scorecardresearch

U19 World Cup 2024 Final: ലോകകപ്പിൽ മുത്തമിട്ട് കംഗാരുപ്പട; ഇന്ത്യയുടെ തോൽവി 79 റൺസിന്

ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നടന്നത് വാശിയേറിയ പോരാട്ടമാണ്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറിൽ 253/7 റൺസെടുത്തു. മറുപടിയായി ഇന്ത്യ 174ന് ഓൾഔട്ടായി.

ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നടന്നത് വാശിയേറിയ പോരാട്ടമാണ്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറിൽ 253/7 റൺസെടുത്തു. മറുപടിയായി ഇന്ത്യ 174ന് ഓൾഔട്ടായി.

author-image
Sports Desk
New Update
Ind vs aus | u19 world cup final

ഫൊട്ടോ: X/ ICC

ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നടന്നത് വാശിയേറിയ പോരാട്ടമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറിൽ 253/7 റൺസെടുത്തു. മറുപടിയായി ഇന്ത്യ 174ന് ഓൾഔട്ടായി. ബാറ്റിങ്ങിൽ ഇന്ത്യൻ മുന്നേറ്റനിര പരാജയപ്പെട്ടതാണ് തോൽവിയിലേക്ക് നയിച്ചത്.

Advertisment

ഓപ്പണർ ആദർശ് സിങ്ങും (47) മുരുകൻ അഭിഷേകും (42) ആണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസീസിനായി മാഹ്ലി ബിയേർഡ്മാനും റാഫ് മക്മില്ലനും മൂന്ന് വീതം വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ 253/7 റൺസെടുത്തിരുന്നു. ഓസീസിനായി ഹർജാസ് സിങ് (55), ഹാരി ഡിക്സൺ (42), ഹ്യൂ വെയ്ബ്ജൻ (48), ഒലിവർ പീക്സ് (46) റയാൻ ഹിക്സ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മധ്യനിരയിൽ ഇന്ത്യൻ വംശജനായ ഹർജാസ് സിങ്ങിന്റെ (55) ഫിഫ്റ്റിയാണ് ഓസ്ട്രേലിയയുടെ നില അൽപ്പമെങ്കിലും മെച്ചപ്പെടുത്തിയത്.

Advertisment

ഇന്ത്യൻ ബോളർമാരിൽ രാജ് ലിംബാനി മൂന്ന് വിക്കറ്റുമായി തിളങ്ങി. നമൻ തിവാരി രണ്ട് വിക്കറ്റെടുത്തു. ഇരുവരും ചേർന്നാണ് ഓസ്ട്രേലിയൻ താരങ്ങൾ വൻ ടോട്ടൽ പടുത്തുയർത്തുന്നത് തടഞ്ഞത്.

സാം കോൺസ്റ്റാസിനെ പൂജ്യത്തിന് പുറത്താക്കി രാജ് ലിംബാനിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി നമൻ തിവാരി കംഗാരുപ്പടയെ വിറപ്പിച്ചു.

സോമി പാണ്ഡെയും മുഷീർ ഖാനും ഓരോ വിക്കറ്റെടുത്തു.

Read More

Australian Cricket Team Indian Cricket Team Final

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: