scorecardresearch

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല: വിവാദങ്ങളെക്കുറിച്ച് രോഹിത് ശർമ

“എന്നെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും ഒരാൾ, അല്ലെങ്കിൽ മറ്റൊരാൾ അഭിപ്രായം പറയുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല,” രോഹിത് പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും ഒരാൾ, അല്ലെങ്കിൽ മറ്റൊരാൾ അഭിപ്രായം പറയുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല,” രോഹിത് പറഞ്ഞു.

author-image
Sports Desk
New Update
Rohit Sharma, Rohit Sharma injury, Rohit Sharma injury status, Rohit sharma in AUstralia, Rohit Sharma vs Australia, cricket news, sports news, sports, cricket, cricket news in malayalam, sports news in malayalam, sports malayalam, cricket malayalam, ie malayalam

ഓസ്ട്രേലിയൻ പര്യടനവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ഉയരുന്ന ഊഹാപോഹങ്ങളിൽ പ്രതികരണമറിയിച്ച് ഇന്ത്യൻ ലിമിറ്റഡ് ഓവർ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. പരിക്കിനെത്തുടർന്നാണ് രോഹിത് പര്യടനത്തിൽനിന്ന് മാറിനിൽക്കുന്നതെന്നാണ് ബിസിസിഐ അധികൃതർ അറിയിച്ചിരുന്നത്. തന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും ഓസ്ട്രേലിയൻ പര്യടനത്തിന് പോയാൽ എതിരാളികളെ നേരിടാൻ സജ്ജമാണെന്നും പിടിഐ വാർത്താ ഏജൻസിയോട് സംസാരിക്കവേ രോഹിത് പറഞ്ഞു.

Advertisment

“എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. സത്യസന്ധമായി പറഞ്ഞാൽ എല്ലാവരും എന്താണ് സംസാരിക്കുന്നതെന്നും എനിക്കറിയില്ല. എന്നാൽ ഞാൻ ഈ കാര്യം രേഖപ്പെടുത്തട്ടെ, ബിസിസിഐയുമായും മുംബൈ ഇന്ത്യൻസുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തുകയായിരുന്നു, ”രോഹിത് പറഞ്ഞു.

ആദ്യഘട്ടത്തിൽ ഓസ്ട്രേലിയ പര്യടനത്തിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതും പിന്നീട് ടെസ്റ്റ് സ്ക്വാഡിൽ താരത്തെ ചേർത്തതുമെല്ലാം ഊഹാപോഹങ്ങൾ പ്രചരിക്കാൻ കാരണമായിരുന്നു. ഐപിഎൽ മത്സരങ്ങൾക്കിടെയാണ് ഇടത്തേ കാൽവെണ്ണയിൽ രോഹിതിന് പരിക്കേറ്റത്.

Read More: രോഹിത് പരുക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ല; ഏകദിന, ടി 20 ടീമിൽ ഉൾപ്പെടുത്താത്തതിൽ ഗാംഗുലിയുടെ വിശദീകരണം

Advertisment

ഐപി‌എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രോഹിത് 50 പന്തിൽ 68 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനുമുന്നോടിയായി രോഹിത് ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്കിൽ നിന്ന് തിരിച്ചുവരുന്നതിനുള്ള പരിശീലനത്തിലാണ്.

“ഞാൻ അവരോട് (മുംബൈ ഇന്ത്യൻസ്) പറഞ്ഞു, ഈ ഫീൽഡ് ഏറ്റവും ചെറിയ ഫോർമാറ്റ് ആയതിനാൽ എനിക്ക് ഇത് ഏറ്റെടുക്കാമെന്നും സ്ഥിതിഗതികൾ നന്നായി കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുമെന്നും. ഒരിക്കൽ ഞാൻ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി, ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഞാൻ ചെയ്യേണ്ടത്,” അദ്ദേഹം പറഞ്ഞു.

“ഹാംസ്ട്രിംഗിന് സുഖം തോന്നുന്നുണ്ട്. അത് നല്ലരീതിയിലും ശക്തവുമാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. ദൈർഘ്യമേറിയ ഫോർമാറ്റ് പ്ലേ ചെയ്യുന്നതിനുമുമ്പ്, ഒരു കാര്യവും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതുകൊണ്ടായിരിക്കാം ഞാൻ എൻ‌സി‌എയിൽ ഉള്ളത്,” രോഹിത് കൂട്ടിച്ചേർത്തു.

Read More: ഓസീസ് പര്യടനം: ഇവർ വീണ്ടും നിരാശപ്പെടുത്തുമോ ? തലവേദനയായി കണക്കുകൾ

“എന്നെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും ഒരാൾ, അല്ലെങ്കിൽ മറ്റൊരാൾ ഞാൻ ഓസ്‌ട്രേലിയയിൽ എന്താണ് ചെയ്യുക എന്നോ മറ്റോ ഉള്ള കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല,” അദ്ദേഹം പറഞ്ഞു.

“പരിക്ക് സംഭവിച്ചുകഴിഞ്ഞാൽ, അടുത്ത രണ്ട് ദിവസങ്ങളിൽ ഞാൻ ചെയ്യുക എനിക്ക് അടുത്ത 10 ദിവസം എന്ത് ചെയ്യാനാവുമെന്ന്, എനിക്ക് കളിക്കാൻ പറ്റുമോ ഇല്ലയോ എന്ന് കണ്ടെത്തലായിരിക്കും," രോഹിത് പറഞ്ഞു.

ഗ്രൗണ്ടിൽ പോയില്ലെങ്കിൽ, ശരീരം എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാവില്ലെന്നും അഞ്ച് തവണ ഐ‌പി‌എൽ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റൻ പറയുന്നു.

എല്ലാ ദിവസവും, പരിക്കിന്റെ അളവ് മാറിക്കൊണ്ടിരുന്നു. അത് പ്രതികരിക്കുന്ന രീതി മാറിക്കൊണ്ടിരുന്നു, അതിനാൽ എനിക്ക് കളിക്കാനാകുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരുന്നു, അതാണ് ആ സമയത്ത് എനിക്ക് മുംബൈ ഇന്ത്യൻസുമായുമായുള്ള ആശയവിനിമയം," രോഹിത് പറഞ്ഞു.

Read More: ആ തുറിച്ചുനോട്ടത്തിന് ശേഷം; കോഹ്‌ലിയുടെ പെരുമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സൂര്യകുമാർ

“പ്ലേ ഓഫുകൾക്ക് തൊട്ടുമുമ്പ് എനിക്ക് കളിക്കാൻ തക്ക വിധത്തിൽ ശരിയാകുമെന്ന് ഞാൻ കരുതുന്നുവെന്ന് ഞാൻ അവരോട് പറഞ്ഞു. എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ, ഞാൻ പ്ലേ ഓഫുകൾ കളിക്കില്ല എന്നും," രോഹിത് പറഞ്ഞു.

ടെസ്റ്റിന് തയ്യാറാകാൻ മൂന്നര ആഴ്ച മാത്രമാണ് വേണ്ടതെന്ന് രോഹിത് പറഞ്ഞു. ഡിസംബർ 17 മുതലാണ് പരമ്പര ആരംഭിക്കുമെന്നതിനാൽ എന്താണ് പ്രശ്‌നമെന്ന് മനസിലാക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

“തീർച്ചയായും, എന്റെ കാൽത്തണ്ടയിൽ ഇനിയും ചില ജോലികൾ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് തുടർച്ചയായി ഗെയിമുകൾ ഉള്ളതിനാൽ ഞാൻ ലിമിറ്റഡ് ഓവർ മത്സരങ്ങൾക്കായി ഓസ്‌ട്രേലിയയിലേക്ക് പോകാത്തത്. 11 ദിവസത്തിനുള്ളിൽ 6 കളികൾ,” നവംബർ 27 ന് ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ മത്സരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Cricket Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: