scorecardresearch

ആദ്യ മത്സരം നവംബർ 27ന്; ഓസ്ട്രേലിയൻ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ

ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം

ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം

author-image
Sports Desk
New Update
India Australia, India vs Australia full series, schedule, dates, venues, indian time, squad ഇന്ത്യ ഓസ്‌ട്രേലിയ, IE Malayalam, ഐഇ മലയാളം

ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തെ കാത്തിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. അതും ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ. ലോക ക്രിക്കറ്റിലെ വമ്പന്മാർ നേർക്കുന്നേർ വരുമ്പോൾ വാശിയേറിയ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം.

Advertisment

മൂന്ന് വീതം ഏകദിന - ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. രണ്ട് വർഷം മുമ്പ് നടന്ന ഓസിസ് പര്യടനത്തിൽ ചരിത്ര വിജയം നേടിയാണ് കോഹ്‌ലിപ്പട നാട്ടിലേക്ക് മടങ്ങിയത്. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് വേണ്ടിയുള്ള 71വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അന്ന് ഇന്ത്യയ്ക്ക് സാധിച്ചു. ബോർഡർ - ഗവാസ്കർ ട്രോഫി നിലനിർത്തുക തന്നെയാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. അതിലൂടെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തേണ്ടതുമുണ്ട്.

Also Read: ഏത് റോളും ഏറ്റെടുക്കാൻ തയ്യാർ; നിലപാട് വ്യക്തമാക്കി രോഹിത് ശർമ

മത്സരക്രമം

ഏകദിന പരമ്പര

ഒന്നാം ഏകദിനം: നവംബർ 27ന് സിഡ്നിയിൽ (D/N) - ഇന്ത്യൻ സമയം 9.10 am

രണ്ടാം ഏകദിനം: നവംബർ 29ന് സിഡ്നിയിൽ (D/N) - ഇന്ത്യൻ സമയം 9.10 am

മൂന്നാം ഏകദിനം: ഡിസംബർ 2ന് കൻബേറയിൽ (D/N) - ഇന്ത്യൻ സമയം 9.10 am

ടി20 പരമ്പര

ഒന്നാം ടി20: ഡിസംബർ 4ന് കൻബേറയിൽ - ഇന്ത്യൻ സമയം 1.40 pm

രണ്ടാം ടി20: ഡിസംബർ 6ന് സിഡ്നിയിൽ - ഇന്ത്യൻ സമയം 1.40 pm

മൂന്നാം ടി20: ഡിസംബർ 8ന് സിഡ്നിയിൽ - ഇന്ത്യൻ സമയം 1.40 pm

ടെസ്റ്റ് പരമ്പര

ഒന്നാം ടെസ്റ്റ്: ഡിസംബർ 17 - 21, അഡ്‌ലെയ്ഡിൽ (D/N) - ഇന്ത്യൻ സമയം 9.30 am

Advertisment

രണ്ടാം ടെസ്റ്റ്: ഡിസംബർ 26 - 30, മെൽബണിൽ - ഇന്ത്യൻ സമയം 5.00 am

മൂന്നാം ടെസ്റ്റ്: ജനുവരി 07 - 11, സിഡ്നിയിൽ - ഇന്ത്യൻ സമയം 5.00 am

നാലാം ടെസ്റ്റ്: ജനുവരി 15 - 19, ബ്രിസ്ബണിൽ - ഇന്ത്യൻ സമയം 5.00 am

സ്ക്വാഡ്

ഇന്ത്യൻ ടി 20 സ്‌ക്വാഡ്:  വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ദീപക് ചഹർ, ടി.നടരാജൻ

ഇന്ത്യൻ ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്‌റ്റൻ), ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ശർദുൽ താക്കൂർ, സഞ്ജു സാംസൺ

ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്‌ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹുമാൻ വിഹാരി, ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്‌ദീപ് സെെനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മൊഹമ്മദ് സിറാജ്

ഓസ്ട്രേലിയൻ ഏകദിന - ടി20 സ്ക്വാഡ്: ആരോൺ ഫിഞ്ച്, സീൺ അബോട്ട്, അഷ്ടൻ ആഗാർ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, കമറോൻ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, മോസസ് ഹെൻറിക്കസ്, മാർനുസ് ലെബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ഡാനിയേൽ സാംസ്, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റൊയിനിസ്, മാത്യൂ വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാമ്പ.

Australian Cricket Team Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: