scorecardresearch

രഹാനെ കാത്തു; കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകളും, ഷനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകളും, ഷനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി

author-image
Sports Desk
New Update
രഹാനെ കാത്തു; കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ടീം ഇന്ത്യ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 68.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 203 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 200 റണ്‍സ് പോലും ഇന്ത്യ നേടില്ലെന്ന് തോന്നിയിടത്ത് നിന്ന് അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സ് ആണ് രക്ഷയായത്.

Advertisment

ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ വെറും 25 റണ്‍സിനിടെ നഷ്ടമായി. ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 93 റണ്‍സ് ആയപ്പോള്‍ ലോകേഷ് മടങ്ങി. ഓപ്പണറായി എത്തിയ ലോകേഷ് രാഹുല്‍ 97 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയാണ് പുറത്തായത്. മായങ്ക് അഗര്‍വാള്‍ (9 റൺസ്), ചേതേശ്വര്‍ പൂജാര (2 റൺസ്), വിരാട് കോഹ്‌ലി (9 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

Read Also: ലോകകപ്പിലെ ഫോം പരിഗണിക്കണം, രോഹിത് ശര്‍മ്മയെ ടെസ്റ്റിലും ഓപ്പണറാക്കണം: ഗാംഗുലി

ലോകേഷ് രാഹുല്‍ മടങ്ങിയെങ്കിലും അജിങ്ക്യ രഹാനെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. അഞ്ചാം വിക്കറ്റില്‍ ഹനുമാന്‍ വിഹാരിയുമായി ചേര്‍ന്നും അജിങ്ക്യ രഹാനെ സ്‌കോര്‍ ഉയര്‍ത്തി. 56 പന്തില്‍ നിന്ന് 32 റണ്‍സാണ് വിഹാരി നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 189 റണ്‍സായപ്പോഴാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായത്. ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച രഹാനെയുടെ വിക്കറ്റായിരുന്നു അത്. 163 പന്തില്‍ നിന്ന് പത്ത് ഫോറുകള്‍ അടക്കം 81 റണ്‍സാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്. 20 റണ്‍സുമായി ഋഷഭ് പന്തും മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുള്ളത്.

Advertisment

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകളും, ഷനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ടോസ് ലഭിച്ച വെസ്റ്റ് ഇൻഡീസ് നായകൻ ജേസൻ ഹോൾഡർ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടർന്നാണ് കളി നേരത്തെ അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ടീം: മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രാഹനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇന്‍ഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷമാര്‍ ബ്രൂക്ക്‌സ്, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്‌മെയര്‍, റോസ്റ്റന്‍ ചെയ്‌സ്, ജെയ്‌സന്‍ ഹോള്‍ഡര്‍, കമ്മിന്‍സ്, ഗബ്രിയേല്‍, കെമര്‍ റോച്ച്.

Indian Cricket Team Ajinkya Rahane West Indies

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: