scorecardresearch

ഇന്ത്യ എയ്ക്ക് ലക്ഷ്യം 25 ഓവറില്‍ 193, ഇന്ത്യ 56-1 ല്‍; 'മഴക്കളി'യില്‍ ഇന്നിത്ര, ബാക്കി നാളെ

ധവാന്‍ 21 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ട്.

ധവാന്‍ 21 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ട്.

author-image
Sports Desk
New Update
Shikhar Dhawan,ശിഖർ ധവാന്‍, Shikhar Dhawan out of WC,ശിഖർ ധവാന്‍ ലോകകപ്പിന്ന് പുറത്ത്, Shikhar Dhawan injury, ശിഖർ ധവാന്‍ പരുക്ക്,Shikhar Dhawan ruled out, Shikhar Dhawan and Pant, Rishabh Pant in World Cup

തിരുവനന്തപുരം: ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള നാലാം ഏകദിനത്തിന് മഴ വില്ലനായി. ഇതോടെ കളി ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ ഇന്ത്യ ബാറ്റിങ് തുടരും. കളി മതിയാക്കുമ്പോള്‍ ഇന്ത്യ 7.4 ഓവറില്‍ 56-1 എന്ന നിലയിലായിരുന്നു. സീനിയര്‍ താരം ശിഖര്‍ ധവാന്‍ മികച്ച തുടക്കവുമായി ക്രീസിലുണ്ട്.

Advertisment

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 22-ാം ഓവറില്‍ എത്തി നില്‍ക്കെ മഴ വില്ലനായി എത്തുകയായിരുന്നു. ഇതോടെ കളി 25 ഓവറാക്കി ചുരുക്കി. 25 ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 137 റണ്‍സെടുക്കാനേ സാധിച്ചുളളൂ. എന്നാല്‍ മഴ നിയമം മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 193 റണ്‍സായി.

Read More: മൂന്നാമങ്കത്തിലും ജയം നീലപ്പടയ്ക്ക്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ പരമ്പര നേടി ഇന്ത്യൻ യുവനിര

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത് 70 പന്തില്‍ 60 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സാണ്.ക്ലാസന്‍ 12 പന്തില്‍ 21 റണ്‍സുമെടുത്തു.

Advertisment

ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ മികച്ച തുടക്കമാണ് നല്‍കിയത്. ധവാന്‍ 21 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ട്. യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്‍ 12 റണ്‍സുമായു പുറത്തായി. കളി നാളെ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടത് 137 റണ്‍സാണ്.

Karyavattam Stadium Shikhar Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: