scorecardresearch

കോഹ്‌ലി കരുത്തില്‍ കരീബിയന്‍സിനെ വീഴ്ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി

തുടർച്ചയായി രണ്ടാം ഏകദിനത്തിലും കോഹ്‍ലിക്ക് സെഞ്ച്വറി

തുടർച്ചയായി രണ്ടാം ഏകദിനത്തിലും കോഹ്‍ലിക്ക് സെഞ്ച്വറി

author-image
Sports Desk
New Update
കോഹ്‌ലി കരുത്തില്‍ കരീബിയന്‍സിനെ വീഴ്ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മഴ തടസം സൃഷ്ടിച്ച മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം.

Advertisment

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അനായാസമാണ് വിജയത്തിലെത്തിയത്. 35 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് 240 റണ്‍സ് നേടിയത്. മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 255 റണ്‍സ് ആയി പുനര്‍നിശ്ചയിച്ചു. എന്നാല്‍, തകര്‍ത്തടിച്ച ഇന്ത്യ 32.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. നായകന്‍ വിരാട് കോഹ്‌ലി 99 പന്തില്‍ നിന്ന് പുറത്താകാതെ 114 റണ്‍സ് നേടി. 41 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ ശ്രേയസ് അയ്യറും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ചു. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ഏകദിനത്തിലും കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. രണ്ട് കളികളിലെയും മികച്ച പോരാട്ടം കണക്കിലെടുത്ത് കോഹ്‌ലിക്ക് തന്നെയാണ് പരമ്പരയിലെ താരമെന്ന നേട്ടവും ലഭിച്ചത്. ഏകദിന കരിയറിലെ 43-ാം സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്രിസ് ഗെയില്‍ 72 റണ്‍സ് നേടിയിരുന്നു. ക്രിസ് ഗെയിലിന്റെ അവസാന ഏകദിനമായിരുന്നു ഇന്നലെ നടന്നത്. പതിവ് ശൈലിയില്‍ ബാറ്റ് വീശിയ ഗെയ്ല്‍ 41 പന്തില്‍ നിന്നാണ് 72 റണ്‍സ് നേടിയത്. അഞ്ച് സിക്‌സറുകള്‍ അടങ്ങിയതായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഗെയ്ല്‍ വിരമിച്ചു. നിറക്കയ്യടികളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗെയ്‌ലിനെ മടക്കി അയച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ അടുത്തെത്തി ഗെയ്‌ലിനെ അഭിനന്ദിച്ചു.

301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ 10,480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 331 സിക്‌സും 1,128 സിക്‌സും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഏകദിന കരിയര്‍.

Advertisment

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

Read Here: ട്വിസ്റ്റ്; താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

Indian Cricket Team Chris Gayle West Indies

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: