/indian-express-malayalam/media/media_files/l8pJCgTXxMaq91oQFZEa.jpg)
IND vs ENG 3rd Test Day 3 Live Score
കുടംബാംഗത്തിന് മെഡിക്കൽ എമർജൻസി വന്നതോടെ സ്പിന്നർ രവിചന്ദ്ര അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്‍മാറി. 500 വിക്കറ്റെന്ന ചരിത്ര നേട്ടത്തിന് ശേഷമായിരുന്നു താരത്തിന്റെ അവിചാരിത മടക്കം. ഇതോടെ ഇന്ത്യൻ ടീമിൻ്റെ പദ്ധതികളും തന്ത്രങ്ങളും തകിടം മറിഞ്ഞു. വിരാട് കോലിക്കും കെ എല്‍ രാഹുലിനു പിന്നാലെ അശ്വിനും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് വലിയ ആഘാതമാണ് ഇന്ത്യക്ക്​ ഏൽപ്പിച്ചത്.
മൂന്നാം ദിനം ബാറ്റിങ്ങ് തുടരുന്ന ഇംഗ്ലണ്ടിനായി 133 റൺസുമായി ബെൻ ഡക്കറ്റും, 10 റൺസുമായി ജോറൂട്ടുമാണ് കളത്തിൽ. സാക്ക് ക്രാളി, ഒലി പോപ്പ് എന്നീ താരങ്ങളെ രണ്ടാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. സാക്ക് ക്രാളിന്റെ വിക്കറ്റെടുത്തതോടെയാണ് 500 വിക്കറ്റെന്ന ഐതിഹാസിക നേട്ടത്തിന് അശ്വിൻ അർഹനായത്. 98-ാമത്തെ ടെസ്റ്റ് മത്സരത്തിൽ നിന്നാണ് താരത്തിന്റ നേട്ടം. അവസാന 2 ടെസ്റ്റുകളിൽ അശ്വിൻ കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
R Ashwin withdraws from the 3rd india-England Test due to family emergency.
— BCCI (@BCCI) February 16, 2024
In these challenging times, the Board of Control for Cricket in India (BCCI) and the team fully supports Ashwin.https://t.co/U2E19OfkGR
ആദ്യ ഇന്നിംഗ്സിൽ 130.5 ഓവറിൽ 445 റൺസാണ് ഇന്ത്യ നേടിയത്. മൂന്നാം ദിനം ആരംഭിക്കുമ്പോൾ, 37.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ഒരു ബോളർ ഒരു ഷോട്ട് എന്ന ശൈലിയിൽ കളിക്കുന്ന ഇംഗംളണ്ട് ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. എല്ലാവരുടെയും പ്രതീക്ഷ രോഹിത് ശർമ്മയെന്ന താരത്തിലൂം ക്യാപ്റ്റൻസി മികവിലുമാണ്. രണ്ടാം ദിനം മികച്ച ഫോമിൽ കളിച്ച ഡക്കറ്റിന്റെ വിക്കറ്റായിരിക്കും ഇന്ത്യൽ ബോളിങ്ങ് നിരയുടെ ലക്ഷ്യം. ഡക്കറ്റിന്റെ വിക്കറ്റിനു പുറമേ റണ്ണൊഴുക്ക് തടയുന്നതും വെല്ലുവിളിയാണ്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- "അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി'; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us