scorecardresearch

ജയം മാത്രം ലക്ഷ്യം, ഏകദിന പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുന്നു; കോഹ്ലി കളിക്കുമോ?, സാധ്യത ഇലവൻ ഇങ്ങനെ

നാഭിക്ക് പരുക്കേറ്റ മുൻനായകൻ വിരാട് കോഹ്ലി കളിച്ചേക്കില്ല എന്നാണ് വിവരം

നാഭിക്ക് പരുക്കേറ്റ മുൻനായകൻ വിരാട് കോഹ്ലി കളിച്ചേക്കില്ല എന്നാണ് വിവരം

author-image
Sports Desk
New Update
IND VS ENG 1st odi Playing 11 Prediction, india vs england Prediction

IND VS ENG  1st ODI Playing 11: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ 2-1 ന് തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കെന്നിംഗ്ടൺ ഓവലിലാണ്. ഇന്ത്യൻ സമയം വൈകുന്നേരം 5:30 നാണ് മത്സരം.

Advertisment

ടി20 പരമ്പരയിലെ ശക്‌തമായ പോരാട്ടം ഏകദിനത്തിലും കാഴ്ചവെക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം, നാഭിക്ക് പരുക്കേറ്റ മുൻനായകൻ വിരാട് കോഹ്ലി കളിച്ചേക്കില്ല എന്നാണ് വിവരം. എന്നാൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തും. ഓപ്പണർ റോളിൽ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ശിഖർ ധവാനും എത്തും.

കോഹ്‌ലിയുടെ അഭാവത്തിൽ ശ്രേയസ് അയ്യറിനും അവസാന ടി20യിൽ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനും ആണ് സാധ്യത. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ആയിരിക്കും. ബോളിങ്ങിൽ മുഹമ്മദ് ഷമി, ജസ്പ്രിത പ്രസീദ്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ടീമില്‍ സ്ഥാനം രവീന്ദ്ര ജഡേയും എത്താനാണ് സാധ്യത. ബാറ്റിങ് കൂടി കണക്കിലെടുത്താൽ പ്രസീദ് കൃഷ്ണയ്ക് പകരം ശാർദൂൽ താക്കൂറിനെയും പ്രതീക്ഷിക്കാം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 0-3ന് തോൽവി ഏറ്റുവാങ്ങിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയാണ് ഇത്. മറുവശത്ത് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ കീഴിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരമാണ് ഇത്. കഴിഞ്ഞ 10 ഏകാദിനങ്ങളിൽ ഒമ്പതിലും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

Advertisment

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ

ഇംഗ്ലണ്ട് സാധ്യത ഇലവൻ: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിംഗ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഓവര്‍ടോണ്‍/ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍, റീസെ ടോപ്‌ലി.

Indian Cricket Team England Cricket Team Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: