ആ തുറിച്ചുനോട്ടത്തിന് ശേഷം; കോഹ്‌ലിയുടെ പെരുമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സൂര്യകുമാർ

മത്സരത്തിനിടെ സൂര്യകുമാറിനെ കോഹ്‌ലി തുറിച്ചുനോക്കുന്നത് ക്രിക്കറ്റ് ആരാധകർ അത്രവേഗം മറക്കാൻ സാധ്യതയില്ല

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ ഒരു താരമാണ് സൂര്യകുമാർ യാദവ്. തകർപ്പൻ ഇന്നിങ്സുമായി മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടത്തിലേക്കുളള യാത്രയിൽ നിർണായക പങ്കുവഹിച്ച സൂര്യകുമാർ യാദവിനെ എന്നാൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ താരം വാർത്തകളിൽ ഇടംപിടിക്കാനുള്ള മറ്റൊരു കാര്യം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായുള്ള ഉരസലാണ്.

മുംബൈ ഇന്ത്യൻസ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിൽ തകർപ്പനടികളുമായി ക്രീസിൽ നിലയുറപ്പിച്ച സൂര്യകുമാറിനെ തളർത്താൻ സ്ലെഡ്ജിങ് എന്ന മാർഗമാണ്. മത്സരത്തിനിടെ സൂര്യകുമാറിനെ കോഹ്‌ലി തുറിച്ചുനോക്കുന്നത് ക്രിക്കറ്റ് ആരാധകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. എന്നാൽ കോഹ്‌ലിയുടെ പ്രകോപനത്തിൽ ശാന്തനായിട്ടായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.

Also Read: കോഹ്‌ലി കടലാസ് ക്യാപ്‌റ്റനെന്ന് ട്രോൾ, ലൈക്ക് പിന്‍വലിച്ച് സൂര്യകുമാര്‍; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശീതയുദ്ധം

അതേസമയം മത്സരത്തിന് ശേഷം കോഹ്‌ലിയുടെ സ്വഭാവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സൂര്യകുമാർ. മത്സരത്തിന് ശേഷം സാധാരണ നിലയിൽ പെരുമാറിയ കോഹ്‌ലി തന്നെ അനുമോദിച്ചെന്നും സൂര്യകുമാർ വ്യക്തമാക്കി.

“എല്ലാ മത്സരങ്ങളിലും അദ്ദേഹത്തിൽ ഇത്രയും ഊർജ്ജസ്വലത കണ്ടിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും അതുണ്ടായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴും ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കുമ്പോഴും അദ്ദേഹം ആക്രമണോത്സുകനാണ്. അന്ന് ആ മത്സരത്തിന് ശേഷം അദ്ദേഹം സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.” സൂര്യകുമാർ പറഞ്ഞു.

Also Read: പിതാവിനെ അവസാനമായി കാണാൻ കഴിയില്ല; മനംനൊന്ത് സിറാജ്

അതേസമയം വിരാട് കോഹ്‌ലിയെ ‘കടലാസ് ക്യാപ്‌റ്റൻ’ എന്നു വിശേഷിപ്പിച്ചുള്ള ഒരു ട്രോളിൽ സൂര്യകുമാർ യാദവ് ലൈക്ക് അടിച്ചത് വിവാദമായിരുന്നു. ബിസിസിഐ സെലക്‌ടേഴ്‌സിനെ അടക്കം ട്രോളിയ ട്വീറ്റിലാണ് സൂര്യകുമാർ ലൈക്ക് അടിച്ചത്. ഇതിൽ സൂര്യകുമാർ ലൈക്ക് അടിച്ചത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കാര്യങ്ങൾ ചൂടുപിടിച്ചു. സൂര്യകുമാർ കോഹ്‌ലിയെ അവഹേളിച്ചെന്നാണ് ഒരു വിഭാഗം ആരോപിച്ചത്. ട്വീറ്റിലെ ലൈക്ക് വിവാദമായതോടെ സൂര്യകുമാർ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Suryakumar yadav reveals conversation with virat kohli after stare off incident in ipl

Next Story
പിതാവിനെ അവസാനമായി കാണാൻ കഴിയില്ല; മനംനൊന്ത് സിറാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com