scorecardresearch

Champions Trophy Final: ഈ രണ്ട് വൻമരങ്ങളിൽ ആര് വീഴും? കണക്കുകൾ കോഹ്ലിക്കോ വില്യംസണിനോ അനുകൂലം?

India Vs New Zealand Champions Trophy Final: വിരാട് കോഹ്ലിയോ കെയിൻ വില്യംസണോ? ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇവരിൽ ആരുടെ പ്രകടനമാവും ഇടിമുഴക്കം സൃഷ്ടിക്കുക?

India Vs New Zealand Champions Trophy Final: വിരാട് കോഹ്ലിയോ കെയിൻ വില്യംസണോ? ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇവരിൽ ആരുടെ പ്രകടനമാവും ഇടിമുഴക്കം സൃഷ്ടിക്കുക?

author-image
Sports Desk
New Update
kane williamson against india

കെയിൻ വില്യംസൺ Photograph: (ഫയൽ ഫോട്ടോ)

india Vs New Zealand, Champions Trophy Final: ചാംപ്യൻസ് ട്രോഫി കിരീടം ആര് ഉയർത്തും. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലെ തോൽവി. പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവി. ന്യൂസിലൻഡിൽ നിന്നേറ്റ ഈ പ്രഹരങ്ങൾക്കെല്ലാം തിരിച്ചടി നൽകാൻ ഉറച്ചാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ കീവിസിനെതിരെ ദുബായിൽ ഇറങ്ങുന്നത്. ന്യൂസിലൻഡും ഇന്ത്യയും കലാശപ്പോരിൽ ഏറ്റുമുട്ടുമ്പോൾ കോഹ്ലിയാവുമോ കെയിൻ വില്യംസണായിരിക്കുമോ മിന്നുക? 

Advertisment

ഇന്ത്യയിൽ വലിയൊരു കൂട്ടം ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് കെയിൻ വില്യംസൺ. ക്രീസിലെ പ്രകടനങ്ങൾക്കൊപ്പം ഒരിക്കലും ക്ഷുഭിതനാവാത്ത കളിക്കളത്തിൽ വികാരവിക്ഷോഭങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടാത്ത താരമാണ് വില്യംസൺ. എന്നാൽ ഇതിന് നേരെ വിപരീതമാണ് വിരാട് കോഹ്ലി എന്നും എല്ലാവർക്കും അറിയാം. ഐസിസി കിരീടത്തിനായുള്ള പോരിൽ വില്യംസണും കോഹ്ലിയും നേർക്കുനേർ ആർക്കൊപ്പമാവും ജയം നിൽക്കുക?

ചാംപ്യൻസ് ട്രോഫിയിൽ മികച്ച ഫോമിലാണ് വില്യംസണും കോഹ്ലിയും കളിക്കുന്നത്. റെക്കോർഡുകളിൽ പലതും അവർ ഈ സീസണിൽ കടപുഴക്കി. ഓസ്ട്രേലിയക്കെതിരെ അർധ ശതകം കണ്ടെത്തിയതോടെ ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വട്ടം 50ൽ കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരമായി കോഹ്ലി മാറി. 

ഐസിസി ഏകദിന ടൂർണമെന്റുകളിൽ 24 വട്ടമാണ് കോഹ്ലി 50ന് മുകളിൽ സ്കോർ കണ്ടെത്തിയത്. ഈ നേട്ടത്തിൽ 24 വട്ടം അർധ ശതകം കണ്ടെത്തിയ ഇന്ത്യൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്ലി മറികടന്നത്. 

Advertisment

ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിക്ക് ഇടയിൽ കെയിൻ വില്യംസൺ സ്വന്തമാക്കിയ നേട്ടങ്ങളിൽ ഒന്ന് 19000 രാജ്യാന്തര റൺസിലേക്ക് ഏറ്റവും വേഗത്തിൽ എത്തുന്ന നാലാമത്തെ താരം എന്നതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെമി ഫൈനലിൽ സെഞ്ചുറി നേടിയതിലൂടെയാണ് ഈ നേട്ടത്തിലേക്ക് വില്യംസൺ എത്തിയത്. 

ഏകദിനത്തിൽ കോഹ്ലിയുടെ കണക്കുകൾ

ഇന്ത്യയുടെ റൺ മെഷീൻ 14,180 റൺസ് ആണ് 301 ഏകദിനങ്ങളിൽ നിന്ന് കണ്ടെത്തിയത്. 51 സെഞ്ചുറിയും 74 അർധ ശതകവും ഇതിൽ ഉൾപ്പെടുന്നു. 58 ആണ് കോഹ്ലിയുടെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 93.35

കെയിൻ വില്യംസണിന്റെ ഏകദിനത്തിലെ കണക്കുകൾ

172 ഏകദിന മത്സരങ്ങളാണ് വില്യംസൺ കളിച്ചത്. നേടിയത് 7224 റൺസ്. ബാറ്റിങ് ശരാശരി 49.47. സ്ട്രൈക്ക്റേറ്റ് 81. 15 സെഞ്ചുറിയും 47 അർധ ശതകവും ഏകദിനത്തിൽ വില്യംസൺ നേടിയിട്ടുണ്ട്. 

ഇംപാക്ട് ഉണ്ടാക്കുന്നതിൽ വമ്പനാര്?

മാർച്ച് ഒൻപത് ഇവരിൽ ആരുടെ ദിനമാവും എന്നത് ഇരുവരുടേയും ടീമിന്റെ പ്രകടനത്തെ നിർണായകമായി സ്വാധീനിക്കും. ഒറ്റയ്ക്ക് ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ പ്രാപ്തരാണ് രണ്ട് പേരും. വില്യംസൺ സെമിയിലെ മികവ് ആവർത്തിച്ചാൽ ഇന്ത്യയെ അത് ഫൈനലിൽ വല്ലാതെ അലോസരപ്പെടുത്തും. കോഹ്ലി ആധിപത്യം പുലർത്തിയാൽ പിന്നെ കളിയിലേക്ക് തിരിച്ച് വരിക എന്നത് ന്യൂസിലൻഡിനും പ്രയാസമാവും. 

Read More

Icc Champions Trophy Indian Cricket Team Indian Cricket Players indian cricket India Vs New Zealand Virat Kohli Kane Williamson New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: