scorecardresearch

India vs England: ഇഷാൻ, ഭരത് എന്നിവരെ വെട്ടി ജഗദീഷന്റെ വരവ്; വഴി തുറന്നത് ഇങ്ങനെ

India vs England 4th Test: ഇഷാൻ കിഷനെ തന്നെയാണ് ആദ്യം ഋഷഭ് പന്തിന് പകരം സ്ക്വാഡിലേക്ക് ചേർക്കാൻ സെലക്ടർമാർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്

India vs England 4th Test: ഇഷാൻ കിഷനെ തന്നെയാണ് ആദ്യം ഋഷഭ് പന്തിന് പകരം സ്ക്വാഡിലേക്ക് ചേർക്കാൻ സെലക്ടർമാർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്

author-image
Sports Desk
New Update
Rishabh Pant and N Jagadeeshan

Rishabh Pant and N Jagadeeshan: (Source: Instagram)

india Vs England 4th Test: ഇന്ത്യൻ സ്ക്വാഡിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോയത്. കൗണ്ടിയിൽ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുക്കാനും ഇഷാൻ കിഷന് സാധിച്ചു. ഇതോടെ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഋഷഭ് പന്തിന് പരുക്കേറ്റതോടെ പകരക്കാരനായി ഇഷാൻ കിഷനെ ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർക്കും എന്ന റിപ്പോർട്ടുകളാണ് വന്നത്. എന്നാൽ നറുക്ക് വീണത് തമിഴ്നാട് വിക്കറ്റ് കീപ്പർ എൻ ജഗദീഷനും. 

Advertisment

ഇംഗ്ലണ്ടിലേക്കുള്ള വിസയ്ക്കായി കാത്തിരിക്കുകയാണ് ജഗദീഷൻ. ഇഷാൻ കിഷനെ തന്നെയാണ് ആദ്യം ഋഷഭ് പന്തിന് പകരം സ്ക്വാഡിലേക്ക് ചേർക്കാൻ സെലക്ടർമാർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ കണങ്കാലിൽ പരുക്കേറ്റിരിക്കുകയാണ് എന്നും ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമെടുക്കും എന്നും ഇഷാൻ സെലക്ടമാരെ അറിയിച്ചു. ഇതോടെ ഇഷാന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് വീണ്ടും വൈകുന്നു. 

Also Read: ഇത്തവണയും വെടിക്കെട്ട് ബാറ്റിങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീൻ; ഒപ്പം കാസർകോട് നിന്ന് ഇവരും

ഇഷാൻ കിഷന് പിന്നാലെ കെ.എസ്.ഭരതിലേക്കും സെലക്ടർമാരുടെ ശ്രദ്ധ എത്തി. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിൽ അവസരം മുതലാക്കാൻ ഭരതിന് സാധിച്ചിരുന്നില്ല. ഇതോടെ ഭരതിന് പകരം എൻ ജഗദീഷൻ എന്ന പേരിലേക്ക് സെലക്ടർമാർ എത്തി. 

Advertisment

Also Read: '100 കോടി സാമ്പാദിക്കുന്ന ഇന്ത്യൻ കളിക്കാരുണ്ട്'; വെളിപ്പെടുത്തലുമായി ഞെട്ടിച്ച് രവി ശാസ്ത്രി

കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ജഗദീഷനായിരുന്നു. 2023-24 സീസണിൽ ഒൻപത് കളിയിൽ നിന്ന് 816 റൺസ് ആണ് ജഗദീഷൻ കണ്ടെത്തിയത്. 2024-25 സീസണിൽ എട്ട് രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് താരം നേടിയത് 674 റൺസും. 

Also Read: 3 ടെസ്റ്റോടെ ഒഴിവാക്കിയത് അനീതിയോ? മാധ്യമങ്ങൾക്ക് മുൻപിൽ പിന്തുണച്ച ഗിൽ നിലപാട് മാറ്റി

52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3372 റൺസ് ആണ് ഈ 29കാരന്റെ സമ്പാദ്യം. 10 സെഞ്ചുറിയും 14 അർധ ശതകവും ജഗദീഷൻ നേടി. ട്രിപ്പിൾ സെഞ്ചുറിയും ജഗദീഷന്റെ പേരിലുണ്ട്. ഓപ്പണർ ബാറ്ററാണ് താരം. 

Read More:അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം; കേരള ക്രിക്കറ്റിന്റെ ദുഃസ്വപ്നം; ഇന്ത്യയുടെ 'മഗ്രാത്ത്' ആവുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: