/indian-express-malayalam/media/media_files/uploads/2019/06/shami.jpg)
India vs Afghanistan Match Highlights: സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്ക് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കെെ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. സ്കോർ 64 ലെത്തി നില്‍ക്കെയാണ് നയിബിനെ നഷ്ടമാകുന്നത്. ഇതോട നിർണായകമായ നയിബ്-റഹ്മത്ത് കൂട്ടുകെട്ടും ഇന്ത്യ തകർത്തു.
നേരത്തെ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ 224 റണ്‍സിന് അഫ്ഗാന്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനവും ചോരാത്ത ഫീല്‍ഡിങ്ങുമാണ് അഫ്ഗാന് ഗുണമായത്.
വമ്പന്‍ അടി ലക്ഷ്യം വച്ചിറങ്ങിയ രോഹത് ശര്‍മ്മയെ ഒരു റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിപ്പിച്ചു. 30 റണ്‍സെടുത്തു നിന്ന രാഹുലിനെ പുറത്താക്കി നബി കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ വിരാടിന്റെ ചുമലിലായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകനെ പുറത്താക്കിയതും മുഹമ്മദ് നബിയാണ്. 63 പന്തില്‍ 67 റണ്‍സാണ് വിരാട് കോഹ് ലി എടുത്തത്. ഇരുവരും പുറത്തായതോടെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം എംഎസ് ധോണിയും വിജയ് ശങ്കറും ഏറ്റെടുത്തു. വലിയ അടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. വിജയ് ശങ്കര്‍ 29 റണ്‍സില്‍ നില്‍ക്കെ റഹ്മത്ത് ഷായുടെ പന്തില്‍ പുറത്തായി.
കേദാര്‍ ജാഥവിനെ ധോണി കൂട്ടുപിടിച്ചു. 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കി റാഷിദ് ഖാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാഥവ് അവസാന ഓവറിലാണ് പുറത്താകുന്നത്. ജാഥവ് 68 പന്തില്‍ 52 റണ്‍സ് നേടി.
Live Blog
India vs Afghanistan Live Score: ഇന്ത്യ - അഫ്ഗാനിസ്ഥാൻ മത്സരത്തിന്റെ തത്സമയ വിവരണം
ലോകകപ്പ് ക്രിക്കറ്റിലെ അമ്പതാമത്തെ വിജയം ലക്ഷ്യം വച്ചാണ് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുക. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് 79 മത്സരങ്ങളാണ്. അതില്‍ 49 കളികളില്‍ ഇന്ത്യ വിജയിച്ചു. അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുക എന്നതിനൊപ്പം മികച്ച റണ്‍റേറ്റ് കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ട്.
സതാംപ്ടണില്‍ മഴയ്ക്കുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കളി തുടങ്ങുമ്പോള്‍ അന്തരീക്ഷം പ്രസന്നമാകുമെന്നും കളിക്കിടെ ആകാശം മേഘാവൃതമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: ഇന്ത്യയ്ക്ക് തിരിച്ചടി; പരുക്കേറ്റ ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും
നാല് കളികളിൽ മൂന്ന് കളികളും വിജയിച്ച ഇന്ത്യ ഏഴ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇപ്പോൾ. ഇന്ത്യയുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതേസമയം, അഫിഗാനിസ്ഥാൻ ഏറ്റവും അവസാന സ്ഥാനത്താണ് പോയിന്റ് ടേബിളിൽ. ഇതുവരെ ഒരു പോയിന്റ് പോലും അഫ്ഗാനിസ്ഥാന് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ന്യൂസിലൻഡിനെ നേരിടും. ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് ഏഴാം സ്ഥാനത്തുമാണ് നിലവിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
മുജീബ് പുറത്ത്. ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം
അഫ്താബ് പുറത്ത്. അഫ്ഗാന് ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ്
നബി പുറത്ത്. 52 റണ്‍സുമായി നബി ഹാർദിക് പാണ്ഡ്യയുടെ കെെകളിലവസാനിച്ചു
ഷമിയുടെ ആദ്യ പന്ത് ഫോർ അടിച്ച് നബി ഫിഫ്റ്റിയില്‍
അവസാന ഓവറില്‍ അഫ്ഗാന് വേണ്ടത് 16 റണ്‍സ്, പന്തെറിയുന്നത് മുഹമ്മദ് ഷമി, നബി സ്ട്രെെക്കില്‍
രണ്ട് ഓവറില്‍ അഫ്ഗാന് വേണ്ടത് 21 റണ്‍സ്
ഷമിയുടെ പന്തില്‍ നബി എല്‍ബിഡബ്ല്യു ആയെങ്കിലും റിവ്യൂവിലൂടെ താരം രക്ഷപ്പെട്ടു. സ്കോർ 202-7
റാഷിദ് ഖാന്‍ പുറത്ത്. ചാഹലാണ് വിക്കറ്റെടുത്തത്. സ്കോർ 190-7
കളി അവസാന അഞ്ച് ഓവറിലേക്ക് കടന്നിരിക്കുന്നു. ആവേശകരമായ ഫലത്തിലേക്കാണ് മത്സരം നീങ്ങുന്നത്. 30 പന്തില്‍ അഫ്ഗാന് വേണ്ടത് 40 റണ്‍സാണ്
പാണ്ഡ്യയുടെ പന്തില്‍ ചാഹലിന് ക്യാച്ച് നല്‍കി നജീബുള്ള (21) പുറത്ത്. സ്കോർ 166-6
ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ വിക്കറ്റുകള്‍ വീഴ്ത്തണം
അസ്ഗർ അഫ്ഗാന്‍ പുറത്ത്. ചാഹലാണ് വിക്കറ്റെടുത്തത്.
34 ഓവർ പിന്നിട്ടു. അഫ്ഗാന്‍ 125 ലെത്തി. നില്‍ക്കുന്നു. നാല് വിക്കറ്റുകളാണ് നഷ്ടമായത്
ബുംറയുടെ പന്തില്‍ ബുംറ തന്നെ ക്യാച്ച് ചെയ്ത് ഹഷ്മത്തുള്ള പുറത്ത്. 21 റണ്‍സാണ് ഹഷ്മത്തുള്ള എടുത്തത്.
ബുംറയുടെ പന്തില്‍ റഹ്മത്ത് പുറത്ത്. 36 റണ്‍സെടുത്തണ് റഹ്മത്ത് പുറത്താകുന്നത്. ചാഹിന്റെ ക്യാച്ചിലാണ് ഇന്ത്യ നിർണായക വിക്കറ്റ് സ്വന്തമാക്കുന്നത്. സ്കോർ 106-3
അഫ്ഗാനിസ്ഥാന് 100 കടന്നു. 27-ാം ഓവറിലാണ് അഫ്ഗാന്‍ മൂന്നക്കം കടന്നത്. സ്കോർ 100-2
24 ഓവർ പിന്നിട്ടപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 87-2 എന്ന നിലയിലാണ്
നയിബ് പുറത്ത്. 27 റണ്‍സെടുത്ത നയിബ് പാണ്ഡ്യയുടെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കി മടങ്ങി. സ്കോർ 64-2
അഫ്ഗാനെ റണ്‍ കണ്ടെത്താനാകാത്ത വിധം ഇന്ത്യ മെരുക്കുന്നു. അതേസമയം വിക്കറ്റ് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ആകുന്നില്ല. സ്കോർ 61-1
നയിബിന്റെ തുടരെതുടരെയുളള രണ്ട് ഫോർ, അഫ്ഗാന്‍ 50 കടന്നു. സ്കോർ 53-1
ന്യൂസിലന്‍ഡിനെ മുന്നില്‍ നയിച്ച് തിരികെ കൊണ്ടു വരികയാണ് വില്യംസണ്‍. താരം 50 കടന്നു
10 ഓവർ പിന്നിട്ടപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 37-1 എന്ന നിലയിലാണ്
അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഹസ്റത്തുള്ള സസായ് 10 റണ്‍സുമായി പുറത്ത്. മുഹമ്മദ് ഷമിയാണ് വിക്കറ്റെടുത്തത്.
അഞ്ച് ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 16-0 എന്ന നിലയിലാണ്
ആദ്യ വിക്കറ്റ് ലക്ഷ്യം വച്ചുള്ല ഇന്ത്യയുടെ റിവ്യു നഷ്ടമായി. അംപയറുടെ തീരുമാനം ശരിച്ച് തേർഡ് അംപയർ. തീരുമാനത്തില്‍ ഇന്ത്യന്‍ നായകന്‍ കുപിതനാണ്.
അഫ്ഗാനിസ്ഥാന് ബാറ്റിങ് ആരംഭിച്ചു. ഷമി എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രം
ഇന്ത്യയെ 224-8 എന്ന സ്കോറില്‍ ഒതുക്കി അഫ്ഗാനിസ്ഥാന്
കേദാർ ജാഥവ് 52 റണ്‍സുമായി പുറത്ത്. നയിബിന് രണ്ട് വിക്കറ്റ്
മുഹമ്മദ് ഷമിയുടെ ലെഗ് സ്റ്റംപെടുത്ത് നയിബ്. സ്കോർ 222-7
ഇന്ത്യന്‍ ഇന്നിങ്സ് അവസാന ഓവറില്‍. കോദാർ ജാഥവ് അർധ സെഞ്ചുറി കടന്നു. സ്കോർ 211-6
അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹാർദിക് പാണ്ഡ്യയും പുറത്തായി.
48-ാം ഓവറില്‍ ഇന്ത്യ 200 കടന്നു
ധോണി പുറത്ത്. 28 റണ്‍സെടുത്ത ധോണിയെ റാഷിദ് ഖാനാണ് പുറത്താക്കിയത്. മികച്ചൊരു സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുക എന്ന ലക്ഷ്യവുമായി നിന്ന ധോണിയെ പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് റാഷിദ്. സ്കോർ 192-5
കേദാർ ജാഥവിനെ റണ്‍ ഔട്ട് ചെയ്യാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി അഫ്ഗാന്
ധോണി-കേദാർ ജാഥവ് കൂട്ടുകെട്ട് 50 കടന്നു. ഇരുവരുടേയും കൂട്ടുകെട്ട് ഇന്ത്യയ്ക്ക് നിർണായകമായി മാറുകയാണ്.
40 ഓവർ പിന്നിട്ടു. ഇന്ത്യ 175-4 എന്ന നിലയിലാണ്. ഇനി ബാക്കിയുള്ളത് 10 ഓവറുകളാണ്.
ധോണിയും കേദാറും ഇന്ത്യയ്ക്കായി പൊരുതുന്നു. 38 ഓവറില്‍ ഇന്ത്യ 164-4 എന്ന നിലയിലാണ്
ഇന്ത്യയുടെ പ്രതീക്ഷകള്‍ കോഹ്ലിയില്‍ നിന്നും ധോണിയിലേക്ക്
കഴിഞ്ഞ അഞ്ച് ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 16 റണ്‍സ് മാത്രമാണ്.
ന്യൂസിലന്‍ഡും വിന്‍ഡീസും തമ്മിലുള്ള മത്സരം ആറ് മണിക്ക് ആരംഭിക്കും.
ഇന്ത്യ 150 കടന്നു. ധോണിയും കേദാർ ജാദവുമാണ് ക്രീസിലുള്ളത്. ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.
വിരാട് കോഹ്ലി പുറത്ത്. മുഹമ്മദ് നബിയാണ് കോഹ്ലിയെ പുറത്താക്കി അഫ്ഗാന്‍ നിർണായക ബ്രേക്ക് ത്രൂ നല്‍കിയത്. 67 റണ്‍സുമായാണ് കോഹ്ലി പുറത്തായത്. ക്രീസില്‍ ധോണിയും കേദാർ ജാഥവും.
ഇന്ത്യയുടെ ഓറഞ്ച് ജഴ്‌സി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും ഇന്ത്യ ഓറഞ്ച് ജഴ്‌സി അണിയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരേയും ജഴ്‌സിയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ ഏവേ ജഴ്‌സി എന്ന തരത്തില്‍ ജഴ്‌സിയുടെ ചിത്രം പ്രചരിക്കുകയാണ്.
അഞ്ചാമനായി എം.എസ് ധോണി ക്രീസിൽ
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. നാലാമനായി ഇറങ്ങിയ വിജയ് ശങ്കറിനെ റഹ്മത്തിനെ വിക്കറ്റിന് പിന്നിൽ കുടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 25 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിൽ.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീം സ്കോർ 100 കടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ സെഞ്ചുറി പിന്നിട്ടത്.
അഫ്ഗാനിസ്ഥാനെതിരെ അർധസെഞ്ചുറി തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 48 പന്തുകളിൽ നിന്നാണ് കോഹ്‌ലി അർധസെഞ്ചുറിയിലെത്തിയത്.
അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 20 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ.
അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 15 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിൽ.
ഇന്ത്യയുടെ നാലാം നമ്പരിൽ മറ്റൊരു മാറ്റവുമായി മാനേജ്മെന്റ്. വിജയ് ശങ്കറിനെയാണ് ഇന്ത്യ നാലാം നമ്പരിൽ ഇറക്കിയിരിക്കുന്നത്.
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. കെ.എൽ രാഹുലാണ് പുറത്തായത്. 53 പന്തിൽ 30 റൺസെടുത്ത രാഹുലിനെ മുഹമ്മദ് നബി ഹസ്‌റത്തുള്ളയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീം സ്കോർ 50 പിന്നിട്ടു. തുടക്കത്തിൽ രോഹിത് പുറത്തായെങ്കിലും ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയാണ്.
അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ പത്ത് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ.
തുടക്കത്തിൽ പതറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ തിരിച്ചുവരവിന്റെ പാതയിൽ. നായകൻ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യ സ്കോർ ഉയർത്തുന്നു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ബൗണ്ടറി രാഹുലിന്റെ ബാറ്റിൽ നിന്നും. അഫ്താബിനെ ബൗണ്ടറി പായിച്ചാണ് രാഹുൽ ഇന്ത്യൻ സ്കോറിൽ നാല് റൺസ് കൂട്ടിച്ചേർക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ.
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ രോഹിത് ശർമ്മയാണ് പുറത്തായത്. 10 പന്തിൽ ഒരു റൺസെടുത്ത രോഹിത്തിനെ മുജീബ് ഉർ റഹാമാനാണ് പുറത്താക്കിയത്.
മുജീബ് ഉർ റഹ്മാൻ എറിഞ്ഞ ആദ്യ ഓവറിൽ നേടാനായത് മൂന്ന് റൺസ് മാത്രം
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് കെ.എൽ രാഹുലും, രോഹിത് ശർമ്മയും.
ഇന്ത്യൻ വെടിക്കെട്ടിന് തടയിടാൻ മൈതാനത്ത് ഫീൾഡ് ഒരുക്കി അഫ്ഗാനിസ്ഥാൻ
സമകാലീന ക്രിക്കറ്റിൽ റെക്കോർഡുകൾ പഴങ്കഥയാക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ച താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ലോകകപ്പിലേക്ക് എത്തുമ്പോഴും കരിയറിലെ പല റെക്കോർഡുകളും തന്റെ പേരിൽ ചേർത്ത് കഴിഞ്ഞു ഇന്ത്യൻ നായകൻ. ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ പങ്കിടുന്ന റെക്കോർഡാണ്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയും. അതിവേഗം രാജ്യന്തര ക്രിക്കറ്റിൽ 20000 റൺസ് തികയ്ക്കുന്ന താരമാകുകയാണ് കോഹ്‌ലിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഒരു സെഞ്ചുറി അകലെയാണ് കോഹ്‌ലിക്ക് ഈ റെക്കോർഡ്. 104 റൺസ് കൂടി കൂട്ടിച്ചേർത്താൽ അതിവേഗം 20000 റൺസ് നേടുന്ന താരമായി കോഹ്‌ലി മാറും.
ദേശീയ ഗാനത്തിനായി ഇരു ടീമുകളും മൈതാനത്തേക്ക്.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഭുവനേശ്വർ കുമാർ ഇന്നും കളിക്കില്ല. ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി ഇന്ത്യൻ ബോളിങ് നിരക്കൊപ്പം ചേരും.
ഇന്ത്യ XI: രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി, വിജയ് ശങ്കർ, കേദാർ ജാദവ്, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് , മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ.
ലോകകപ്പിലെ ഇന്ത്യയുടെ അഞ്ചാമത്തെ മത്സരത്തിന്റെ തത്സമയം വിവരണത്തിലേക്ക് സ്വാഗതം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമം.