/indian-express-malayalam/media/media_files/uploads/2021/08/India-vs-England-FI-2.jpg)
Photo: Facebook/ Indian Cricket Team
മാഞ്ചസ്റ്റര്‍: അനിശ്ചിത കാലത്തേക്ക് നീട്ടി വച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരം 2022 ജൂലൈയിൽ നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇന്ത്യൻ ക്യാംപില്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു മത്സരം റദ്ദാക്കിയത്. കളിയാരംഭിക്കാന്‍ ഏതാനം മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു അഞ്ചാം ടെസ്റ്റ് നീട്ടി വയ്ക്കുന്നതായി ഇസിബി അറിയിച്ചിരുന്നത്.
The fifth match of our Men's LV= Insurance Test Series against India has been rescheduled and will now take place in July 2022.
— England Cricket (@englandcricket) October 22, 2021
മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന മത്സരം എഡ്ജ്ബാസ്റ്റണിലേക്ക് മാറ്റുകയും ചെയ്തു. 2-1 ന് ഇന്ത്യ പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍, അഞ്ചാം മത്സരം ജൂലൈ ഒന്നാം തിയതി എഡ്ജ്ബാസ്റ്റണില്‍ വച്ച് നടക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി), ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും (ബിസിസിഐ) തമ്മിലുള്ള കരാറിനെ തുടര്‍ന്നാണ് തീരുമാനം, ഇസിബി അറിയിച്ചു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ വിശദാംശങ്ങളും ഇസിബി പുറത്തു വിട്ടു. ടെസ്റ്റിന് പുറമെ മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളും, ഏകദിനങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ജൂലൈ ഏഴാം തിയതിയാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. 12-ാം തിയതി ഏകദിന മത്സരങ്ങളും ആരംഭിക്കും.
Also Read: T20 WC: കോഹ്ലിയേയും രോഹിതിനേയും പുറത്താക്കാന്‍ ഇപ്രകാരം ചെയ്യുക; പാക്കിസ്ഥാന് ഉപദേശവുമായി മുന്‍താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us