scorecardresearch

കൊടുങ്കാറ്റായി ജെയ്സ്വാൾ; കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ

കെ എല്‍ രാഹുലിന് പകരം രജത് പാടിദാർ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് താരത്തെ ഇന്ത്യൻ ക്യാപ് അണിയിച്ചത്.

കെ എല്‍ രാഹുലിന് പകരം രജത് പാടിദാർ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് താരത്തെ ഇന്ത്യൻ ക്യാപ് അണിയിച്ചത്.

author-image
Sports Desk
New Update
Yashsvi Jaiswal | century

ഫൊട്ടോ: X/ BCCI

വിശാഖപട്ടണത്ത് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് സമ്പൂർണ്ണ മേധാവിത്തം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 93 ഓവറിൽ 336/6 എന്ന നിലയിലാണ്.

Advertisment

യശസ്വി ജെയ്സ്വാളിന്റെ (179) തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുന്തൂണായത്. ശുഭ്മൻ ഗിൽ (34), രജത് പാടിദാർ (32), ശ്രേയസ് അയ്യർ (27) എന്നിവരും മികച്ച പിന്തുണയേകി. പതിയെ തുടങ്ങിയ ഇന്ത്യൻ ഓപ്പണരെ ഞെട്ടിച്ച് ആദ്യ വീണത് നായകനായിരുന്നു. 14 റൺസെടുത്ത രോഹിത് ശർമ്മയെ ഷോയിബ് ബഷീറിന്റെ പന്തിൽ ഒലീ പോപ് ക്യാച്ചെടുത്ത് പുറത്താക്കി.

പിന്നാലെയെത്തിയ ശുഭ്മാൻ ഗില്ലിനെ (36) ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ഫോക്സ് ക്യാച്ചെടുത്ത് പുറത്താക്കി. ആക്രമണ ശൈലിക്ക് പകരം തുടക്കം മുതൽ അൽപ്പം ക്ഷമയോടെയാണ് ജെയ്സ്വാൾ ബാറ്റ് വീശിയത്. എന്നാൽ, മറുവശത്ത് വിക്കറ്റ് വീണതോടെ താരം എതിരാളികളെ തല്ലിത്തകർക്കാൻ തുടങ്ങി. ആദ്യ ദിനം കളിയവസാനിക്കുമ്പോൾ അശ്വിനാണ് (0) ജെയ്സ്വാളിനൊപ്പം ക്രീസിലുള്ളത്.

Advertisment

ആദ്യ ടെസ്റ്റിൽ ഹൈദരാബാദിലെ പിച്ചിലൊരുക്കിയ സ്പിൻ കെണി ഇന്ത്യയെ തിരിച്ചടിച്ചിരുന്നു. ഹൈദരാബാദിലെ 28 റണ്‍സ് തോൽവിയിൽ നിന്ന് കരകയറുകയാണ് രോഹിത്തിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 

വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം പരിക്കേറ്റ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടേയും അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പിന്നറായി കുൽദീപ് യാദവ് ടീമിലെത്തും. കെ എല്‍ രാഹുലിന് പകരം രജത് പാടിദാർ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് താരത്തെ ഇന്ത്യൻ ക്യാപ് അണിയിച്ചത്

ടീമിൽ സ്ഥാനം നിലനിർത്താൻ ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇതിലൊരാൾ പുറത്താകുന്ന നിലയാണ്.

ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായി പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് കഴിഞ്ഞു. മാർക്ക് വുഡിന് പകരം വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും സ്പിന്നര്‍ ജാക് ലീച്ചിന് പകരം പുതുമുഖ താരം ഷുഹൈബ് ബഷീറും ടീമിലെത്തി. സ്പോര്‍ട്സ് 18നും ജിയോ സിനിമയും വഴി മത്സരം തല്‍സമയം കാണാം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 45.97 ശരാശരിയില്‍ 12 സെഞ്ചുറികളും 22 ഫിഫ്റ്റികളും സഹിതം 4000 റണ്‍സ് പാടിദാറിനുണ്ട്. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി രജത് പാടിദാർ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടിയ മുംബൈ താരം സര്‍ഫറാസിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: