/indian-express-malayalam/media/media_files/uploads/2021/02/Aswin.jpg)
ചെന്നൈ: ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ നേടിയ കൂറ്റൻ സ്കോറിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ആതിഥേയർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 337 റൺസിന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 178 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ആറു വിക്കറ്റുമായി തിളങ്ങിയ അശ്വിനാണ് സന്ദർശകരെ പിടിച്ചുകെട്ടിയത്.
Also Read: ഇത് ഭാജിയല്ലേ? ഹർഭജനെ അനുകരിച്ച് രോഹിത്തിന്റെ ബോളിങ്, വീഡിയോ
രണ്ടാം ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ റോറി ബേൺസിനെ കൂടാരം കയറ്റി അശ്വിൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അധികം വൈകാതെ ഡൊമിനിക് സിബ്ലിയെയും അശ്വിൻ പുജാരയുടെ കൈകളിലെത്തിച്ചു. ഡാനിയേൽ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ഇഷാന്ത് ടെസ്റ്റ് കരിയറിലെ തന്റെ 300-ാം വിക്കറ്റ് നേട്ടമെന്ന നാഴികകല്ലും ചെന്നൈയിൽ പിന്നിട്ടു.
വൻതകർച്ചയിൽ നിന്നും ടീമിനെ രക്ഷിക്കാൻ നായകൻ റൂട്ട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ താരത്തിന് എന്നാൽ രണ്ടാം ഉഴത്തിൽ അർധശതകം തികയ്ക്കാൻ പോലും സാധിച്ചില്ല. ബുംറയ്ക്ക് മുന്നിൽ കുടുങ്ങിയ റൂട്ട് 40 റൺസുമായി കൂടാരം കയറുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ബെൻ സ്റ്റോക്സിനെയും അശ്വിൻ പന്തിന്റെ കൈകളിൽ എത്തിച്ചു.
ഒലി പോപ്പും ബട്‌ലറും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്താക്കിയ നദീം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 13 റൺസ് കൂടെ കൂട്ടിച്ചേർക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി അശ്വിൻ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു.
Edged and taken!
England 4⃣ down as @ashwinravi99 gets Ben Stokes out! @Paytm#INDvENG#TeamIndia
Follow the match https://t.co/VJF6Q62aTSpic.twitter.com/BAopEm3BpL— BCCI (@BCCI) February 8, 2021
അതേസമയം, രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹിത്തിനെ നഷ്ടമായി. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ്. 15 റൺസെടുത്ത ഗില്ലും 12 റൺസെടുത്ത ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.