scorecardresearch

IPL 2025: എന്തുകൊണ്ട് നരെയ്ൻ ഹിറ്റ് വിക്കറ്റ് ആയില്ല? നിയമം ഇങ്ങനെ

Sunil Narine IPL 2025 Hit Wicket: കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാർ സ്റ്റംപ് ഇളകി ബെയിൽത് താഴെ വീണത് ചൂണ്ടിക്കാണിച്ചെങ്കിലും അമ്പയർമാർ ഔട്ട് വിളിക്കാൻ തയ്യാറായില്ല.

Sunil Narine IPL 2025 Hit Wicket: കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാർ സ്റ്റംപ് ഇളകി ബെയിൽത് താഴെ വീണത് ചൂണ്ടിക്കാണിച്ചെങ്കിലും അമ്പയർമാർ ഔട്ട് വിളിക്കാൻ തയ്യാറായില്ല.

author-image
Sports Desk
New Update
Sunil Narine Hit Wicket

സുനിൽ നരെയ്ൻ Photograph: (Screengrab)

Sunil Narine Kolkata Knight Riders IPL 2025: ഐപിഎൽ പതിനെട്ടാം സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ വിവാദം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം സുനിൽ നരെയ്ന്റെ ഹിറ്റ് വിക്കറ്റ് ചൂണ്ടിയാണ് ചർച്ചകൾ ചൂടുപിടിക്കുന്നത്. നരെയ്ന്റെ ബാറ്റ് സ്റ്റംപിൽ കൊണ്ട് ബെയിൽസ് താഴെ വീണികുന്നു. കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാർ ഇത് ചൂണ്ടിക്കാണിച്ചെങ്കിലും അമ്പയർമാർ ഔട്ട് വിളിക്കാൻ തയ്യാറായില്ല. ഇതിന്റെ കാരണം തിരയുകയാണ് ആരാധകർ ഇപ്പോൾ. 

Advertisment

ആർസിബിക്കെതിരായ മത്സരത്തിൽ കൊൽക്കത്ത ഇന്നിങ്സിന്റെ എട്ടാമത്തെ ഓവറിലാണ് സംഭവം. ആർസിബിയുടെ റാസിഖ് സലാമിന്റെ പന്തിൽ പുൾ ഷോട്ട് കളിക്കാനാണ് നരെയ്ൻ ശ്രമിച്ചത്. എന്നാൽ ഷോർട്ട് പിച്ച് ഡെലിവറി നരെയ്ന്റെ തലയ്ക്ക് മുകളിലൂടെ പോയി. അമ്പയർ വൈഡ് വിളിക്കുകയും ചെയ്തു. എന്നാൽ പുൾ ഷോട്ട് കളിക്കാനായി ബാറ്റ് വീശിയ സുനിൽ നരെയ്നിന്റെ ബാറ്റിങ്ങിന്റെ സ്വിങ് പൂർത്തിയായപ്പോൾ സ്റ്റംപ് ഇളകി. ബെയിൽസ് താഴെ വീഴുകയും ചെയ്തു. എന്നാൽ ആർസിബി താരങ്ങൾ അപ്പീൽ ചെയ്തിട്ടും അംപയർ ഹിറ്റ് വിക്കറ്റ് അനുവദിച്ചില്ല. 

എന്തുകൊണ്ടാണ് ബാറ്റ് സ്റ്റംപിൽ കൊണ്ടെന്ന് വ്യക്തമായിട്ടും ഔട്ട് വിളിക്കാതിരുന്നത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. എംസിസി റൂൾ അനുസരിച്ച് ബോളർ പന്ത് എറിയാൻ തുടങ്ങുന്നതിനും പന്ത് പ്ലേയിൽ തുടരുന്ന സമയത്തിനും ഇടയ്ക്ക് വെച്ച് സ്റ്റംപിൽ ബാറ്ററുടെ ശരീരമോ ബാറ്റോ തട്ടിയാൽ മാത്രമാണ് ഹിറ്റ് വിക്കറ്റായി പരിഗണിക്കുക. 

Advertisment

റാസിഖിന്റെ ഡെലിവറിയിൽ അംപയർ ഔട്ട് വിധിച്ചിരുന്നു. ഇതോടെ പന്ത് ഡെഡ് ആയി. പന്ത് ഡെഡ് ആയതിന് ശേഷമാണ് സ്റ്റംപിൽ നരെയ്ന്റെ ബാറ്റ് തട്ടി ബെയിൽസ് താഴെ വീഴുന്നത്. ഈ കാരണത്തെ തുടർന്നാണ് സുനിൽ നരെയ്ന് നേരെ അംപയർ ഹിറ്റ് വിക്കറ്റ് വിളിക്കാതിരുന്നത്. 

Read More

IPL 2025 Sunil Narine Ipl Royal Challengers Bangalore Kolkata Knight Riders

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: