scorecardresearch

India vs England Live Score: വാലറ്റം തിളങ്ങി, റൺമല ഉയർത്തി ഇന്ത്യ പുറത്ത്

112 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറിൽ ക്യാച്ചെടുത്ത് പുറത്താക്കി. കൂട്ടിനെത്തിയ കുൽദീപ് യാദവിനെ (4) ജെയിംസ് ആൻഡേഴ്സണും മടക്കി.

112 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറിൽ ക്യാച്ചെടുത്ത് പുറത്താക്കി. കൂട്ടിനെത്തിയ കുൽദീപ് യാദവിനെ (4) ജെയിംസ് ആൻഡേഴ്സണും മടക്കി.

author-image
Sports Desk
New Update
India vs England | Live Score | R Ashwin

ഫൊട്ടോ: X/BCCI

india vs England Live Score: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ദിനം തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം ഉച്ചയോടെ ഇന്ത്യ 130.5 ഓവറിൽ 445ന് എല്ലാവരും പുറത്തായി. ഇന്ന് ആദ്യ സെഷനിൽ 112 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറിൽ ക്യാച്ചെടുത്ത് പുറത്താക്കി.

Advertisment

കൂട്ടിനെത്തിയ കുൽദീപ് യാദവിനെ (4) ജെയിംസ് ആൻഡേഴ്സണും മടക്കി. എട്ടാം വിക്കറ്റിൽ അശ്വിൻ (37), ധ്രുവ് ജുറേൽ (46) സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ബുംറയും (26) വാലറ്റത്ത് തിളങ്ങി.

രോഹിത് ശർമ്മ (131), രവീന്ദ്ര ജഡേജ (112), സർഫറാസ് ഖാൻ (62) എന്നിവരാണ്.

Advertisment

തുടക്കത്തിൽ അടിപതറിയെങ്കിലും രോഹിതിന്റെയും ജഡേജയുടെയും 200 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 196 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 14 ബൗണ്ടറികളും അതിരുകടത്തിയാണ് രോഹിത്തിന്റ 131 റണ്‍സ് നേട്ടം. നിലവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാണ്.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: