IPL 2020-MI vs KXIP: ഇരട്ട ക്ലൈമാക്‌സ്, അവിശ്വസനീയ പോരാട്ടം; പഞ്ചാബ് മുംബൈ ‘കീഴടക്കി’യത് രണ്ടാം സൂപ്പർ ഓവറിൽ

IPL 2020-MI vs KXIP: മികച്ച ഫോമിൽ തുടരുന്ന നായകൻ കെ.എൽ.രാഹുലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിനെ സമനിലയിലെത്തിച്ചത്

ipl 2020, MI playing 11, ipl, MI vs KXIP , MI vs KXIP playing 11, Mumbai Indians vs Kings Eleven Punjab dream 11 team prediction, ipl live score, ipl live, MI vs KXIP dream 11, MI KXIP playing 11, KXIP team 2020, mi team 2020 players list, KXIP vs MI prediction, ipl live score, playing 11 today match, ipl live score, today ipl match, MI vs KXIP match prediction, Mumbai Indians team 2020, Kings Eleven Punjab playing 11, MI KXIP team 2020 players list, mi KXIP players listipl 2020, MI playing 11, ipl, MI vs KXIP , MI vs KXIP playing 11, Mumbai Indians vs Kings Eleven Punjab dream 11 team prediction, ipl live score, ipl live, MI vs KXIP dream 11, MI KXIP playing 11, KXIP team 2020, mi team 2020 players list, KXIP vs MI prediction, ipl live score, playing 11 today match, ipl live score, today ipl match, MI vs KXIP match prediction, Mumbai Indians team 2020, Kings Eleven Punjab playing 11, MI KXIP team 2020 players list, mi KXIP players list

IPL 2020-MI vs KXIP:രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിൽ മുംബൈക്കെതിരായ മത്സരത്തിൽ ജയം നേടി പഞ്ചാബ്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ ഇന്നിങ്‌സും 176 ൽ അവസാനിച്ചു, അതും ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി തന്നെ. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.

മികച്ച ഫോമിൽ തുടരുന്ന നായകൻ കെ.എൽ.രാഹുലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് തുണയായത്. 51 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 77 റൺസാണ് പഞ്ചാബ് നായകൻ നേടിയത്. ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ രാഹുൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്‌തു. നിക്കോളോസ് പൂറാൻ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 12 പന്ത് മാത്രം നേരിട്ട് 24 റൺസ് നേടി. 21 പന്തിൽ നിന്ന് 24 റൺസ് നേടിയ ക്രിസ് ഗെയ്‌ലും രാഹുലിന് മികച്ച പിന്തുണ നൽകി. മായങ്ക് അഗർവാൾ (10 പന്തിൽ നിന്ന് 11), ഗ്ലെൻ മാക്‌സ്‌വെൽ (പൂജ്യം), ക്രിസ് ജോർദാൻ (എട്ട് പന്തിൽ നിന്ന് 13) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. ദീപക് ഹൂഡ ( 16 പന്തിൽ നിന്ന് 23 റൺസ് ) പുറത്താകാതെ നിന്നു.

അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് ഒൻപത് റൺസ്. ട്രെന്റ് ബോൾട്ടാണ് മുംബൈയ്‌ക്ക് വേണ്ടി അവസാന ഓവർ എറിയാനെത്തിയത്. ഒരു ഫോർ അടക്കം ആദ്യ അഞ്ച് പന്തിൽ നിന്ന് ഏഴ് റൺസ് പഞ്ചാബ് നേടി. അവസാന പന്തിൽ രണ്ട് റൺസ് ജയിക്കാൻ വേണ്ടിയിരുന്നു. ക്രിസ് ജോർദാനാണ് ബോൾ നേരിട്ടത്. ലെഗ് സൈഡിലേക്കുതിർത്ത ഷോട്ടിന് രണ്ട് റൺ ഓടിയെടുക്കാൻ നോക്കിയെങ്കിലും ഒരു റൺ മാത്രമാണ് ലഭിച്ചത്. രണ്ടാം റണ്ണിനു വേണ്ടി ഓടിയെങ്കിലും ജോർദാൻ റൺഔട്ടായി. ഇതോടെ മത്സരം സമനിലയിൽ കലാശിച്ചു. പിന്നീട് സൂപ്പർ ഓവറിലേക്ക്.

ഒന്നാം സൂപ്പർ ഓവർ

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് വെറും അഞ്ച് റൺസേ നേടാൻ സാധിച്ചുള്ളൂ. ജസ്‌പ്രീത് ബുംറയാണ് മുംബൈ ഇന്ത്യൻസിനായി സൂപ്പർ ഓവർ എറിഞ്ഞത്. പഞ്ചാബിനായി സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയത് കെ.എൽ.രാഹുലും നിക്കോളാസ് പൂറാനും. ബുംറയുടെ ആദ്യ പന്തിൽ രാഹുൽ സിംഗിൾ നേടി. രണ്ടാം പന്തിൽ അനുകുൽ റോയ്‌ക്ക് ക്യാച്ച് നൽകി പൂറാൻ മടങ്ങി. മൂന്നാം പന്തിൽ രാഹുൽ സിംഗിൾ നേടി. പൂറാന് ശേഷം ബാറ്റ് ചെയ്യാനെത്തിയ ഹൂഡ ബുംറയുടെ നാലാം പന്തിൽ സിംഗിൾ നേടി. അഞ്ചാം പന്തിൽ രാഹുൽ രണ്ട് റൺ ഓടിയെടുത്തു. അവസാന പന്തിൽ രാഹുലിന്റെ വിക്കറ്റ്, എൽബിഡബ്‌ള്യുവിന് മുന്നിൽ കുടുങ്ങുകയായിരുന്നു രാഹുൽ. മുംബൈ ഇന്ത്യൻസിന് ജയിക്കാൻ വേണ്ടത് ആറ് റൺസ്.

നായകൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കുമാണ് മുംബൈ ഇന്ത്യൻസിനായി സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയത്. പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷമി പന്തെറിഞ്ഞു. ഷമിയുടെ ആദ്യ മൂന്ന് പന്തുകളിലും ഓരോ സിംഗിൾ. നാലാം പന്തിൽ രോഹിത് ശർമയ്‌ക്ക് റൺസെടുക്കാൻ സാധിച്ചില്ല. അഞ്ചാം പന്തിൽ രോഹിത് സിംഗിൾ നേടി. ഇതോടെ മുംബൈയും സമ്മർദത്തിൽ. ജയിക്കാൻ വേണ്ടത് ഒരു പന്തിൽ നിന്ന് രണ്ട് റൺസ്. ഡി കോക്കാണ് അവസാന പന്ത് നേരിട്ടത്. രണ്ട് റൺസ് നേടാൻ വേണ്ടി ഓടിയെങ്കിലും ഒരു റൺ എടുക്കാൻ മാത്രമാണ് സാധിച്ചത്. രണ്ടാം റണ്ണിനുവേണ്ടി ഓടിയ ഡി കോക്കിനെ കെ.എൽ.രാഹുൽ റൺഔട്ടാക്കി. ഇതോടെ സൂപ്പർ ഓവറും സമനിലയിലായി. തുടർന്ന് രണ്ടാം സൂപ്പർ ഓവറിലേക്ക്.

രണ്ടാം സൂപ്പർ ഓവർ

രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസാണ് ആദ്യം ബാറ്റ് ചെയ്‌തത്. ക്രിസ് ജോർദാനാണ് പഞ്ചാബിനുവേണ്ടി സൂപ്പർ ഓവറിൽ ബൗള്‍ ചെയ്യാനെത്തിയത്. മുംബൈയ്‌ക്ക് വേണ്ടി ബാറ്റ് ചെയ്യാനെത്തിയത് കിറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും. ജോർദാന്റെ ആദ്യ പന്തിൽ പൊള്ളാർഡ് സിംഗിൾ നേടി. രണ്ടാം പന്ത് വൈഡ്. റി ബോളിൽ പാണ്ഡ്യ ഒരു റൺ നേടി. മൂന്നാം പന്തിൽ പൊള്ളാർഡ് ഫോർ നേടി. നാലാം പന്ത് വൈഡ്. റി ബോളിൽ പൊള്ളാർഡ് ഡബിളിനായി ശ്രമിച്ചു. എന്നാൽ, ഒരു റൺ മാത്രമാണ് നേടാൻ സാധിച്ചത്. രണ്ടാം റണ്ണിനായുള്ള ഓട്ടത്തിൽ പാണ്ഡ്യ റൺഔട്ട്. ജോർദാന്റെ അഞ്ചാം പന്തിൽ റൺസെടുക്കാൻ പൊള്ളാർഡിന് സാധിച്ചില്ല. അവസാന പന്ത് പൊള്ളാർഡ് ഉയർത്തിയടിച്ചു. സിക്‌സ് ആകേണ്ടിയിരുന്ന ഷോട്ട് മായങ്ക് അഗർവാൾ ഉജ്ജ്വലമായ ഫീൽഡിങ്ങിലൂടെ തടുത്തിട്ടു. രണ്ട് റൺസ് മാത്രമാണ് മുംബൈയ്‌ക്ക് അവസാന പന്തിൽ നേടാനായത്. ഇതോടെ രണ്ടാം സൂപ്പർ ഓവറിലെ മുംബൈ ഇന്ത്യൻസിന്റെ റൺസ് 11 ആയി. പഞ്ചാബിന് ജയിക്കാൻ വേണ്ടത് ഒരു ഓവറിൽ 12 റൺസ്.

സൂപ്പർ ഓവറിൽ പഞ്ചാബിനായി ബാറ്റ് ചെയ്യാനെത്തിയത് ക്രിസ് ഗെയ്‌ലും മായങ്ക് അഗർവാളും. മുംബൈ ഇന്ത്യൻസിനായി ബൗള്‍ ചെയ്‌തത് ട്രെന്റ് ബോൾട്ട്. ആദ്യ പന്ത് തന്നെ ഗെയ്‌ൽ അതിർത്തി കടത്തി. രണ്ടാം പന്തിൽ സിംഗിൾ. ഇതോടെ പഞ്ചാബിന് ജയിക്കാൻ വേണ്ടത് നാല് പന്തിൽ നിന്ന് അഞ്ച് റൺസ്. ബോൾട്ടിന്റെ മൂന്നാം പന്തിൽ അഗർവാൾ ഫോർ നേടി. ഇതോടെ മൂന്ന് പന്തിൽ നിന്ന് പഞ്ചാബിന് ജയിക്കാൻ വേണ്ടത് ഒരു റൺ. ബോൾട്ടിന്റെ നാലാം പന്തിൽ അഗർവാൾ വിജയറൺ നേടി. രണ്ട് പന്ത് ശേഷിക്കെ കിങ്‌സ് ഇലവൻ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം.

Read More: മികച്ച തുടക്കത്തോടെ; ഐപിഎല്ലിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച അഞ്ച് യുവ താരങ്ങൾ

മുംബൈയുടെ ഇന്നിങ്സ്

ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 176 റൺസാണ് നേടിയത്. കഴിഞ്ഞ കളിയിൽ മുംബൈയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ക്വിന്റൺ ഡി കോക്ക് ഇത്തവണയും രക്ഷകനായി. 24-2 എന്ന നിലയിൽ പ്രതിസന്ധിയിലായ മുംബൈയ്‌ക്ക് വേണ്ടി ഡി കോക്ക് 43 പന്തിൽ നിന്ന് 53 റൺസ് നേടി. മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങിയതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. ക്രുണാൽ പാണ്ഡ്യ 30 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്‌സും സഹിതം 34 റൺസ് നേടി.

ഓപ്പണർ രോഹിത് ശർമ (എട്ട് പന്തിൽ നിന്ന് ഒൻപത്, സൂര്യകുമാർ യാദവ് (പൂജ്യം), ഇഷാൻ കിഷൻ ( ഏഴ് പന്തിൽ നിന്ന് ഏഴ്), ഹാർദിക് പാണ്ഡ്യ (നാല് പന്തിൽ നിന്ന് എട്ട്) എന്നിവരുടെ വിക്കറ്റുകളും മുംബൈയ്‌ക്ക് നഷ്ടമായി.

കിറോൺ പൊള്ളാർഡ് 12 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു. നാല് സിക്‌സും ഒരു ഫോറും സഹിതമാണ് പൊള്ളാർഡ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചത്. നാഥാൻ കോൾട്ടർ-നെെലും 12 പന്തിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്നു. ടോസ് ജയിച്ച മുംബെെ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Read Also: നാടകീയം, ഉദ്വേഗജനകം; സൂപ്പർ ഓവറിൽ കൊൽക്കത്തയ്‌ക്ക് ജയം

പ്ലേയിങ് ഇലവൻ

മുംബെെ ഇന്ത്യൻസ്: രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, നാഥാൻ കോൾട്ടർ-നെെൽ, രാഹുൽ ചഹർ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ

കിങ്‌സ് ഇലവൻ പഞ്ചാബ്: കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്‌ൽ, നിക്കോളാസ് പൂറാൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുഗൻ അശ്വിൻ, മൊഹമ്മദ് ഷമി, രവി ബിഷോണി, അർഷ്‌ദീപ് സിങ്

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 mi vs kxip live updates score card

Next Story
IPL 2020- KKR vs SRH: നാടകീയം, ഉദ്വേഗജനകം; സൂപ്പർ ഓവറിൽ കൊൽക്കത്തയ്‌ക്ക് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com