/indian-express-malayalam/media/media_files/uploads/2020/09/Deepak-Chahar.jpg)
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് അടക്കുമ്പോൾ ആരാധകരെ ആശങ്കയിലാക്കികൊണ്ടാണ് ചെന്നൈ ക്യാമ്പിൽ നിന്ന് കോവിഡ് പോസിറ്റിവ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ താരവും ചെന്നൈ പേസ് നിരയിലെ നിർണായക സാനിധ്യവുമായ ദീപക് ചാഹറുൾപ്പടെ സംഘത്തിലെ പത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ടൂർണമെന്റിന്റെ നടത്തിപ്പിന് തന്നെ ഒരു ഘട്ടത്തിൽ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ധോണിയുൾപ്പടെ മറ്റു താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായ ശേഷം മാത്രമാണ് ഐപിഎൽ മത്സരക്രമം പോലും പ്രസിദ്ധീകരിച്ചത്.
ദീപക് ചാഹറിന് കോവിഡ് ബാധിച്ചത് ആരാധകരെ ഏറെ നിരശരാക്കിയിരുന്നു. വിദേശികളായ പേസർമാർ ടീമിനൊപ്പം ചേരാത്തത് ക്ലബ്ബിനും തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ ആരാധകർക്കും ടീമിനും ആശ്വാസമായി ദീപക ചാഹർ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. തുടർച്ചയായ രണ്ട് കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായ ശേഷമാണ് ചാഹർ ഇന്നലെ പരിശീലനത്തിനിറങ്ങിയത്.
Also Read: 'അങ്ങനങ്ങ് പോയാലോ?' യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ ഒഴികെ ടീമിലെ മറ്റെല്ലാവർക്കും കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് ക്ലബ് വ്യക്തമാക്കി. ലക്ഷണങ്ങളില്ലെങ്കിലും ഋതുരാജ് ഗെയ്ക്‌വാദിന്റെ പരിശോധനാ ഫലം ഇനിയും നെഗറ്റീവായിട്ടില്ല.
അതേസമയം, സൂപ്പർ താരം സുരേഷ് റെയ്നയുടെ അസാനിധ്യം ബാറ്റിങ് നിരയിലും സ്‌പിൻ ഡിപ്പാർട്മെന്റിൽ ഹർഭജൻ സിങ്ങിന്റെ അഭാവവും ചെന്നൈയ്ക്ക് തിരിച്ചടിയാണ്. എന്നാൽ അവരുടെ വിടവ് നികത്താൻ ടീമിലുള്ള താരങ്ങൾക്ക് തന്നെ സാധിക്കുമെന്നാണ് സിഎസ്കെ പ്രതീക്ഷിക്കുന്നത്. ദീപക് ചാഹർ കൂടി മടങ്ങിയെത്തിയതോടെ ടീമിലെ ബോളിങ് നിര ഉണർന്നു കഴിഞ്ഞു. ഭാജിയുടെ അഭാവത്തിൽ പിയൂഷ് ചൗളയാകും ടീമിനെ നയിക്കുക.
കരീബിയൻ പ്രീമിയർ ലീഗിൽനിന്ന് ബ്രാവോ കൂടി എത്തുന്നതോടെ ടീം കൂടുതൽ ശക്തമാകും. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസും ഓസിസ് താരം ഷെയ്ൻ വാട്സണുമാണ് മുൻനിരയിലെ പ്രധാന സാനിധ്യം. എംഎസ് ധോണി നയിക്കുന്ന മധ്യനിര ഇതിനോടകം തിളങ്ങിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംങ്സും ഏറ്റുമുട്ടും. നേരിടും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30ന് അബുദാബിയിലാണ് ആദ്യ മത്സരം. “നിലവിലെ ജേതാക്കളും എതിരാളികളുമായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ സെപ്റ്റംബർ 19 ന് അബുദാബിയിൽ നടക്കുന്ന മത്സരത്തോടെ സീസൺ ആരംഭിക്കും,” എന്ന് ഗവേണിങ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.