scorecardresearch

IND vs WI: മടങ്ങി വരവിനൊരുങ്ങി സഞ്ജു; കരീബിയൻ പടയെ കീഴ്‌പ്പെടുത്താൻ ഇന്ത്യ

India vs West Indies Squad, Schedule: മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്

India vs West Indies Squad, Schedule: മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്

author-image
Sports Desk
New Update
India vs West indies, IND vs WI, India squad for wi, india t20 aquad, india odi squad, sanju samson, virat kohli, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സഞ്ജു സാംസൺ, വിരാട് കോഹ്‌ലി, india score, ind vs wi t20 schedule, ie malayalam, ഐഇ മലയാളം

India vs West Indies Squad, Schedule: ബംഗ്ലാദേശിനെതിരെ നേടിയ ആധികാരിക ജയത്തിന് ശേഷം കരീബിയൻ പടയെ കീഴ്പ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പരയിൽ കരുത്ത് കാട്ടിയത് ഇന്ത്യയായിരുന്നു. അതിനു പകരം വീട്ടാൻ വെസ്റ്റ് ഇൻഡീസും ആധിപത്യം തുടരാൻ കോഹ്‌ലിപ്പടയും ഇന്ത്യൻ മണ്ണിലിറങ്ങുകയാണ്. മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്.

Advertisment

ഡിസംബർ ആറ് മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 22ന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അവസാന ഏകദിന മത്സരം അവസാനിക്കുന്നതോടെ വിൻഡീസിന്റെ ഇന്ത്യൻ പര്യടനവും കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ മത്സരങ്ങളും അവസാനിക്കും.

India vs West Indies T20 Series : ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പര

മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പര. ഇതിൽ രണ്ടാം മത്സരം നടക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലേക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും മറ്റൊരു രാജ്യാന്തര മത്സരം മടങ്ങിയെത്തുകയാണ്. ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മത്സരക്രമം ഇങ്ങനെ,

ഡിസംബർ 06: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം, ഹൈദരാബാദ്

ഡിസംബർ 08: ഗ്രീൻഫീൾഡ് രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം

ഡിസംബർ 11: വാങ്കഡെ സ്റ്റേഡിയം, മുംബൈ.

എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.

Also Read: ഇന്ത്യ-വിൻഡീസ് ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം; വിദ്യാർഥികൾക്ക് 500 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാം

Advertisment

ഒരു പരമ്പരയുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 നായകനായി വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നത് വിൻഡീസിനെതിരെയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജുവും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. ഒപ്പം മുതിർന്ന താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാറും ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടി20 സ്ക്വാഡിലെത്തുന്നത്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.

സൂപ്പർ താരം കിറോൺ പൊള്ളാർഡാണ് കരീബിയൻ പടയെ നയിക്കുന്നത്. മികച്ചതും പരിചയ സമ്പന്നവുമായ ഒരു നിരയുമായാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിലേക്ക് എത്തുന്നത്.

വെസ്റ്റ് ഇൻഡീസ് ടീം: ഷിമ്രോൺ ഹെറ്റ്മയർ, ബ്രാണ്ടൻ കിങ്, എവിൻ ലെവിസ്, സെണ്ടി സിമ്മൻസ്, കിറോൺ പൊള്ളാർഡ്, ഫാബിയാൻ അലൻ, ഷെർഫെയ്ൻ റുഥർഫോർഡ്, കെസ്‌റിക് വില്ല്യംസ്, ജേസൺ ഹോൾഡർ, കീമോ പോൾ, നിക്കോളാസ് പൂറാൻ, ദിനേശ് രാംദിൻ, ഷെൽട്ടൻ കോട്ട്രൽ, ഖാരി പ്യേരെ, ഹെയ്ഡൻ വാൽഷ്.

India vs West Indies ODI Series : ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര

ടി20 പരമ്പരയ്ക്ക് ശേഷമാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 15നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ മത്സരക്രമം ഇങ്ങനെ,

ഡിസംബർ 15: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ

ഡിസംബർ 18: വൈ.എസ്.രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം

ഡിസംബർ 22: ബരാബതി സ്റ്റേഡിയം, കട്ടക്ക്

എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. ലോകകപ്പിനിടെ പരുക്കേറ്റ് ടീമിന് പുറത്തായ കേദാർ ജാദവ് ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബോളിങ്ങിൽ ഭുവനേശ്വർ കുമാറും മടങ്ങിയെത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നീ താരങ്ങൾക്ക് മടങ്ങി വരവിന് ഇനിയും കാത്തിരിക്കണം പരുക്കാണ് താരങ്ങളെ വലയ്ക്കുന്ന പ്രശ്നം.

Also Read: കാത്തിരിപ്പ് കാര്യവട്ടത്ത് അവസാനിക്കുമോ?; ഇന്ത്യൻ ടീമിലേക്ക് വീണ്ടും സഞ്ജു

ഏകദിനത്തിനുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (നായകൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ

കിറോൺ പൊള്ളാർഡ് തന്നെയാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിനെയും നയിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ടീം: സുനിൽ ആമ്പ്രിസ്, ഷിമ്രോൺ ഹെറ്റ്മയർ, ബ്രാണ്ടൻ കിങ്, എവിൻ ലെവിസ്, കിറോൺ പൊള്ളാർഡ്, റോസ്റ്റൻ ചേസ്, ജേസൺ ഹോൾഡർ, കീമോ പോൾ, ഷോയ് ഹോപ്പ്, നിക്കോളാസ് പൂറാൻ, ഷെൾഡൻ കോട്ട്രൽ, അൽസാരി ജോസഫ്, ഖ്യാരി പ്യേരെ, റോമാരിയോ ഷെപ്പേർഡ്, ഹെയ്ഡൻ വാൽഷ്.

Windies Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: