/indian-express-malayalam/media/media_files/2025/07/24/rishabh-pant-ruled-out-2025-07-24-15-07-18.jpg)
Rishabh Pant Injured: (Source: X)
Rishabh Pant injury india vs England test: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. കാൽ വിരലിന് പരുക്കേറ്റ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരും. മാഞ്ചസ്റ്റർ ടെസ്റ്റിന്റെ 68ാം ഓവറിൽ ഇംഗ്ലീഷ് സീമർ ക്രിസ് വോക്സിന് എതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുമ്പോഴാണ് ഋഷഭ് പന്തിന്റെ കാൽ വിരലിന് പരുക്കേറ്റത്. വേദനകൊണ്ട് പ്രയാസപ്പെട്ട് നടക്കാനാവാതെയാണ് ഋഷഭ് പന്ത് റിട്ടയർഡ് ഹർട്ടായി ഗ്രൗണ്ട് വിട്ടത്.
റിവേഴ്സ് സ്വീപ്പിന് ശ്രമികുന്നതിന് ഇടയിൽ ബാറ്റിലുസരി ബോൾ ഋഷഭ് പന്തിന്റെ വലത് കാൽവിരലിൽ വന്നടിക്കുകയായിരുന്നു. പെയിൻ കില്ലറുകൾ കഴിച്ച് ഋഷഭ് പന്തിന് മാഞ്ചസ്റ്റർ ടെസ്റ്റിൽ ബാറ്റിങ് തുടരാനാവുമോ എന്ന സാധ്യത ടീം മാനേജ്മെന്റ് പരിശോധിച്ചു. എന്നാൽ ഋഷഭ് പന്തിന്റെ സ്കാനിങ് റിപ്പോർട്ട് വന്നതോടെ ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാവുകയാണ്.
Also Read: ഇത്തവണയും വെടിക്കെട്ട് ബാറ്റിങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീൻ; ഒപ്പം കാസർകോട് നിന്ന് ഇവരും
"ഋഷഭ് പന്തിന് നടക്കാൻ സഹായം ആവശ്യമാണ്"
"ഋഷഭ് പന്തിന്റെ സ്കാൻ റിപ്പോർട്ടിൽ കാൽ വിരലിന് പൊട്ടലുണ്ട് എന്നാണ് വ്യക്തമാകുന്നത്. അതിനാൽ ആറ് ആഴ്ചത്തേക്ക് പന്തിന് കളിക്കാനാവില്ല. പെയിൻ കില്ലർ കഴിച്ച് ബാറ്റിങ്ങിനായി മാഞ്ചസ്റ്ററിൽ ഋഷഭ് പന്തിന് വീണ്ടും ഇറങ്ങാനാവുമോ എന്ന സാധ്യത മെഡിക്കൽ ടീം പരിശോധിച്ചു. എന്നാൽ ഇപ്പോഴും ഋഷഭ് പന്തിന് നടക്കാൻ സഹായം ആവശ്യമാണ്. അതിനാൽ ഇനി ബാറ്റ് ചെയ്യുക എന്നത് ദുഷ്കരമായ കാര്യമാണ്," ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റർ ടെസ്റ്റിൽ 48 പന്തിൽ നിന്ന് 37 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് ഋഷഭ് പന്ത് റിട്ടയർഡ് ഹർട്ടായി മടങ്ങിയത്. ഋഷഭ് പന്തിന്റെ കാൽവിരൽ മുറിയുകയും ഇവിടെ നീര് വന്ന് വീർക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗ്രൗണ്ടിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത് പന്ത് മികവ് കാണിക്കുമ്പോഴാണ് പരുക്ക് വില്ലനായത്.
Also Read: '100 കോടി സാമ്പാദിക്കുന്ന ഇന്ത്യൻ കളിക്കാരുണ്ട്'; വെളിപ്പെടുത്തലുമായി ഞെട്ടിച്ച് രവി ശാസ്ത്രി
കാൽവിരൽ പൊട്ടിയ ഉടനെ നീര് വന്നത് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് കമന്റ് ബോക്സിലിരുന്ന് പറഞ്ഞു. ഈ കാൽവിരലിൽ ഒരു ഭാരവും പന്തിന് കൊടക്കാൻ സാധിക്കില്ല. ഇത് നല്ല സൂചനയല്ല എന്നും സ്കൈ സ്പോർട്സിന്റെ കമന്ററി ബോക്സിൽ നിന്ന് പോണ്ടിങ് പറഞ്ഞു.
ഇഷാൻ കിഷൻ ഇംഗ്ലണ്ടിലേക്ക് പറക്കും
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിലേക്കായി ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ സെലക്ഷൻ കമ്മറ്റി സ്ക്വാഡിനൊപ്പം ചേർക്കും. ജൂലൈ 31 മുതൽ ആണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം.
Also Read: 3 ടെസ്റ്റോടെ ഒഴിവാക്കിയത് അനീതിയോ? മാധ്യമങ്ങൾക്ക് മുൻപിൽ പിന്തുണച്ച ഗിൽ നിലപാട് മാറ്റി
മാഞ്ചസ്റ്റർ ടെസ്റ്റിന് ഇറങ്ങുന്നതിന് മുൻപ് തന്നെ പരിക്ക് ഇന്ത്യൻ സ്ക്വാഡിൽ പിടിമുറുക്കിയിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് കാൽമുട്ടിലെ പരുക്കിനെ തുടർന്ന് പരമ്പര നഷ്ടമായി. ആകാശ് ദീപിനും അർഷ്ദീപ് സിങ്ങിനും പരിക്കിനെ തുടർന്ന് നാലാം ടെസ്റ്റ് കളിക്കാനായില്ല. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹരിയാന താരം അൻഷുൽ കാംബോജിനെ സെലക്ഷൻ കമ്മറ്റി ഇംഗ്ലണ്ടിലേക്ക് അയച്ചു. മാഞ്ചസ്റ്ററിൽ അൻഷുൽ ഇന്ത്യക്കായി അരങ്ങേറ്റവും കുറിച്ചു.
Read More:അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം; കേരള ക്രിക്കറ്റിന്റെ ദുഃസ്വപ്നം; ഇന്ത്യയുടെ 'മഗ്രാത്ത്' ആവുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us