scorecardresearch

IPL 2021, SRH vs CSK-Score Updates: ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു; ഒന്നാംസ്ഥാനം ഊട്ടിയുറപ്പിച്ച് ചെന്നൈ

IPL 2021, SRH vs CSK-Score Updates: 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ വിജയലക്ഷ്യം മറികടന്നത്

IPL 2021, SRH vs CSK-Score Updates: 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ വിജയലക്ഷ്യം മറികടന്നത്

author-image
Sports Desk
New Update
IPL 2021, SRH vs CSK-Score Updates: ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു; ഒന്നാംസ്ഥാനം ഊട്ടിയുറപ്പിച്ച് ചെന്നൈ

IPL 2021, SRH vs CSK-Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ വിജയലക്ഷ്യം മറികടന്നത്.

Advertisment

ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ് 38 പന്തിൽ നാല് ഫോറും രണ്ട് സിക്സറും അടക്കം 45 റൺസും ഫാഫ് ഡുപ്ലെസിസ് 36 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 41 റൺസും നേടി.

മോയീൻ അലി 17 പന്തിൽ നിന്ന് 17 റൺസെടുത്തും സുരേഷ് റെയ്ന മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസെടുത്തും പുറത്തായി. അമ്പാട്ടി റായുഡു 13 പന്തിൽ നിന്ന് ഒരോ ഫോറും സിക്സും അടക്കം 17 റൺസും കാപ്റ്റൻ ധോണി 11 പന്തിൽ നിന്ന് ഒരോ ഫോറും സിക്സും അടക്കം 14 റൺസും നേടി.

ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ മൂന്നു വിക്കറ്റ് നേടി. റാഷിദ് ഖാൻ ഒരു വിക്കറ്റെടുത്തു.

Advertisment

ഇന്ത്യൻ പ്രീമയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 135 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.

Also Read: IPL 2021, RR Vs RCB: അനായാസം ബാംഗ്ലൂർ, ഏഴ് വിക്കറ്റ് ജയം; രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത മങ്ങി

ചെന്നൈയുടെ ബൗളിങിന് മുന്നിൽ അടിപതറിയ ഹൈദരാബാദ് നിരയിൽ വൃദ്ധിമാൻ സാഹയ്ക്ക് മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടാനായത്. 46 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 44 റൺസ് നേടിയാണ് സാഹ പുറത്തായത്. ഓപ്പണർ ജേസൺ റോയ് ഏഴ് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി.

നായകൻ കെയ്ൻ വില്യംസൺ 11 പന്തിൽ നിന്ന് രണ്ട് ഫോർ അടക്കം 11 റൺസെടുത്ത് പുറത്തായി. പ്രിയം ഗാർഗ്-ഏഴ്, അഭിഷേക് ശർമ-18, അബ്ദുൽ സമദ്-18, ജേസൺ ഹോൾഡർ-അഞ്ച്, റാഷിദ് ഖാൻ- 17, ഭുവനേശ്വർ കുമാർ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ചെന്നൈക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേദയും ശർദുൽ ഠാക്കൂറും ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ടോസ് ചെന്നൈ സൂപ്പർ കിങ്സ് ബോളിങ് തിരഞ്ഞെടുക്കയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

Also Read: ‘മോർഗൻ പറഞ്ഞതുപോലെ ഞാൻ ഒരു അപമാനമോണോ;’ മോർഗനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അശ്വിൻ

ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനെതിരായ വിജയത്തോടെ സ്ഥാന ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞു.

11 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവും രണ്ട് തോൽവിയുമായി 18 പോയിന്റാണ് ചെന്നൈക്ക്. എല്ലാ ടീമുകളുടെയും 11 മത്സരങ്ങൾ ഇതോടെ പൂർത്തിയായിട്ടുണ്ട്. എട്ട് ജയവും മൂന്ന് തോൽവിയുമായി 16 പോയിന്റോടെ ഡൽഹിയാണ് പോയിന്റ് നിലയിൽ രണ്ടാമത്. രണ്ട് ജയവും ഒമ്പത് തോൽവിയുമായി പോയിന്റ് നിലയിൽ ഏറ്റവും പിറകിലാണ് ഹൈദരാബാദ്.

Chennai Super Kings Sunrisers Hyderabad Ipl Indian Premier League Ipl 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: