scorecardresearch

IPL 2021, RR Vs RCB: അനായാസം ബാംഗ്ലൂർ, ഏഴ് വിക്കറ്റ് ജയം; രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത മങ്ങി

തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ മാക്‌സ്‌വെല്ലും ശ്രീകർ ഭരതും ചേർന്നാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്

IPL 2021, RR Vs RCB: അനായാസം ബാംഗ്ലൂർ, ഏഴ് വിക്കറ്റ് ജയം; രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത മങ്ങി

IPL 2021, RR Vs RCB Score Updates: ദുബായ്: രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ മാക്‌സ്‌വെല്ലും ശ്രീകർ ഭരതും ചേർന്നാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്.

ബാംഗ്ലൂരിനായി വിരാട് കോഹ്‌ലിയും ദേവദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് നേടി. പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾ 54-1 എന്ന നിലയിലായിരുന്നു സ്കോർ. 17 പന്തിൽ 22 നേടിയ പടിക്കലിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. അധികം വൈകാതെ 20 പന്തിൽ 25 റൺസുമായി ക്യാപ്റ്റൻ കോഹ്‌ലിയും പുറത്തായി.

പിന്നീട് എത്തിയ മാക്‌സ്‌വെല്ലും ശ്രീകർ ഭാരതും ചേർന്ന് ബാംഗ്ലൂരിന്റെ വിജയത്തിലേക്ക് ബാറ്റു വീശുകയായിരുന്നു. ഇരുവരും ചേർന്ന് 69 റൺസിന്റെ നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി. ഭരത് 35 പന്തിൽ 44 റൺസുമായി പുറത്തായി. മാക്‌സ്‌വെൽ 30 പന്തിൽ നിന്നും 50 റൺസുമായി പുറത്താകാതെ നിന്നു. ഒരു പന്ത് മാത്രം നേരിട്ട എബി ഡിവില്ലിയേഴ്‌സാണ് ഫോറിലൂടെ ബാംഗ്ലൂരിന്റെ വിജയ റൺ നേടിയത്.

രാജസ്ഥാന് വേണ്ടി വേണ്ടി മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. മറ്റാർക്കും വിക്കറ്റ് നേടാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനായുള്ളു. നന്നായി തുടങ്ങിയ രാജസ്ഥാനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നേടി ബാംഗ്ലൂർ ബൗളർമാർ പിടിച്ചു കെട്ടുകയായിരുന്നു. രാജസ്ഥാന് വേണ്ടി എവിൻ ലൂയിസ് അർദ്ധ സെഞ്ചുറി നേടി.

ഓപ്പണിങ് വിക്കറ്റിൽ എവിൻ ലൂയിസും യശസ്വി ജയ്‌സ്വാളും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് സ്വന്തമാക്കി. 22 പന്തിൽ 31 റൺസുമായി ജയ്‌സ്വാളാണ് ആദ്യം പുറത്തായത് പിന്നീട് സ്കോർ 11 ഓവറിൽ 100ൽ നിൽക്കേ 37 പന്തിൽ 58 റൺസ് നേടി ഉഗ്രൻ ഫോമിൽ കളിച്ചു കൊണ്ടിരുന്ന എവിൻ ലൂയിസും മടങ്ങി. അതിനു ശേഷം കണ്ടത് രാജസ്ഥാന്റെ കൂട്ട തകർച്ച ആയിരുന്നു.

ഓപ്പണർമാരെ കൂടാതെ രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസണും (15 പന്തിൽ 19) ക്രിസ് മോറിസും (11 പന്തിൽ 12) മാത്രമാണ് രണ്ടക്കം കടന്നത്. ലോംറോർ (3), ലിവിങ്സ്റ്റൺ (6), രാഹുൽ തേവാട്ടിയ (2), റിയാൻ പരാഗ് (9), ചേതൻ സക്കരിയ (2) എന്നിവരെല്ലാം നിലയുറപ്പിക്കും മുന്നേ പുറത്തായി. ഒരു റൺസുമായി കാർത്തിക്ക് ത്യാഗി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി ഹർഷാൽ പട്ടേൽ മൂന്ന് വിക്കറ്റും യുസ്‌വേന്ദ്ര ചഹൽ, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റും ഡാനിയൽ ക്രിസ്ത്യൻ ജോർജ് ഗാർട്ടൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Also Read: IPL 2021: “ട്വന്റി 20 ലോകകപ്പ് അപ്രസക്തം; ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിന്”

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rr vs rcb ipl 2021 score updates highlights