scorecardresearch

IPL 2020-CSK vs RR: ദയനീയ തോൽവി; ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്തേക്ക് ?

ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിച്ചാൽ പോലും ചെന്നെെ സൂപ്പർ കിങ്‌സിന് പ്ലേ ഓഫ് സാധ്യത അകലെയാണ്

ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിച്ചാൽ പോലും ചെന്നെെ സൂപ്പർ കിങ്‌സിന് പ്ലേ ഓഫ് സാധ്യത അകലെയാണ്

author-image
Sports Desk
New Update
IPL 2020-CSK vs RR: ദയനീയ തോൽവി; ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്തേക്ക് ?

IPL 2020-CSK vs RR: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ദയനീയ തോൽവി. ഐപിഎല്ലിൽ എക്കാലത്തെയും ഫേവറിറ്റുകളായ ചെന്നൈ സൂപ്പർ കിങ്‌‌സിനെ ഈ സീസണിലെ രണ്ടാം മത്സരത്തിലും രാജസ്ഥാൻ കീഴടക്കി. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പർ കിങ്‌‌സിന്റെ 125 റൺസ് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 15 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പർ കിങ്‌സിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ  125 റൺസ് നേടാനെ സാധിച്ചുള്ളൂ.

Advertisment

രാജസ്ഥാൻ റോയൽസിനുവേണ്ടി ജോസ് ബട്‌ലർ അർധ സെഞ്ചുറി നേടി. 48 പന്തിൽ നിന്ന് 70 റൺസ് നേടി ബട്‌ലർ പുറത്താകാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. 34 പന്തിൽ നിന്ന് 24 റൺസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്‌മിത്തും പുറത്താകാതെ നിന്നു.

11 പന്തിൽ നിന്ന് 19 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, ഒൻപത് പന്തിൽ നിന്ന് നാല് റൺസ് നേടിയ റോബിൻ ഉത്തപ്പ, റൺസൊന്നുമെടുക്കാത്ത സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്‌ടമായത്.

ചെന്നെെ സൂപ്പർ കിങ്‌സിനുവേണ്ടി ദീപക് ചഹർ രണ്ടും ജോഷ് ഹെസൽവുഡ് ഒരു വിക്കറ്റും നേടി.

Advertisment

30 പന്തിൽ നിന്ന് പുറത്താകാതെ 35 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പർ കിങ്‌സിന്റെ ടോപ് സ്‌കോറർ. നാല് ഫോറുകളാണ് ജഡേജ നേടിയത്. ഏഴ് പന്തിൽ നിന്ന് നാല് റണസുമായി കേദാർ ജാദവും ജഡേജയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. നായകൻ എം.എസ്.ധോണി 28 പന്തിൽ നിന്ന് 28 റൺസ് നേടി പുറത്തായി. ധോണി രണ്ട് ഫോർ നേടി.

സാം കറാൻ ( 25 പന്തിൽ 22), ഫാഫ് ഡു പ്ലെസിസ് (ഒൻപത് പന്തിൽ പത്ത്), ഷെയ്‌ൻ വാട്‌സൺ ( മൂന്ന് പന്തിൽ എട്ട്), അമ്പാട്ടി റായിഡു (19 പന്തിൽ 13) എന്നിവരുടെ വിക്കറ്റുകളും സൂപ്പർ കിങ്‌സിന് നഷ്‌ടമായി.

രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, കാർതിക് ത്യാഗി, ശ്രേയാസ് ഗോപാൽ, രാഹുൽ തെവാതിയ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ധോണി റൺഔട്ട് ആകുകയായിരുന്നു.

Read Also: ഒരൊറ്റ മത്സരം, രണ്ട് സൂപ്പർ ഓവർ; ഐപിഎൽ ചരിത്രത്തിൽ ഇങ്ങനെയൊരു കളിയുണ്ടായിട്ടില്ല

ടോസ് ജയിച്ച ചെന്നെെ സൂപ്പർ കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രാജസ്ഥാനെതിരായ തോൽവിയോടെ ചെന്നെെ സൂപ്പർ കിങ്‌സ് ഐപിഎൽ പോയിന്റ് പട്ടികയിൽ  അവസാന സ്ഥാനക്കാരായി. പത്ത് കളികളിൽ നിന്ന് മൂന്ന് ജയവും ഏഴ് തോൽവിയുമായി ആറ് പോയിന്റ് മാത്രമാണ് ചെന്നെെയുടെ ഇതുവരെയുള്ള സമ്പാദ്യം. ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിച്ചാൽ പോലും ചെന്നെെ സൂപ്പർ കിങ്‌സിന് പ്ലേ ഓഫ് സാധ്യതകൾ കുറവാണ്.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്‌സ് : ഫാഫ് ഡു പ്ലെസിസ്, സാം കറാൻ, ഷെയ്‌ൻ വാട്‌സൺ, അമ്പാട്ടി റായിഡു, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, കേദാർ ജാദവ്, ദീപക് ചഹർ, പിയൂഷ് ചൗള, ശർദുൽ താക്കൂർ, ജോഷ് ഹെയ്‌സൽവുഡ്

രാജസ്ഥാൻ റോയൽസ് : റോബിൻ ഉത്തപ്പ, ബെൻ സ്‌റ്റോക്‌സ്, സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലർ, റിയാൻ പരാഗ്, രാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, അൻകിത് രജ്‌പുത്, കാർതിക് ത്യാഗി

Chennai Super Kings Rajastan Royals Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: