ഇന്ത്യയ്ക്ക് തിരിച്ചടി; പരുക്കേറ്റ ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും

ഓസീസിനെതിരായ മത്സരത്തില്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ധവാന്‍ നേടിയത്

Shikhar Dhawan Injury World Cup

ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ഫോമില്‍ മുന്നോട്ടുപോകുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കൈ വിരലിന് പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍. കൈ വിരലിലെ പരുക്കിനെ തുടര്‍ന്ന് ധവാന് മൂന്ന് ആഴ്ചത്തേക്ക് വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ അടുത്ത മൂന്ന് ആഴ്ചത്തേക്കുള്ള ലോകകപ്പ് മത്സരങ്ങളില്‍ ധവാന് കളിക്കാന്‍ സാധിക്കില്ല.

ഇന്ന് ധവാനെ വിവിധ സ്‌കാനിങ്ങുകള്‍ക്ക് വിധേയനാക്കിയിരുന്നു. കൈ വിരല്‍ നീര് വന്ന നിലയിലാണ്. അതിനാല്‍, പരുക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്തിലാണ് ഇന്ത്യയുടെ ഇടം കൈയ്യൻ ഓപ്പണര്‍ക്ക് പരുക്കേറ്റത്. കൈ വിരലില്‍ പന്ത് കൊണ്ട ശേഷവും ധവാന്‍ ബാറ്റിങ് തുടരുകയായിരുന്നു.

Read More: ‘ഗബ്ബറിന്റെ ശിക്കാര്‍’; ഐസിസി ടൂര്‍ണമെന്റുകളെ പ്രണയിച്ചവന്‍ തിരുത്തിയ ചരിത്രം

വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച് നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.

ഓസീസിനെതിരായ മത്സരത്തില്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ധവാന്‍ നേടിയത്. 16 ഫോറുകളടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഓവലില്‍ അഞ്ച് തവണ കളിച്ചിട്ടുള്ള ധവാന്‍ മൂന്നാം തവണയാണ് സെഞ്ചുറി നേടുന്നത്. നാലാം തവണയാണ് 50 ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഫോമിലേക്ക് ഉയരുന്ന പതിവ് തുടര്‍ന്ന ധവാന്‍ ഇത് ആറാം തവണയാണ് ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടുന്നത്. ഇതോടെ റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പമെത്തി ധവാന്‍. മുന്നിലുള്ളത് ഏഴ് സെഞ്ചുറികളുള്ള സച്ചിനും ഗാംഗുലിയും മാത്രമാണ്.

Read More: ‘കലങ്കി’ന്റെ ലോകത്തേക്ക് ക്ഷണിച്ച് വരുൺ ധവാൻ; മേക്കിങ് വീഡിയോ

ഇംഗ്ലണ്ടില്‍ അതിവേഗം 1000 റണ്‍സ് കടക്കുന്ന താരമെന്ന നേട്ടവും ഇനി ധവാന് സ്വന്തം. 19 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഗബ്ബര്‍ സിങ് ഈ നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ധവാന്റെ 117 റണ്‍സ്. ഈ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓപ്പണറുമായി ധവാന്‍.

അതേസമയം, ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുക്കാനാണ് സാധ്യത. കെ.എൽ.രാഹുൽ ആയിരിക്കും രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നും സൂചനകളുണ്ട്. ഐസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിഖർ ധവാന്റെ അസാന്നിധ്യം ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Shikhar dhawan thumb injury ruled out from cricket world cup team

Next Story
സ്റ്റിമാച്ച് വിളിച്ചു, അനസ് മടങ്ങി വന്നു; നാല് മലയാളികളുമായി ഇന്ത്യന്‍ ടീംAsia cup, indian in asiacup, ഇന്ത്യൻ ടീം,sandesh jinghan, Anas edathodika, sahal abdul samad,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
The moderation of comments is automated and not cleared manually by malayalam.indianexpress.com