scorecardresearch

ഹൃദയം തകർത്തു ടോം ഹാർട്ട്ലി; ഹൈദരാബാദിൽ ഇന്ത്യൻ കണ്ണീർ

230 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 69.2 ഓവറിൽ 202 റൺസിലൊതുക്കിയാണ് ബെൻ സ്റ്റോക്സും സംഘവും കളിപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 196 റൺസുമായി ചെറുത്തുനിന്ന ഒലീ പോപ്പിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്.

230 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 69.2 ഓവറിൽ 202 റൺസിലൊതുക്കിയാണ് ബെൻ സ്റ്റോക്സും സംഘവും കളിപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 196 റൺസുമായി ചെറുത്തുനിന്ന ഒലീ പോപ്പിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്.

author-image
Sports Desk
New Update
India vs England | test cricket

ഫൊട്ടോ: X/ England Cricket

ഹൈദരാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 28 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. ഒരു ഘട്ടത്തിൽ 119/7 എന്ന നിലയിൽ പതറിയ ഇന്ത്യയെ വിക്കറ്റ് കീപ്പർ ബാറ്ററായ ശ്രീകർ ഭരതും (28) രവിചന്ദ്രൻ അശ്വിനും (28) ചേർന്നാണ് കരകയറ്റിയെന്ന് തോന്നിപ്പിച്ചെങ്കിലും അവസാനം വിക്കറ്റുകൾ കൂട്ടത്തോടെ വീണു. എന്നാൽ, ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലീഷ് സ്പിന്നർ ടോം ഹാർട്ട്ലിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തകർത്തത്.

Advertisment

230 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 69.2 ഓവറിൽ 202 റൺസിലൊതുക്കിയാണ് ബെൻ സ്റ്റോക്സും സംഘവും കളിപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 196 റൺസുമായി ചെറുത്തുനിന്ന ഒലീ പോപ്പിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്. രോഹിത്തും യശസ്വി ജെയ്സ്വാളും ബാറ്റ് വീശവെ 230 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം നേടുമെന്നാണ് തോന്നിച്ചത്.

Advertisment

എന്നാൽ ആദ്യ ഇന്നിംഗ്സിൽ പതറിയ ടോം ഹാർട്ട്ലി ഇന്ത്യയുടെ അന്തകനായി അവസരിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെടുത്ത് നിൽക്കെ ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ തുടരെത്തുടരെ വീഴ്ത്തി ടോം ഹാർട്ട്ലി ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർത്തു.

അശ്വിനേയും ഭരതിനേയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ടോം ഹാർട്ട്ലി വീണ്ടും ഇന്ത്യയുടെ എട്ടാം വിക്കറ്റിലെ ചെറുത്തുനിൽപ്പും തടഞ്ഞു. ആദ്യ ഇന്നിംഗ്സിലും താരം രണ്ട് വിക്കറ്റെടുത്തിരുന്നു.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: