/indian-express-malayalam/media/media_files/2025/03/22/GJ7ZSXxPJhnSQhaadsD5.jpg)
Sanju Samson With Rajasthan Royals Team Mates: (Rajasthan Royals, Instagram)
IPL 2025, Kolkata Knight Riders Vs Rajasthan Royals Team Predicted Playing 11 for Today Match, Sanju Samson: ആദ്യ മത്സരത്തിൽ 200ന് മുകളിൽ സ്കോർ കണ്ടെത്തിയിട്ടും ജയിക്കാനാവാതെ പോയ രണ്ട് ടീം, രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും. ഇരു ടീമും സീസണിലെ ആദ്യ ജയം തേടി ഇന്ന് നേർക്കുനേർ വരും. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിനെ ആദ്യ മത്സരത്തിൽ നിലം തൊടീക്കാതെ പറത്തിയത്. കൊൽക്കത്തയ്ക്ക് പിടിച്ചുനിൽക്കാനാവാതെ പോയത് ആർസിബിയുടെ വെടിക്കെട്ട് ചെയ്സിങ്ങിന് മുൻപിലും.
സീനിയർ താരം രഹാനെയ്ക്ക് കീഴിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വരുമ്പോൾ യുവ താരം റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സീസണിലെ രണ്ടാം മത്സരവും രാജസ്ഥാൻ കളിക്കുന്നത്. വിജയ വഴിയിലേക്ക് തിരികെ എത്തുകയാണ് ഇരു ടീമുകളുടേയും ഇന്നത്തെ ലക്ഷ്യം.
ബോളർമാർ കൂടുതൽ റൺസ് വഴങ്ങുന്നതാണ് രാജസ്ഥാന്റെ തലവേദന. സഞ്ജുവും ധ്രുവ് ജുറെലും ഹെറ്റ്മയും ശുബം ദുബെയും റൺസ് കണ്ടെത്തിയത് രാജസ്ഥാന് ആശ്വാസമാണ്. മികച്ചൊരു ഓൾറൗണ്ടറുടെ അഭാവം രാജസ്ഥാനെ അലട്ടുന്നുണ്ട്. എന്നാൽ ഇതുപോലെ സമാനമായ ഒരു ടീം ബാലൻസ് വെച്ചാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ മൂന്ന് സീസണിൽ രണ്ട് വട്ടവും പ്ലേഓഫിൽ എത്തിയത് എന്നതും മറക്കാനാവില്ല.
ആർസിബിക്കെതിരെ വെങ്കടേഷ് അയ്യർ, റസൽ, റിങ്കു സിങ്, രമൺദീപ് സിങ് എന്നിവർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവാതെ പോയതാണ് കൊൽക്കത്തയ്ക്ക് വിനയായത്. ക്യാപ്റ്റൻ രഹാനെയും ഓപ്പണർ നരെയ്നും ഫോമിലാണ്. ഹൈദരാബാദിന് എതിരെ നാല് ഓവറിൽ 76 റൺസ് വഴങ്ങിയ ആർച്ചർ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചാൽ കൊൽക്കത്തയ്ക്ക് വിയർക്കേണ്ടി വരും.
പിച്ച് റിപ്പോർട്ട്
ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങ്ങിന് തുണയ്ക്കുന്നതാണ്. 200 ആണ് ഇവിടുത്തെ ആവറേജ് സ്കോർ. എന്നാൽ കളിയുടെ തുടക്കത്തിൽ പിച്ചിലുള്ള ഈർപ്പം ന്യൂ ബോളിൽ സീമിർമാരെ തുണയ്ക്കും. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ രണ്ട് ഇന്നിങ്സിലും ബാറ്റർമാർക്ക് കഴിഞ്ഞാൽ റൺസ് ഒഴുകും.
കാലാവസ്ഥാ റിപ്പോർട്ട്
ഗുവാഹത്തിയിൽ മത്സര ദിവസം 34 ഡിഗ്രി സെന്റിഗ്രേഡ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. രാത്രി ഇത് 19 ഡിഗ്രി സെന്റിഗ്രേഡ് ആയി കുറയും.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സാധ്യത ഇലവൻ
ഡികോക്ക്, സുനിൽ നരെയ്ൻ, രഹാനെ, വെങ്കടേഷ് അയ്യർ, രഘുവൻഷി, റിങ്കു സിങ്, റസൽ, രമൺദീപ് സിങ്, ഹർഷിത് റാണ, സ്പെൻസർ ജോൺസൻ, വരുൺ ചക്രവർത്തി.
രാജസ്ഥാൻ റോയൽസ് സാധ്യത ഇലവൻ
സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറെൽ, ഹെറ്റ്മെയർ, ശുഭം ദുബെ, ആർച്ചർ, മഹീഷ് തീക്ഷ്ണ, സൻദീപ് ശർമ, ഫസൽഹഖ് ഫറൂഖി, തുഷാർ ദേഷ്പാണ്ഡേ
രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരം ഏത് ചാനലിൽ കാണാം?
രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിൽ ലൈവായി കാണാം.
രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാവും.
Read More:
- Vighnesh Puthur: വിഘ്നേഷിനെ ചൈനമാൻ ബോളറാക്കിയത് ആര്? ഉസ്താദിനൊപ്പം നടുറോഡിൽ പരിശീലനം
- IPL 2025 PBKS Vs GT : ഗുജറാത്ത് പൊരുതി വീണു; ഡെത്ത് ഓവറിൽ കളി പിടിച്ച് പഞ്ചാബ്; 11 റൺസ് ജയം
- IPL 2025 DC Vs LSG: അശുതോഷിന് അസാധ്യം എന്നൊന്നില്ല! ത്രില്ലർ പോരിൽ ഡൽഹിക്ക് ഒരു വിക്കറ്റ് ജയം
- Vighnesh Puthur : 'ബിഷൻ സിങ് ബേദിയെ ഓർമിപ്പിക്കുന്നു വിഘ്നേഷ്'; ഇതിഹാസങ്ങളോട് താരതമ്യപ്പെടുത്തി സിദ്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.