: വ്യക്തിപരമായ കാരണങ്ങളാൽ കളിക്കുന്നില്ല; ചെന്നെെ സൂപ്പർ കിങ്‌സിന് തിരിച്ചടി, ഐപിഎല്ലിന് ഹർഭജനും ഇല്ല
ടീമിലെ വിദേശ പേസർമാരായ വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ കരീബിയൻ പ്രീമിയർ ലീഗിലും ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡും ഇംഗ്ലണ്ട് പര്യടനത്തിലുമാണ്. ഇംഗ്ലണ്ട് താരം സാം കുറാനും ഇതുവരെ ടീമിനൊപ്പം ചേർന്നട്ടില്ല.
Also Read: അത്തരം വാർത്തകൾ വസ്തുതാവിരുദ്ധം; 12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്ന് റെയ്ന
ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എങ്കിഡി ദുബായിൽ എത്തിയെങ്കിലും കോവിഡ് ക്വാറന്റൈനിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ ചെന്നൈ ടീമിനൊപ്പം ഉണ്ടായിരുന്നത് മലയാളി താരം കെഎം ആസിഫും ഷാർദുൽ ഠാക്കൂറും മാത്രമായിരുന്നു. ചെന്നൈ പോലൊരു ടീമിന് ഇത്തരത്തിലൊരു സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read More: IPL 2020 Schedule: ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു: