/indian-express-malayalam/media/media_files/uploads/2021/11/Untitled-design-13.jpg)
Photo: Facebook/ Indian cricket team
India vs New Zealand 2021, Schedule, Squads, Live Streaming: ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനം ബുധനാഴ്ച ആരംഭിക്കുകയാണ്. യുഎഇയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ് എത്തുന്ന ന്യൂസീലൻഡ് മൂന്ന് ടി20കളും രണ്ട് ടെസ്റ്റ് മാച്ചുകളുമാണ് ഇന്ത്യക്കെതിരെ കളിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു ബൈലാറ്ററൽ സീരീസിനായി ന്യൂസീലൻഡ് എത്തുന്നത്.
ലോകകപ്പിൽ കളിച്ച ടീമിൽ നിന്നും അടിമുടി മാറ്റവുമായി ഇറങ്ങുന്ന ടീമിനെയാണ് കെയ്ൻ വില്യംസണും സംഘവും നേരിടുക. മുഖ്യ പാരിശീലകനായി രാഹുൽ ദ്രാവിഡ് എത്തുന്ന ആദ്യ മത്സരത്തിൽ ടീമിനെ നയിക്കുക പുതിയ ടി20 ക്യാപ്റ്റനായ രോഹിത് ശർമയാണ്. ടെസ്റ്റിൽ ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യ ഇറങ്ങുക. .
മത്സരക്രമം
മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന പര്യടനത്തിൽ മൂന്ന് ടി20കളും രണ്ടു ടെസ്റ്റുകളുമാണ് ന്യൂസീലൻഡ് കളിക്കുക. നവംബർ 17ന് ജയ്‌പ്പൂരിൽ ആണ് ആദ്യ മത്സരം. രണ്ടാം മത്സരം 19ന് റാഞ്ചിയിലും അവസാന ടി20 21ന് കൊൽക്കത്തയിലും നടക്കും. രാത്രി ഏഴ് മണിക്കാണ് മൂന്ന് ടി20 മത്സരങ്ങളും.
നവംബർ 25നാണ് രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയമാണ് വേദിയാവുക. അവസാന ടെസ്റ്റ് മത്സരം ഡിസംബർ മൂന്ന് മുതൽ ഏഴ് വരെയാണ്. രണ്ടു ടെസ്റ്റ് മത്സരങ്ങളും രാവിലെ 9:30നാണ് ആരംഭിക്കുക.
സ്‌ക്വാഡുകൾ
ഇന്ത്യയുടെ ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്
ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ചേതേശ്വർ പൂജാര (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
ന്യൂസിലൻഡ് ടി20 ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോഡ് ആസിൽ, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്റ്റിൽ, കെയ്ൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സെയ്‌ഡ്‌നർ, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ഇഷ് സോധി, ടിം സിഫെർട്ട്
ന്യൂസിലൻഡിന്റെ ടെസ്റ്റ് സ്ക്വാഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), കൈൽ ജാമിസൺ, ടോം ലാതം, ഹെൻറി നിക്കോൾസ്, അജാസ് പട്ടേൽ, ഗ്ലെൻ ഫിലിപ്സ്, റാച്ചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, വിൽ സോമർവില്ലെ, ടിം സൗത്തി, റോസ് ടെയ്‌ലർ, നീൽ വാഗ്നർ
Also Read: ലോകകപ്പ് ‘ടീം ഓഫ് ടൂർണമെന്റ്’ പ്രഖ്യാപിച്ചു; ബാബർ അസം ക്യാപ്റ്റൻ, ഇന്ത്യൻ താരങ്ങൾ ആരുമില്ല
ടെലികാസ്റ്റിംഗ്
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20, ടെസ്റ്റ് പരമ്പരകൾ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുകയും ഡിസ്നി+ഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us