scorecardresearch

രാജ്കോട്ടിൽ കോട്ട കെട്ടാൻ ഇന്ത്യ; ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സമ്പൂർണ പരാജയമായിരുന്നു കണ്ടത്

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സമ്പൂർണ പരാജയമായിരുന്നു കണ്ടത്

author-image
Sports Desk
New Update
India, ഇന്ത്യ, Sri lanka, ശ്രീലങ്ക, t20, virat kohli, വിരാട് കോ‌ഹ്‌ലി, iemalayalam

രാജ്കോട്ട്: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിന മത്സരത്തിന് ഇന്ന് രാജ്കോട്ട് വേദിയാകും. പരമ്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും ജീവൻ നിലനിർത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ മത്സരം വാശിയേറിയേതാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ നേരിട്ട നാണംകെട്ട തോൽവിക്ക് പകരം വീട്ടേണ്ടതുമുണ്ട്. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്.

Advertisment

പരുക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ അസാനിധ്യമാണ് ഇന്ത്യൻ ടീമിലെ നിർണായക മാറ്റം. വിക്കറ്റ് കീപ്പറുടെ റോളിൽ കെ.എൽ.രാഹുലെത്തുമ്പോൾ മധ്യനിരയിൽ മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചേക്കും. ബോളിങ്ങിലും ഇന്ത്യ ഒരു നിർണായക മാറ്റത്തിന് ശ്രമിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങി കൂട്ടിയ ഷാർദുൽ ഠാക്കൂറിന് പകരം നവ്ദീപ് സൈനി ഇന്ത്യൻ ടീമിലേക്ക് എത്താനും സാധ്യതയുണ്ട്. ഒരു സ്‌പിന്നറെ കൂടി ഉൾപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.

Also Read: ധോണി യുഗം അവസാനിച്ചോ? ബിസിസിഐ വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കി

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സമ്പൂർണ പരാജയമായിരുന്നു കണ്ടത്. ബാറ്റിങ്ങിൽ ശിഖർ ധവാനും കെ.എൽ രാഹുലും റൺസ് കണ്ടെത്തിയെങ്കിലും മറ്റു താരങ്ങൾ പിന്തുണ നൽകുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ഇന്ത്യൻ സ്കോർ 255 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിത്തം കാട്ടുകയും ചെയ്തതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 38-ാം ഓവറിൽ സന്ദർശകർ ജയം സ്വന്തമാക്കി.

Advertisment

Also Read: കൊൽക്കത്തൻ വമ്പന്മാർ ഒന്നിക്കുന്നു; എടികെയുമായി ലയിച്ച് മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക്

ഓസ്ട്രേലിയൻ നിരയിൽ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ രണ്ടാം ഏകദിനത്തിൽ പ്രതീക്ഷിക്കാമെന്ന റിപ്പോർട്ടുകളുണ്ട്. ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്.

Australian Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: