/indian-express-malayalam/media/media_files/f49l5pvtJJFPdlS5futB.jpg)
ഇന്ത്യൻ ബൗളിങിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചു
ഹരാരെ: തോൽവിയോടെ തുടങ്ങിയെങ്കിലും സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ട്വന്റി 20യിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് ശൂഭ്മാൻ ഗില്ലും യുവനിരയും പരമ്പര വിജയം നേടിയത്. ടോസ് നേടിയ ഇന്ത്യ സിംബാബ്‍വെയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിക്കറ്റൊന്നും നഷ്ട്ടപ്പെടാതെ 15.2 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. 53 പന്തിൽ 93 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
ബാറ്റിംഗിൽ മികച്ച രീതിയിലുള്ള തുടക്കം ലഭിച്ചിട്ടും സിംബാബ്‍വെ നിരയ്ക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തുന്ന സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ വെസ്ലി മധവേരെ - തടിവനഷെ മറുമാനി സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. വെസ്ലി മധവേരെ 25 റൺസുമായും മറുമാനി 32 റൺസെടുത്തും പുറത്തായി. 46 റൺസെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ആതിഥേയരുടെ ടോപ് സ്കോററായി.
ഇന്ത്യൻ ബൗളിങിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ആദ്യ മത്സരത്തിനിറങ്ങിയ തുഷാർ ദേശ്പാണ്ഡെ, വാഷിം​ഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, ശിവം ദുബെ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ഇന്ത്യ അനായാസമായാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. 53 പന്തിൽ 13 ഫോറും രണ്ട് സിക്സും പറത്തി യശസ്വി ജയ്സ്വാൾ 93 റൺസെടുത്ത് പുറത്താവാതെ നിന്നു. 39 പന്തിൽ 58 റൺസുമായി നിലയുറപ്പിച്ച ശുഭ്മൻ ​ഗില്ലും ഇന്ത്യൻ വിജയം എളുപ്പമാക്കി.
Read More
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- 'കോപ്പയിൽ കാനറികളുടെ കണ്ണീർ'; സെമി കാണാതെ ബ്രസീൽ പുറത്ത്
- സി ആർ സെവനും എംബാപ്പെയും നേർക്കുനേർ; യൂറോ ക്വാർട്ടറിൽ തീ പാറും പോരാട്ടം
- കോപ്പ അമേരിക്ക: അർജന്റീന സെമിയിൽ; മെസിക്ക് പിഴച്ചെങ്കിലും രക്ഷകനായി മാർട്ടിനെസ്
- മഴയിലും ആവേശം വാനോളം; മുംബൈയെ നീലക്കടലാക്കി 'വിശ്വവിജയികൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.