/indian-express-malayalam/media/media_files/pYJRMLqJDNzhQLPwOIJg.jpg)
മഹീഷ് തീക്ഷണയ്ക്കെതിരെ നേരിട്ട ആദ്യ പന്തിൽത്തന്നെ ഫോറടിച്ച് സൂര്യകുമാറാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
പല്ലെകേലെ: ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. സൂപ്പർ ഓവറിലാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 138 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 39 റൺസെടുത്ത ശുഭ്മാൻ ഗിൽ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. റിയാൻ പരാഗ് 26 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സ്‌കോറിനൊപ്പെത്തി.
46 റൺസെടുത്ത കുശാൽ പെരേരയും 43 റൺസെടുത്ത കുശാൽ മെൻഡിസുമാണ് ലങ്കയെ ഇന്ത്യയ്ക്ക് ഒപ്പമെത്തിച്ചത്. പിന്നീട് സൂപ്പർ ഓവറിൽ ബാറ്റിംഗിനെത്തിയ ലങ്ക രണ്ട് റൺസിനിടെ രണ്ടും വിക്കറ്റും കളഞ്ഞു. ഇന്ത്യക്ക് ജയിക്കാൻ മൂന്ന് റൺ മാത്രം. ആദ്യ പന്ത് തന്നെ സൂര്യകുമാർ യാദവ് ഫോർ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മലയാളി താരം സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. നാല് പന്തുകൾ നേരിട്ട താരം റൺസെടുക്കാതെ പുറത്തായി.
ഇന്ത്യയ്ക്കായി സൂപ്പർ ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ മൂന്നു പന്തിനിടെ കുശാൽ പെരേര, പാത്തും നിസ്സങ്ക എന്നിവരെ പുറത്താക്കി ശ്രീലങ്കൻ സ്‌കോർ രണ്ടിൽ ഒതുക്കി. വിജയലക്ഷ്യമായ മൂന്നു റൺസ് ആദ്യ പന്തിൽത്തന്നെ ഇന്ത്യ മറികടന്നു. മഹീഷ് തീക്ഷണയ്ക്കെതിരെ നേരിട്ട ആദ്യ പന്തിൽത്തന്നെ ഫോറടിച്ച് സൂര്യകുമാറാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
Read More
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.