scorecardresearch

ആദ്യ ദിനം തന്നെ കുത്തിത്തിരിയുന്ന പിച്ച്; 'ബാസ്ബാൾ' ഇന്ത്യയങ്ങെടുക്കുവാ

'ബാസ്ബോളും' അമ്പും വില്ലും മലപ്പുറം കത്തിയുമായി ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിന്റെ കാറ്റഴിച്ച് വിട്ട് ഇന്ത്യൻ സ്പിന്നർമാർ. ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം തന്നെ സ്പിൻ കെണിയൊരുക്കിയാണ് ഇംഗ്ലീഷ് ടീമിന്റെ വീരവാദങ്ങളെ ഇന്ത്യ ഫലപ്രദമായി തടഞ്ഞത്.

'ബാസ്ബോളും' അമ്പും വില്ലും മലപ്പുറം കത്തിയുമായി ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിന്റെ കാറ്റഴിച്ച് വിട്ട് ഇന്ത്യൻ സ്പിന്നർമാർ. ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം തന്നെ സ്പിൻ കെണിയൊരുക്കിയാണ് ഇംഗ്ലീഷ് ടീമിന്റെ വീരവാദങ്ങളെ ഇന്ത്യ ഫലപ്രദമായി തടഞ്ഞത്.

author-image
Sports Desk
New Update
India vs England | Live Score | 1st Test

ഫൊട്ടോ: X/ ബിസിസിഐ

'ബാസ്ബോളും' അമ്പും വില്ലും മലപ്പുറം കത്തിയുമായി ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിന്റെ കാറ്റഴിച്ച് വിട്ട് ഇന്ത്യൻ സ്പിന്നർമാർ. ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം തന്നെ സ്പിൻ കെണിയൊരുക്കിയാണ് ഇംഗ്ലീഷ് ടീമിന്റെ വീരവാദങ്ങളെ ഇന്ത്യ ഫലപ്രദമായി തടഞ്ഞത്. കുത്തിത്തിരിയുന്ന പന്തുകൾ നേരിടാൻ ഇംഗ്ലീഷ് താരങ്ങൾ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനായത്.

Advertisment

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 64.3 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. സന്ദർശക നിരയിൽ ബെൻ സ്റ്റോക്സ് (70), ജോണി ബെയർസ്റ്റോ (37), ഡക്കറ്റ് (35), ജോ റൂട്ട് (29) എന്നിവർക്ക് മാത്രമെ കാര്യമായി സ്കോർ ചെയ്യാനായുള്ളൂ.

ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാരെ സ്പിൻ കെണിയിലാണ് ഇന്ത്യ വീഴ്ത്തിയത്. വെറും നാലോവർ മാത്രമെറിഞ്ഞ മുഹമ്മദ് സിറാജിനെതിരെ 28 റൺസാണ് അവർ അടിച്ചെടുത്തത്. ഇതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സ്പിന്നർമാരെ പന്തേൽപ്പിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Advertisment

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ ഏകദിന ശൈലിയിൽ ആക്രമണാത്മകമായ തുടക്കമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി അതേപടി കോപ്പിയടിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് ഒരുഘട്ടത്തിൽ തോന്നിപ്പോയി. 70 പന്തിൽ നിന്ന് 76 റൺസുമായി പുറത്താകാതെ നിൽക്കുന്ന യശസ്വി ജെയ്സ്വാളും രോഹിത് ശർമ്മയും (24) ഒന്നാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ജെയ്സ്വാൾ മൂന്ന് സിക്സും 9 ഫോറും പറത്തി. 108.57 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റുവീശിയത്.

ആദ്യ ദിനം കളി മതിയാക്കുമ്പോൾ 23 ഓവറിൽ ഇന്ത്യ 119/1 റൺസെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 127 റൺസ് കൂടി നേടണം. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലാണ് (14) ക്രീസിലെത്തിയത്. രോഹിത്തിനെ ജാക്ക് ലീച്ചിന്റെ പന്തിന്റെ ബെൻ സ്റ്റോക്ക്സ് ക്യാച്ചെടുത്ത് പുറത്താക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആദ്യ ദിനം വീണ ഒമ്പത് വിക്കറ്റുകളും സ്പിന്നർമാർ തന്നെയാണ് നേടിയത്.

Read More

Indian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: