scorecardresearch

'അതിന് യുവിയേക്കാള്‍ മികച്ച ആരുണ്ട്?'; യുവരാജ് ഇത്തവണ തകര്‍ക്കുമെന്ന് രോഹിത്തും സഹീറും

ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവിയെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു

ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവിയെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു

author-image
Sports Desk
New Update
തിരികെ വരാൻ കൊതിച്ച് യുവി; മറുപടി നൽകാതെ ബിസിസിഐ

മുംബൈ: ഐപിഎല്‍ പൂരത്തിന് അരങ്ങുണരാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മെന്റര്‍ സഹീര്‍ ഖാനും.

Advertisment

മുംബൈയെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയായിരുന്നു രോഹിത്തിന്റെ ബാറ്റിങ് പൊസിഷന്‍. ഇന്ത്യയുടെ ഓപ്പണറാണെങ്കിലും മുംബൈയിലെ രോഹിത്തിന്റെ സ്ഥാനത്തില്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ താന്‍ എല്ലാ മത്സരങ്ങളിലും ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്.

ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം യുവരാജ് സിങ്ങിന്റെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണുകളില്‍ നന്നായി കളിക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും രോഹിത്തും സഹീറും ഏറെ പ്രതീക്ഷയോടെയാണ് യുവിയുടെ വരവിനെ നോക്കി കാണുന്നത്. ഇത്തവണ യുവി തിളങ്ങുമെന്ന് രോഹിത് പറയുന്നു.

Read More: ഐപിഎല്‍ 2019: തല്ലി തകര്‍ക്കാന്‍ ബാറ്റിങ് നിര, ബുംറയെന്ന വജ്രായുധം; മുംബൈ റെഡിയാണ്

Advertisment

''ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ് യുവരാജ്. അദ്ദേഹമൊരു മാച്ച് വിന്നറാണ്'' രോഹിത് പറയുന്നു. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവിയെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ആരാധകരും മുംബൈയെ അഭിനന്ദിക്കുകയുണ്ടായി.

''ഒരുപാട് പേര്‍ വില്‍ക്കപ്പെടാതെ പോകും. ഞാനും ആദ്യ റൗണ്ടില്‍ വില്‍ക്കാതെ പോയിട്ടുണ്ട്. ലേലത്തിന്റെ സ്വഭാവമാണത്. യുവരാജ് ടീമിന് വലിയ ഊര്‍ജമാണ്. മിഡിലില്‍ കളി നിയന്ത്രിക്കാനാകുന്ന അനുഭവ സമ്പത്തുള്ള താരത്തെ ഞങ്ങള്‍ക്ക് വേണമായിരുന്നു. അതിന് യുവരാജിനേക്കാള്‍ മികച്ച ആരുണ്ട്?' സഹീര്‍ ഖാന്‍ ചോദിക്കുന്നു.

Yuvraj Singh Mumbai Indians Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: